ജയിലിലും പ്രണയലീലകളുമായി ഗ്രീഷ്മ.. ഗ്രീഷ്മയുടെ ജയിൽ മാറ്റത്തിന് കാരണം റൂംമേറ്റിനോടുള്ള പ്രണയമോ…??

in Special Report

തൃശ്ശൂർ പാറശ്ശാല ഷാരോൺ വധക്കേസ് ഒരു പെട്ടെന്നൊന്നും കേരളക്കര മറക്കില്ല. പ്രണയിച്ച് വഞ്ചിച്ചതിന്റെ ഒരുപാട് ഉദാഹരണങ്ങൾ പലപ്പോഴായി വാർത്താ മാധ്യമങ്ങളിലും എഴുത്തുകളിലും എല്ലാം വരാറുണ്ട് എങ്കിലും പാറശ്ശാലയിൽ കാമുകന് വിഷം നൽകി കാമുകി കൊന്നത് വളരെ ഞെട്ടലോടെയാണ് കേരളം വായിച്ചത്. എന്തായാലും കാമുകി ഗ്രീഷ്മ ഇപ്പോൾ ജയിൽവാസം അനുഷ്ഠിക്കുകയാണ്. അതുകൊണ്ടു തന്നെ ഈ വാർത്തയുമായി ബന്ധപ്പെട്ട പുതിയ അപ്ഡേഷനുകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വളരെ പെട്ടെന്ന് പ്രചരിക്കാറുണ്ട്.

കഴിഞ്ഞദിവസം പുറത്തുവന്നത് ഗ്രീഷ്മയെ അട്ടക്കുളങ്ങര ജയിലിൽ നിന്ന് മാവേലിക്കര സ്പെഷ്യൽ ജയിലിലേക്ക് മാറ്റി എന്ന വാർത്തയാണ്. സഹതടവുകാരുടെ പരാതിയെ തുടർന്നാണ് ജയിൽമാറ്റം എന്നാണ് പ്രാഥമികമായ വിശദീകരണം. അട്ടക്കുളങ്ങര ജയിൽ സൂപ്രണ്ട് നൽകിയ റിപ്പോർട്ടിനെ തുടർന്ന് നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതി ജഡ്ജിയാണ് ജയിൽ മാറ്റത്തിന് ഉത്തരവിട്ടത്.

ഗ്രീഷ്മയുടെ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ കോടതിയിൽ ഗ്രീഷ്മയെ ഹാജരാക്കിയിരുന്നു അപ്പോഴാണ് ജഡ്ജി വിദ്യാധരൻ ജയിൽ മാറ്റത്തിന് ഉത്തരവിട്ടിരിക്കുന്നത്. സഹ തടവ്കാരുടെ പരാതിയെ തുടർന്നാണ് ജയിൽ മാറ്റം നടന്നിട്ടുള്ളത് എന്നാണ് ജയിൽ സൂപ്രണ്ട് അടക്കം വാർത്ത മാധ്യമങ്ങളോട് പ്രതികരിച്ചത്.

എന്നാൽ ഷാരോണിന്റെ സഹോദരൻ ഇക്കാര്യത്തിൽ ഒരു വ്യക്തമായ ശബ്ദ സന്ദേശം വാർത്ത മാധ്യമങ്ങൾക്ക് നൽകിയിരിക്കുകയാണ് ഇപ്പോൾ. ഷാരോണിന്റെ കുടുംബം ഗ്രീഷ്മക്ക് പിന്നാലെ തന്നെ ഉണ്ട് എന്നതിൽ നിന്ന് ജനുവിനാണ് ഈ പറയുന്നത് എന്ന് വ്യക്തമാണ്. ഗ്രീഷ്മക്ക് ജയിലിലെ സ്വന്തം റൂമിലെ ട്രാൻസ്ജെൻഡറുമായി റിലേഷൻഷിപ്പ് ഉണ്ടായിരുന്നു എന്നും മൂന്ന് നാല് മാസത്തോളം ആയി അത് തുടരുകയായിരുന്നു എന്നും ആണ് ഷാരോണിന്റെ സഹോദരൻ പറയുന്നത്.

മൂന്ന് നാല് മാസത്തെ റിലേഷൻഷിപ്പിന് ശേഷം ആ പെൺകുട്ടിയെ റിലീസ് ചെയ്തപ്പോൾ ഗ്രീഷ്മ ഒരു ഡിപ്രഷൻ സ്റ്റേജിലൂടെ കടന്നു പോവുകയും അതിനു ശേഷം റൂമിൽ തന്നെയുള്ള മറ്റൊരു പെൺകുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയും ചെയ്തു എന്ന് ഷാരോണിന്റെ സഹോദരന്റെ ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. അങ്ങനെ സ്ഥാപിക്കപ്പെട്ട റിലേഷൻഷിപ്പ് സഹതാപടവുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ആയപ്പോഴാണ് പരാതികൾ ഉണ്ടായത് എന്നാണ് പറയുന്നത്.


സഹ തടവുകാരുടെ ഇത്തരത്തിലുള്ള പരാതികളെ തുടർന്ന് ഗ്രീഷ്മയെ മാവേലിക്കരയിലേക്കും മറ്റെ പെൺകുട്ടിയെ വിയ്യൂരിലേക്കുമാണ് ജയിൽ മാറ്റത്തിനു വേണ്ടി ജഡ്ജി ഉത്തരവിട്ടിരിക്കുന്നത് എന്നും ഷാരോണിന്റെ സഹോദരന്റെ ശബ്ദ സന്ദേശത്തിൽ നിന്നും വ്യക്തമാണ്.

Leave a Reply

Your email address will not be published.

*