ആദ്യ കാമുകന്‍ മരിച്ചപ്പോള്‍ എനിക്കെന്നെ തന്നെ നഷ്ടപ്പെട്ടു; തന്റെ പ്രണയ വിശേഷങ്ങള്‍ പറഞ്ഞ് നടി വിന്‍സി അലോഷ്യസ്


Warning: Trying to access array offset on value of type bool in /home5/topstarm/theinstantrecords.com/wp-content/themes/mh-magazine-lite/includes/mh-custom-functions.php on line 144

Warning: Attempt to read property "post_title" on null in /home5/topstarm/theinstantrecords.com/wp-content/themes/mh-magazine-lite/includes/mh-custom-functions.php on line 144

നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് വിന്‍സി അലോഷ്യസ്. ഷോയിലൂടെ ശ്രദ്ദ നേടിയ താരം സിനിമയിലും സജീവമാണിപ്പോള്‍. മലയാള സിനിമയിലെ യുവ നടിമാരില്‍ ശ്രദ്ധേയയായി കഴിഞ്ഞു വിന്‍സി. വിന്‍സി സഹതാരമായും നായികയായും നിരവധി ചിത്രങ്ങളും അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

ഭീമന്റെ വഴി, വികൃതി, കനകം കാമിനി കലഹം, രേഖ, ജനഗണമന, സൗദി വെള്ളക്ക, സോളമന്റെ തേനീച്ചകള്‍ എന്നി വിന്‍സി അഭിനയിച്ച ചിത്രങ്ങളിലെ വേഷങ്ങള്‍ എല്ലാം ശ്രദ്ധിക്കപ്പെട്ടു. നായികയായി എത്തിയ രേഖ എന്ന ചിത്രം തീയറ്ററില്‍ ശ്രദ്ധ നേടിയില്ലെങ്കിലും ഒടിടി റിലീസിന് ശേഷം ഏറെ പ്രശംസ പിടിച്ചുപറ്റി.

ഇപ്പോഴിത തന്റെ പ്രണയത്തെ കുറിച്ചും തന്റെ സ്വഭാവത്തെ കുറിച്ചും താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ പ്രണയങ്ങള്‍ ഒരാഴ്ച മാത്രമേ നിലനില്‍ക്കാറുള്ളൂവെന്ന് ആണ് വിന്‍സി പറയുന്നത്.എല്ലാ റിലേഷന്‍ഷിപ്പിന്റെ കാലാവധി ഒരാഴ്ചയാണ്. അതിനപ്പുറത്തേക്ക് പോയാല്‍ അവന്‍ ഗ്രേറ്റ് ആണ് എന്നാണ് നടി പറയുന്നത്.

‘ഒരു റിലേഷന്‍ഷിപ്പിലാണെങ്കില്‍ ഞാന്‍ കുറേ ചിന്തിക്കും. ആ നിമിഷം ആസ്വദിക്കുക എന്നതില്ലെന്നും നടി പറയുന്നു. പ്രണയം എന്ന ഫീലിംഗില്‍ ഞാനെന്റെ എത്തിക്‌സും ഐഡിയോളജിയും കൊണ്ട് വന്ന് അടിയാവും.
ഇപ്പോള്‍ ആ ഐഡിയോളജി മാറ്റി. എന്റെ എത്തിക്‌സിലേക്കൊന്നും കടക്കാതെ ആ വ്യക്തിയെ മാത്രം പ്രേമിച്ച് നോക്കാമെന്ന ട്രാക്കിലാണിപ്പോള്‍.

അത് മനോഹരമാണ്’-എന്നും നടി പറയുന്നു. ബ്രേക്കപ്പിന്റെ വിഷമം മുന്‍പ് ഉണ്ടായിരുന്നു. ഇപ്പോള്‍ കൂള്‍ ആണ്. ഓക്കെ ബൈ പറയും. ചില ആള്‍ക്കാരുമായി പിരിയുമ്പോള്‍ വേദന തോന്നും. ചിലരോട് ഫണ്‍ ആണ് എന്നും വിന്‍സി പറയുന്നു. ആദ്യ പ്രണയത്തെക്കുറിച്ചും വിന്‍സി മനസ്സ് തുറന്നു. പ്ലസ് ടു പഠിക്കുമ്പോഴായിരുന്നു ആദ്യ പ്രണയം. ആള്‍ മരിച്ച് പോയി.

പെട്ടെന്ന് മിസ്സായപ്പോള്‍ എനിക്കെന്നെ തന്നെ നഷ്ടപ്പെട്ടു. അത്രയ്‌ക്കൊന്നും ഇപ്പോഴില്ലെന്നും നടി പറഞ്ഞു. തന്റെ സ്വഭാവ രീതിയെ കുറിച്ചും വിന്‍സി പറഞ്ഞു. ‘എന്റെ സ്വഭാവ രീതികള്‍ വെച്ച് വിലയിരുത്താന്‍ ആര്‍ക്കും പറ്റില്ല. ഡേറ്റിന് പോയ വ്യക്തി ഇത് തന്നോട് പറഞ്ഞിട്ടുണ്ട്. നാല് ദിവസമാണ് ഞങ്ങള്‍ ഡേറ്റിംഗിന് പോയത്.

അവനെന്നോട് പറഞ്ഞത് നാല് ദിവസം നാല് വൈബാണെന്നാണ്. ആദ്യത്തെ ദിവസം റൊമാന്റിക്കായിരിക്കും രണ്ടാം ദിവസം കുറച്ച് കൂടി സീരിയസ് സംസാരമായിരിക്കും. മൂന്നാം ദിവസം ചില്‍ ആയിരിക്കും. നാലാം ദിവസം അവന്‍ കരയും,’ എന്നും വിന്‍സി പറഞ്ഞു.