റിയാലിറ്റി ഷോകളിലൂടെ മലയാളത്തിന് പ്രിയ താരമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഞ്ജുവിന്റെതായി ഇറങ്ങുന്ന പോസ്റ്റുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് പതിവ്. എന്നാൽ പലപ്പോഴും വിമർശനങ്ങൾ വരാറുണ്ടെങ്കിലും അവയ്ക്ക് തക്കതായ മറുപടികളും താരം നൽകും.
ചില സില്ലി ആയ കാര്യങ്ങൾക്ക് തനിക്ക് ദേഷ്യം വരും എന്ന് പറയു കയാണ് താരം. പക്ഷെ അതിലും കാര്യങ്ങൾ ഉണ്ടാകും. എനിക്ക് പുരുഷന്മാരോട് ആണ് പറയാൻ ഉള്ളത്. ചില ലൊക്കേഷനുകളിൽ സ്ത്രീക്കും പുരുഷനും ഒരേ ടോയ്‌ലെറ്റ് ആണ് ഉള്ളത്. പുരുഷന്മാർക്ക് ടോയ്‌ലെറ്റ് ഉപയോഗിക്കാൻ അറിയില്ല എന്ന് ഞാൻ പറയും. കാരണം ഇവർ ഉപയോഗിച്ച് കഴിഞ്ഞാൽ നമുക്ക് അത് ഉപയോഗിക്കാൻ പാടാകും.
ഞാൻ എഴുതി വ ച്ചിട്ടുണ്ട് ഡോറിൽ. സീറ്റ് കവർ പൊക്കി വച്ച ശേഷം പുരുഷന്മാർ അത് ഉപയോഗിക്കാൻ. പല സ്ത്രീ കളും വായുവിൽ നിന്ന് കാര്യം സാധിച്ചിട്ടുണ്ട്. അത് ചിന്തിക്കുമ്പോൾ തന്നെ എനിക്ക് പുരുഷന്മാരോട് ദേഷ്യവും വെറുപ്പും ആണ്. 80 ശതമാനം ആളുകളും അങ്ങനെയാണ്