പീഡന പരാതി വ്യാജമെന്ന് മല്ലുവിന്റെ പ്രതികരണം… ‘എന്റെ പേരില്‍ ഒരു ഫേക്ക് പരാതി വാര്‍ത്ത കണ്ടു. 100% ഫേക്ക് ആണു. മതിയായ തെളിവുകള്‍ കൊണ്ട് അതിനെ നേരിടും.

in post

സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന് വ്‌ളോഗര്‍ ‘മല്ലുട്രാവലര്‍’ എന്ന ഷാക്കിര്‍ സുബ്ഹാനെതിരേ പോലീസ് കേസെടുത്തു. സൗദി സ്വദേശിനി നല്‍കിയ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്.

ഷാക്കിര്‍ സുബ്ഹാന്‍ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും കടന്നുപിടിച്ചെന്നുമാണ് സൗദി സ്വദേശിനിയുടെ പരാതിയില്‍ ആരോപിക്കുന്നത്. കൊച്ചിയില്‍ ഒരു അഭിമുഖത്തിന് എത്തിയപ്പോഴാണ് സംഭവമുണ്ടായതെന്നും പറയുന്നു. കൊച്ചിയിലെ ഹോട്ടലില്‍

അഭിമുഖത്തിനായാണ് സൗദി യുവതിയെ വിളിച്ചുവരുത്തിയത്. വിവാഹം കഴിക്കാനിരിക്കുന്ന യുവാവും യുവതിക്കൊപ്പം ഉണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവാവ് പുറത്തുപോയ സമയത്താണ് മല്ലുട്രാവലര്‍ അതിക്രമം കാണിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

കേസുമായി ബന്ധപ്പെട്ട് ഷാക്കിര്‍ സുബ്ഹാനെ ബന്ധപ്പെട്ടെങ്കിലും ഇയാള്‍ വിദേശത്താണെന്നാണ് പോലീസിന് ലഭിച്ചവിവരം. പരാതിക്കാരിയുടെ മൊഴിയെടുത്തിട്ടുണ്ടെന്നും ഇനി രഹസ്യമൊഴി കൂടി രേഖപ്പെടുത്തുമെന്നും എറണാകുളം സെന്‍ട്രല്‍ പോലീസ് അറിയിച്ചു.

അതേസമയം, കേസെടുത്തതിന് പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി ‘മല്ലുട്രാവലറും’ രംഗത്തെത്തി.
പരാതി നൂറുശതമാനം വ്യാജമാണെന്നും ഇതിനെ തെളിവുകള്‍ കൊണ്ട് നേരിടുമെന്നുമായിരുന്നു വ്‌ളോഗറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

‘എന്റെ പേരില്‍ ഒരു ഫേക്ക് പരാതി വാര്‍ത്ത കണ്ടു. 100% ഫേക്ക് ആണു. മതിയായ തെളിവുകള്‍ കൊണ്ട് അതിനെ നേരിടും. എന്നോട് ദേഷ്യമുള്ളവര്‍ക്ക് ഒരു ആഘോഷമാക്കാനുള്ള അവസരമാണ് ഇത് എന്ന് അറിയാം. എന്റെ ഭാഗംകൂടി കേട്ടിട്ട് അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു’, മല്ലുട്രാവലര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.