മലയാള സിനിമ ലോകം കണ്ട ഏറ്റവും നല്ല നിമിഷങ്ങളിൽ ഒന്ന്…. അവശതകൾ അവ​ഗണിച്ച് മകന്റെ സിനിമ കാണാൻ തീയറ്ററിലെത്തി ശ്രീനിവാസൻ

in post

മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് ശ്രീനിവാസന്‍. അദ്ദേഹത്തെ പോലെ താരത്തിന്റെ മക്കളോടും പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഇവരുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മകന്‍ ധ്യാന്‍ ശ്രീനിവാസന്റെ ചിത്രം കാണാന്‍ തിയേറ്ററില്‍ എത്തിയ ശ്രീനിവാസന്റെ വീഡിയോ ആണ്

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ആരോഗ്യാവസ്ഥ മോശമായിരുന്നിട്ടും ധ്യാന്‍ നായകനായി എത്തുന്ന ‘നദികളില്‍ സുന്ദരി യമുന’ എന്ന സിനിമയുടെ പ്രീമിയര്‍ ഷോ കാണാന്‍ എത്തിയതായിരുന്നു അദ്ദേഹം.
ഭാര്യയോടും സുഹൃത്തുക്കളോടുമൊപ്പം എത്തിയ ശ്രീനിവാസന്‍ തീയേറ്ററില്‍ പകുതി വരെ വീല്‍ചെയറിലും പിന്നീട് ഭാര്യയുടെ കയ്യും പിടിച്ച് പോകുന്നത് വീഡിയോയില്‍ കാണാം.

ശ്വാസം മുട്ടലിന്റെ കുറച്ച് പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് ഉണ്ടെന്നും അതിനാല്‍ സിനിമ കണ്ടതിന് ശേഷം പ്രതികരിക്കാന്‍ ബുദ്ധിമുട്ടായിരിക്കും കൂടെയുള്ളവര്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. അടുത്തിടെ വന്നുചേര്‍ന്ന അനാരോഗ്യത്തില്‍ നിന്നും തിരികെ വന്നുകൊണ്ടിരിക്കയാണ് ശ്രീനിവാസന്‍.

രണ്ട് മാസം മുന്‍പ് റിലീസ് ചെയ്ത ‘ കുറുക്കന്‍’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആശുപത്രിവാസത്തിനു ശേഷമുള്ള തന്റെ തിരിച്ചു വരവ് നടത്തിയത്. നവാഗതനായ ജയലാല്‍ ദിവാകരന്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. വിനീത് ശ്രീനിവാസനൊപ്പം രസകരമായ ഒരു കഥാപാത്രമാണ് അദ്ദേഹം ചിത്രത്തില്‍ അവതരിപ്പിച്ചത്.

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ വിജേഷ് പനത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ‘നദികളില്‍ സുന്ദരി യമുന’. സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ്, പാര്‍വണ, ആമി, ഉണ്ണിരാജ, ഭാനുപയ്യന്നൂര്‍, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാര്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.