സ്വന്തം ഭാര്യയെ അറിയിക്കാതെ പാതിരാത്രിയില്‍ ഗള്‍ഫില്‍ നിന്ന് എത്തിയ ഭര്‍ത്താവ് ഭാര്യയുടെ കൂടെ കിടക്കുന്ന ആളെ കണ്ട് ഞെട്ടി പിന്നീട് നടന്നത് കണ്ടോ

ഭാര്യയുടെ അവിഹിത ബന്ധം കണ്ടുപിടിക്കാന്‍ ഗള്‍ഫില്‍ നിന്നും രഹസ്യമായി നാട്ടില്‍ എത്തിയ ഭര്‍ത്താവിന്റെ സര്‍ജറിക്കല്‍ ഓപ്പറേഷനില്‍ ഭാര്യയും കാമുകനും കുടുങ്ങി. തിരുവനന്തപുരം പാങ്ങോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. ഭാര്യയും കാമുകനുമായ യുവാവാണ് കെണിയിലായത്.

ഭാര്യക്ക് നാട്ടിലുള്ള യുവാവുമായി അവിഹിത ബന്ധമുണ്ടെന്ന് ഭര്‍ത്താവ് അറിഞ്ഞിരുന്നു.ആരോപണവിദയ സ്വന്തം ഭാര്യ ആയതിനാല്‍ സംഭവം നേരില്‍ ബോധ്യപെട്ട ശേഷം മാത്രം മതി പിന്നെയുള്ള കാര്യങ്ങള്‍ എന്ന നിലപാടില്‍ ആയിരുന്നു ഭര്‍ത്താവ് രഹസ്യമായി നാട്ടിലേക്ക് തിരിച്ചത്. നാട്ടില്‍ ചുരുക്കം ചില ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമാണ് വരവ് അറിഞ്ഞിരുന്നത്.

തിരിക്കുന്നതിന് ഒര് മണിക്കൂര്‍ മുമ്പ് അടുത്ത മാസം ലീവില്‍ നാട്ടില്‍ വരുമെന്നും എന്തൊക്കെ സാധനങ്ങളാണ് വാങ്ങിക്കേണ്ടതെന്ന് പറയണമെന്നും ഭാര്യയോട് ഭര്‍ത്താവ് പറഞ്ഞിരുന്നു. നാട്ടില്‍ എത്തിയ ദിവസം തന്നെ രാത്രി ഒരു മണിയോടെ രഹസ്യമായി വീട്ടില്‍ എത്തി. ഒപ്പം വിശ്വസ്ഥരായ രണ്ട് സുഹൃത്തുക്കളേയും കൂടെ കൂട്ടിയിരുന്നു.

മുറ്റത്ത് കിടക്കുന്ന ഏതോ പുരുഷന്റെ ചെരുപ്പ് കണ്ടപ്പോള്‍ തന്നെ എല്ലാവര്‍ക്കും സംശയമായി. തുടര്‍ന്ന് ജനലിന്റെ സമീപത്തെത്തി ചെവി കൂര്‍പ്പിച്ചപ്പോള്‍ ഉള്ളില്‍ അടക്കിപിടിച്ചുള്ള സംസാരം കേള്‍ക്കാനായി. ഉടന്‍ തന്നെ സുഹൃത്തുക്കളോട് മുന്‍ വഷത്തെ കതകില്‍ മുട്ടാന്‍ പറഞ്ഞ ഭര്‍ത്താവ് പിന്‍ വഷത്തുള്ള വാതിലിന് അടുത്തേക്ക് പോയി.

സുഹൃത്തുക്കള്‍ കതകില്‍ മുട്ടിയപ്പോള്‍ പിന്‍വാതില്‍ തുറന്ന് ഒരു യുവാവ് പുറത്തേക്ക് ഓടി. ഒളിച്ചിരുന്ന യുവതിയുടെ ഭര്‍ത്താവ് യുവാവിനെ പിന്‍തുടര്‍ന്നു. അല്പ ദൂരം പിന്നിട്ടപ്പോള്‍ യുവാവിനെ പിടികൂടാന്‍ ആയെങ്കിലും കുതറി ഓടി രക്ഷപെടുകയായിരുന്നു. എന്തായാലും ഭാര്യയും ഭര്‍ത്താവും ഇപ്പോള്‍ അവരവരുടെ വീട്ടിലാണ് താമസം.