സ്റ്റേജിൽ ആരാധകർക്ക് മുൻപിൽ തകർപ്പൻ ഡാൻസുമായി പ്രിയ താരം അന്ന രാജൻ.. വീഡിയോ കാണാം…

ഒറ്റ സിനിമയിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അന്ന രേഷ്മ രാജൻ. ലിച്ചി എന്ന കഥാപാത്രത്തിലൂടെ അങ്കമാലി ഡയറീസ് എന്ന സിനിമയിൽ അരങ്ങേറ്റം കുറിച്ച അന്ന, പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഭാഗമായി.

ഇപ്പോൾ, സാരിയിൽ ഗംഭീര ഡാൻസുമായി താരം ആരാധകരുടെ മുന്നിലെത്തിയിരിക്കുകയാണ്. അന്നയുടെ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

നിമിഷ നേരം കൊണ്ടാണ് ലിച്ചിയുടെ ഡാൻസ് വീഡിയോ സൈബർ ലോകം ഏറ്റെടുത്തത്. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ താരം ഇതിനു മുമ്പും പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളും ആരാധകർ ഹൃദ്യമായി സ്വീകരിച്ചിട്ടുണ്ട്.