മലയാളികൾക്ക് സുപരിചിതനായ താരമാണ് വിനായകൻ .കഴിഞ്ഞദിവസം വിനായകൻ നൽകിയ ഒരു അഭിമുഖത്തിൽ 2016 ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയതിന് പിന്നാലെ തന്നെ അഭിനന്ദിക്കാൻ ഫ്ലാറ്റിൽ എത്തിയ കൊച്ചി മേയർ സൗമിനി ജെയിനിനെയും ,
മാധ്യമങ്ങളെയും സ്വീകരിക്കാതെ ഇറക്കിവിട്ട വിവാദ സംഭവത്തിൽ വർഷങ്ങൾക്ക് ശേഷം താരം പ്രതികരിക്കുകയാണ്.വിനായകന്റെ വാക്കുകൾ ഇങ്ങനെയാണ്, അന്ന് മേയർ സൗമിനി ജെയിൻ എന്നെ ഫോണിൽ വിളിച്ചിരുന്നു . എന്നാൽ ഫ്ലാറ്റിലേക്ക് വരണ്ട എന്നാണ് ഞാൻ അവരോട് പറഞ്ഞത്.
എന്നാൽ അത് അവഗണിച്ച് അവർ ഫ്ലാറ്റിൽ എത്തുകയായിരുന്നു .അവർ വന്നപ്പോൾ ഞാൻ വാതിൽ തുറന്നില്ല .പരിപാടിയുമായി സഹകരിക്കില്ലെന്ന് തീരുമാനിച്ചു .വീട്ടിലേക്ക് വരുമ്പോൾ കാണിക്കേണ്ട മര്യാദ ഉണ്ട് .ഞാനും എൻറെ ഭാര്യയും കൂടി ലൈം ഗിക ബന്ധം നടത്തി കൊണ്ടിരിക്കുന്ന സമയത്ത് നിങ്ങൾ വന്നു കോളിംഗ് ബെൽ അടിച്ചാലോ .
അതാ പറഞ്ഞത് നിങ്ങളോട് വരണ്ടെന്ന് . ഒരു മനുഷ്യൻറെ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ കാണിക്കേണ്ട മര്യാദകളുണ്ട് .അത് നിങ്ങൾ കാണിച്ചില്ല .എന്റെ ഭാര്യ 8-9 മാസം ജോലി കഴിഞ്ഞ് തിരിച്ചു വന്നിരിക്കുന്ന ദിവസമാണ് .എനിക്ക് എൻറെ ഭാര്യയുടെ കൂടെ നിൽക്കണം .
അപ്പോൾ നിങ്ങൾ വന്ന് ബെല്ലടിച്ചാൽ . ഇതാണ് മര്യാദയില്ലാത്ത സമൂഹം എന്ന് പറയുന്നത്. മര്യാദയില്ലാതെ സമൂഹത്തോട് എനിക്കും മര്യാദയല്ല .അഭിനന്ദനത്തേക്കാൾ എനിക്ക് ഭാര്യയുടെ കൂടെ നിൽക്കാൻ ആണ് എനിക്ക് താല്പര്യം .അഭിനന്ദിക്കാൻ വന്നവർ തന്ന നൂറ് രൂപയുടെ തുണി പിറ്റേന്ന് തന്നെ ഞാൻ വലിച്ചെറിഞ്ഞു .
അവർ അഭിനന്ദിച്ചിട്ട് എനിക്ക് എന്ത് കിട്ടി. അവർ വന്നത് ഫോട്ടോ എടുക്കാൻ ആയിരുന്നില്ലേ .നെറ്റിപ്പട്ടം കെട്ടി എന്നെ എഴുന്നള്ളിക്കണ്ട .നെറ്റിപ്പട്ടം കെട്ടാൻ വന്ന ആന അല്ല ഞാൻ . എന്നെ അതിന് വിളിക്കേണ്ട എന്നാണ് വിനായകൻ ഒരു അഭിമുഖത്തിൽ വെച്ച് പറഞ്ഞത് .
മറ്റൊരു അഭിമുഖത്തിൽ വിനായകൻ പറഞ്ഞത് ഇങ്ങനെയാണ് സൈബർ ആക്രമണങ്ങൾ ഒക്കെ കുറെ വർഷങ്ങളായി പലരും ചെയ്യുന്നതാണ്. അത് അവർ പറഞ്ഞുകൊണ്ടിരിക്കും ഇനിയും പറയും .അവർക്കെല്ലാം പ്രശ്നം എൻറെ ജാതിയാണ്. എനിക്ക് കാശ് കൂടുതൽ കിട്ടുന്നതാണ് അവരുടെ പ്രശ്നം .
ജാതിയും മതവും കളറും ഒക്കെ അവർക്ക് പ്രശ്നമാണ് .ഇവരൊക്കെ എന്ത് ചെയ്താലും ഞാൻ പുറകിലേക്ക് പോകില്ല. അത് ഞാൻ ഉറപ്പിച്ച കാര്യം ആണ്. ഞാൻ ഈ ജാതിക്കാരൻ ആണെന്ന് ഞാൻ ഉച്ചത്തിൽ വിളിച്ചു പറയും .അതേസമയം ഉമ്മൻചാണ്ടിയെ താൻ ഒന്നും പറഞ്ഞിട്ടില്ല .പറഞ്ഞത് പത്രക്കാരെ ആണ്.