പുലിവേട്ടക്കാരന്റെ വേഷം കെട്ടി ആ മലയോരഗ്രാമത്തിൽ എത്തുന്നതിന് തൊട്ട് മുൻപ് വാറുണ്ണി എന്ന…

രചന: Thozhuthuparambil Ratheesh Trivis

പുലിവേട്ടക്കാരന്റെ വേഷം കെട്ടി ആ മലയോരഗ്രാമത്തിൽ എത്തുന്നതിന് തൊട്ട് മുൻപ് വാറുണ്ണി എന്ന വേട്ടക്കാരൻ അനുഭവിച്ച സംഘർഷഭരിതമായ നിമിഷങ്ങളിലൂടെയുള്ള ഒരു യാത്ര ……
പണ്ട് തമ്പ്രാട്ടി കുളിക്കാനിറങ്ങുമ്പോ ഞാൻ നോക്കാൻ വരാറുണ്ട് !!!
ദേവകി ::എവടെ ???
വാറുണ്ണി ::ഇവടെ തന്നെ ,,ഇങ്ങടെ കുളത്തിന്റെ കരയില് ,,അതിന്റെ കിഴക്കേ മൂലയ്ക്കുള്ള ചുറ്റുമതിലിന്റെ ചൂളക്കട്ട ചെറുതായി ഇളകിയിട്ടുണ്ട് ,,,ഇങ്ങടെ പാടത്തൂന്ന് ചാഞ്ഞുനിക്കണ കാഞ്ഞിരത്തുമ്മേ കേറി ഒന്ന് ഞാന്നാൽ മതിലിന്റെ അടുത്തെത്താം ,,അവടെ നല്ല പഴുതാണ് ,,നന്നായി കാണാം !!!
വാറുണ്ണിയുടെ കളവില്ലാത്ത സംസാരം കേട്ടപ്പോൾ ദേവകിക്ക് ഒരേസമയം ഞെട്ടലും അത്ഭുതവും !!!
ദേവകി ::അപ്പൊ നീ എന്നും വരാറുണ്ടോ ???

വാറുണ്ണി ::കാട്ടില് വെടി വെക്കാൻ പോകാത്ത ദിവസം മാത്രം
ദേവകി ::അത് ശെരി ,,,അപ്പൊ അതാണ് ഞാൻ ഇടയ്ക്ക് ഓരോ ശബ്ദങ്ങളൊക്കെ കേട്ടിരുന്നത് ലെ ???നീ വരുമ്പോൾ നായയെം കൊണ്ട് വരാറുണ്ടോ ???
വാറുണ്ണി ::തോക്കും നായേം എപ്പോളും കൂടെ ഇണ്ടാവും !!!
ദേവകി ::ആട്ടെ ,,ഞാൻ കുളിക്കുമ്പോ മാത്രമാണോ നീ വരാറുള്ളൂ ???
വാറുണ്ണി ::ഹേയ് ,,ഇങ്ങടെ മൂത്ത തമ്പ്രാന്റെ ഭാര്യടെ മുതൽ ഒരുമാതിരി പെട്ട എല്ലാരും കുളിക്കുമ്പോ ഞാൻ വന്ന് ഒളിഞ്ഞു നോക്കാറുണ്ട് !!!പക്ഷേങ്കില് ഇങ്ങടെ കുളി കാണാൻ വല്ലാത്ത ഒരു ജോറാണ് !!!
അത് കേട്ടതും ദേവകി വാറുണ്ണിയുടെ ചപ്രത്തലമുടി പിടിച്ച് വലിച്ചു ,,

എട കള്ളാ ,,അപ്പൊ കാണേണ്ടതൊക്കെ നീ മുന്നേ തന്നെ ഏതാണ്ട് കണ്ടിരിക്കണൂ ലെ ???
വാറുണ്ണി ::കണ്ടിട്ടൊക്കെണ്ട് ,,പക്ഷേങ്കില് കാണുമ്പോഴൊക്കെ വല്ലാത്ത കൊതി തോന്നും ,,തോക്കെടുത്ത് കാട്ടില് പോകുമ്പോ നല്ല കേഴയോ ,,മുയലോ ഒക്കെ മുന്നിക്കൂടി പായുമ്പോ അതിനെ വീഴ്ത്താനുള്ള പോലെയൊരു കൊതി !! ഇടയ്ക്ക് പെട്ടന്ന് കൊളത്തിലേക്ക് ചാടി ഇങ്ങളെയൊന്ന് കെട്ടിപ്പിടിച് ഓടാൻ തോന്നും !!!
ദേവകി ::എന്നിട്ടെന്തേ ചാടാഞ്ഞത് ???
വാറുണ്ണി ::എല്ലാടത്തും കാട്ടിലെ പോലെ നടക്കാൻ പറ്റില്ലല്ലോ ???
ദേവകി വാറുണ്ണിയുടെ കൈത്തണ്ടയിൽ മുറുകെ പിടിച്ചു ,,,
ഇവിടത്തെ കാവൽക്കാരൻ വരാൻ ഇനീം സമയമുണ്ട് ,,, ഞാൻ നിന്റെ മുന്നില് ചാടിയ കേഴയാണ് എന്നങ്ങട്ട് വിചാരിച്ചോ !!!
വാറുണ്ണി ദേവകിയെ തന്റെ ഉരുക്ക് ശരീരത്തിലേക്ക് ചേർത്ത് പിടിച്ചു ,,ആർത്തിയോടെ അവളുടെ മേലേക്ക് ചാഞ്ഞു !!!
******************

മനയും മനവളപ്പും വിജനമാണ് ,,പാടത്തേക്ക് മുഖമുള്ള പടിപ്പുരയും കടന്ന് ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കി മനയുടെ മുറ്റത്തിന്റെ ഒരറ്റത്ത് കൈസർ തമ്പടിച്ചിട്ടുണ്ട് ,,ഇടയ്ക്കവൻ തലയൊന്ന് ചെരിച്ചുകൊണ്ട് വാറുണ്ണി കയറിപ്പോയ ഭാഗത്തേക്ക് ഒന്നെത്തി നോക്കും !!!
വിശപ്പടക്കി തന്റെ യജമാനൻ വന്നാലേ ഇനി തനിക്കെന്തെങ്കിലും കിട്ടൂ ,,കോലായത്ത് ഒരു മൂലയിൽ ചാരി വെച്ച വാറുണ്ണിയുടെ തോക്കിലെക്കും കൈസർ ഇടയ്ക്ക് പാളി നോക്കുന്നുണ്ട് ,,,കുറെ നേരം പരിസരമാകെ ഒന്ന് കണ്ണോടിച്ചതിന് ശേഷം അവൻ വീണ്ടും പടിപ്പുരയിലേക്ക് നോക്കി കിടന്നു !!!
*********************

മനയ്ക്കകത്തെ മുറിയിൽ നിന്നും പോകാൻ തയ്യാറാകുന്ന വാറുണ്ണി ,,ധൃതിയിൽ ഷർട്ട്‌ഉം പാന്റും വലിച്ചു കേറ്റി ,,അത് കണ്ട് ദേവകി ചോദിച്ചു ,,
ഇപ്പൊ തന്നെ പോണോ ???
വാറുണ്ണി ::കൈസർ ഒന്നും കഴിച്ചിട്ടില്ല
ദേവകി ::അവന് ഇവിടുത്തെ അടുക്കളെന്ന് എന്തേലും കൊടുക്കാം
വാറുണ്ണി ::അവന് ഇവുടുത്തെ സാമ്പാറും ചോറുമൊന്നും ഇഷ്ടാവില്ല ,,എന്നെപ്പോലെയല്ല അവൻ
ദേവകി ::ഉം ,,എന്നാ ചെല്ല് ,,ഇടയ്ക്ക് ഞാൻ പറയാം ,,അപ്പൊ വാ

അതിന് മറുപടി പറയാതെ വാറുണ്ണി പുറത്തേക്കിറങ്ങി ,,കോലായിൽ കുത്തിച്ചാരി വച്ച തോക്കെടുത്ത് കൈസറിന്റെ അടുത്തെത്തി ,,
“കൈസറെ വാടാ “
വാറുണ്ണി പടിപ്പുര നോക്കി നടന്നു ,,പിന്നാലെ കൈസറും ,,വാറുണ്ണി പടിപ്പുര കടന്ന് പോകുന്നതും നോക്കി ദേവകി ഉമ്മറത്തെ തൂണിൻമേൽ ചാരി നിന്നു ,,,
******************
പടിപ്പുരയും കടന്ന് പാടവരമ്പിലൂടെ അക്കരെയുള്ള തന്റെ കൂര ലക്ഷ്യമാക്കി നടക്കുകയാണ് വാറുണ്ണി ,,പെട്ടന്ന് അങ്ങകലെ അതാ !!!നീളൻ കാലൻ കുടയും പിടിച് തനിക്കെതിരെ വരമ്പത്തൂടെ വരുന്ന ഭാർഗ്ഗവൻ തമ്പുരാൻ !!!
ദേവകിയുടെ ഭർത്താവ് !!!

പുല്ലാനി മനയിലെ ഇപ്പോഴത്തെ തമ്പ്രാൻ ,,വാറുണ്ണിയുടെ അപ്പൂപ്പന്റെ കാലം തൊട്ടേ എല്ലാരും പുല്ലാനി മനയ്ക്കലെ തമ്പ്രാന്മാരുടെ പണിക്കാരായിരുന്നു ,,,വാറുണ്ണിയുടെ അപ്പൻ ചേറുവാണ് നോക്കെത്താ ദൂരം പരന്നു കിടക്കണ പുല്ലാനി മനയ്ക്കലെ നെല്ലിന് കാവൽ കിടന്നിരുന്നത് ,,നെല്ല് നശിപ്പിക്കാൻ വരുന്ന പന്നിക്കൂട്ടങ്ങളെ വെടിവെച്ചോടിക്കാനും വെടിവെച്ചിടാനും മിടുക്കൻ ആയിരുന്നു ചേറു !!!വാറുണ്ണിക്ക് പക്ഷെ അങ്ങനെ അപ്പനെ പോലെ ഏറുമാടത്തിൽ കാവല് കിടക്കാനൊന്നും ഇഷ്ടമുണ്ടായിരുന്നില്ല ,,,ആ സമയം മുഴുവനും കാട്ടിൽ പോയി വേട്ട നടത്താനും ആ ഇറച്ചി വിറ്റു കിട്ടുന്ന കാശിന് സുഭിക്ഷമായി കുടിക്കാനും തിന്നാനും മാത്രമായിരുന്നു ഇഷ്ടം !!!

അതോണ്ട് തന്നെ സാധാരണ ഗതിയിൽ വാറുണ്ണിയെ മനയുടെ പരിസരത്ത് അധികം കാണാത്തതാണ് ,,പതിവില്ലാതെ വാറുണ്ണിയെ കണ്ട ഭാർഗ്ഗവൻ തമ്പുരാൻ എന്തോ ചിന്തിച്ചെന്നോണം വാറുണ്ണിയുടെ നേരെ നടന്നു !!!!നടന്ന് നടന്ന് രണ്ടാളും പരസ്പരം അടുത്തെത്തിയപ്പോൾ തമ്പുരാൻ ചോദിച്ചു ,,,
എന്താണ്ടാ വാറുണ്ണി ,, ഇയ്യ് ഈ വഴിക്ക് ???
വാറുണ്ണി ::വല്ല കൊറ്റിയെ എങ്ങാനും കിട്ടോന്ന് നോക്കാൻ വന്നതാ തമ്പ്രാ !!!

ഭാർഗ്ഗവൻ ഒന്നിരുത്തി മൂളി !!!ശേഷം വാറുണ്ണിയോട് പറഞ്ഞു ,,,
എന്തായാലും ഞാൻ അന്നേ ഒന്ന് കാണാൻ ഇരിക്കായിരുന്നു ,,ഇയ്യ്‌ മന വരെ ഒന്ന് വാ ,,കാര്യമുണ്ട് !!!
വാറുണ്ണി ::പോയിട്ട് ധൃതിയുണ്ട് തമ്പ്രാ
ഭാർഗ്ഗവൻ ::ഹാ ,,ഇയ്യ്‌ ഒന്ന് വന്നിട്ട് പോടോ
അതും പറഞ്ഞ് തമ്പ്രാൻ മുന്നിൽ നടന്നു ,,നിവർത്തിയില്ലാതെ പിന്നാലെ വാറുണ്ണിയും കൈസറും !!!
******************

പടിപ്പുര കടന്ന് വരുന്ന തന്റെ ഭർത്താവിന്റെ കൂടെ വാറുണ്ണിയെ കണ്ടപ്പോൾ ദേവകി ആകെ അമ്പരന്നു !!! ഈശ്വരാ ,, പുള്ളിക്കാരൻ എല്ലാം അറിഞ്ഞു കാണുമോ .???
അവൾ പകുതി പോയ പ്രാണനും കയ്യിൽ പിടിച്ച് പതുക്കെ ഉമ്മറത്ത് നിന്നും പോകാൻ തുടങ്ങി ,,ദേവകി നടക്കുന്നത് ഉമ്മറത്ത് നിന്നും കണ്ട ഭാർഗ്ഗവൻ അവളെ വിളിച്ചു ,,,

ദേവൂ ???
അവൾ അവിടെ നിന്നു !!!
ഭാർഗ്ഗവൻ ഉമ്മറത്തേക്ക് കയറി ,,ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്നു ,,വാറുണ്ണിയും കൈസറും മുറ്റത്ത് തന്നെ നിന്നു ,,ഭാർഗ്ഗവൻ വാറുണ്ണിയെ സൂക്ഷിച്ചൊന്നു നോക്കി !!!
വാറുണ്ണി മുഖം താഴ്ത്തി നിൽക്കുകയാണ് !!!അതെ സമയം ദേവകി ആകെ കിടുകിടാ വിറയ്ക്കുകയായിരുന്നു !!!താനും വാറുണ്ണിയും തമ്മിൽ നടന്നത് എങ്ങാനും അദ്ദേഹം അറിഞ്ഞാൽ പിന്നെ കൊലപാതകമായിരിക്കും നടക്കുന്നത് !!!അവൾ ഭാർഗ്ഗവനെയും വാറുണ്ണിയെയും ഇടംകണ്ണിട്ട് മാറിമാറി നോക്കി !!!

കുറച്ചു സമയത്തെ നിശബ്ദതയ്ക്കു ശേഷം ഭാർഗ്ഗവൻ പോക്കറ്റിൽ നിന്നും ഒരു കടലാസ് എടുത്തു !!!എന്നിട്ട് വാറുണ്ണിയോട് ചോദിച്ചു ???
എന്നും ഇവിടെയിങ്ങനെ കണ്ട കൊറ്റിയെയും കൊളകോഴിയേം വെടിവെച്ചു നടന്നാൽ മതിയോ ???
വാറുണ്ണി ഒന്നും മിണ്ടിയില്ല !!!ഭാർഗ്ഗവൻ തമ്പ്രാന്റെ മുഖത്തേക്ക് നോക്കി !!!മൂപ്പര് തുടർന്നു ,,,
ഇയ്ക്ക് വേണ്ടപ്പെട്ടൊരു ചങ്ങായി ഒരാള് മലമൂട്ടിലുണ്ട് ,,പീലിപ്പോസ് ന്നാണ് അയാള്ടെ പേര് ,,,അവന്റെ വീടിന്റെ പരിസരത്ത് ഭയങ്കര പുലിയുടെ ശല്യമാണ് പോലും !!!അവര് ആ ഭാഗത്തുള്ള നാട്ടാരൊക്ക കൂടി ഒരു തീരുമാനമെടുത്തു !!എങ്ങനേലും പുലിയെ വെടിവെക്കാൻ ഒരു വേട്ടക്കാരനെ കൊണ്ട് വരണം !!!

അപ്പോളാണ് ഇന്റെ ചങ്ങായി പീലിപ്പോസ് ഇന്നേ വിളിക്കണത് ,,,എങ്ങനേലും ഒരു വെടിക്കാരനെ ശരിയാക്കികൊടുക്കാൻ !!!ഇന്റെ അറിവില് ആകെ അറിയണ ഒരു വെടിക്കാരൻ അന്റെ അപ്പൻ ചേറുവാണ് ,,അവനിപ്പോ ഇല്ലാലോ ???ഇനിയിപ്പോ ഞാൻ നോക്കിയിട്ട് ഒരു വഴിയേ ഉളളൂ ,,ഇയ്യ്‌ ഒന്ന് അത് വരെ ചെല്ലാ!!!ഇയ്യ്‌ വെടി വെക്കണതൊന്നും ഞാൻ കണ്ടിട്ടില്ല ,,എന്നിരുന്നാലും അന്റെ അച്ഛന്റെ കഴിവ് അനക്ക് കിട്ടാതിരിക്കില്ലല്ലോ ???അതോണ്ട് ഇത് എന്റേം കൂടി അഭിമാനത്തിന്റെ പ്രശ്നമാണ് !!!ഇയ്യ്‌ അത് വരെ പോണം !!!ആ നാട്ടാരും കൂടി അറിയട്ടെടോ അന്നെപ്പോലൊരു വെടിക്കാരന്റെ പെരുമ !!!

പുലിവേട്ടക്കാരന്റെ വേഷം കെട്ടി ആ മലയോരഗ്രാമത്തിൽ എത്തുന്നതിന് തൊട്ട് മുൻപ് വാറുണ്ണി എന്ന വേട്ടക്കാരൻ അനുഭവിച്ച സംഘർഷഭരിതമായ നിമിഷങ്ങളിലൂടെയുള്ള ഒരു യാത്ര ……