84000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ എൻജിനിയർ പിടിയിൽ ! വീട്ടിൽ നിന്നും 4 കിലോ സ്വർണവും, 65 ലക്ഷം രൂപയും – കരഞ്ഞു നിലവിളിച്ചു എൻജിനീയർ

പല സർക്കാർ ഉദ്യോഗസ്ഥരും ഇന്ന് കൈക്കൂലി കേസിന്റെ പേരിൽ പിടിയിൽ ആകുന്നുണ്ട്. അത്തരത്തിൽ ഹൈദരാബാദിൽ നിന്നും ഉള്ള ഒരു വാർത്തയാണ് പുറത്തു വരുന്നത്. കൈക്കൂലി വാങ്ങിയത് കൈയോട് പിടിക്കപ്പെട്ടതോടെ തേങ്ങി കരയുകയായിരുന്നു എൻജിനീയർ ചെയ്തത്. 84000 രൂപ കൈക്കൂലി വാങ്ങിയതിന് പിന്നാലെയാണ് കെ ജഗ ജ്യോതി എന്ന എൻജിനീയർ പിടിയിൽ ആകുന്നത്. തെലുങ്കാനയിലെ ട്രൈബൽ വെൽഫെയർ എൻജിനീയറിങ് വിഭാഗത്തിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ കൂടിയാണ് ജ്യോതി.

ജോലിയുമായി ബന്ധപ്പെട്ട ഒരു ആവശ്യത്തിന് പേരിലാണ് കൈക്കൂലി വാങ്ങിയത് ഈ ഒരു പരാതി പ്രകാരമാണ് അറസ്റ്റ് ചെയ്തത് എന്നും അഴിമതി വിരുദ്ധ ബ്യൂറോ അറിയിച്ചിട്ടുണ്ട്.. മാത്രമല്ല ജ്യോതി പണം വാങ്ങുന്നത് കൈയോടെ പിടിക്കപ്പെടുകയും ചെയ്തിരുന്നു തുടർന്ന് ജ്യോതി പൊട്ടിക്കരയുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ആയത്. ഫിനോഫ്തലിൽ പുരട്ടിയ നോട്ടുകളാണ് ജ്യോതിക്ക് കൈമാറിയത് തുടർന്ന് നടത്തിയ പരിശോധനയിൽ വിരലിന്റെ നിറം പിങ്ക് കളർ ആയി മാറുകയായിരുന്നു. അനർഹമായ രീതിയിൽ സാമ്പത്തിക

നേട്ടം നടത്തിയതിന് തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ചതിന്റെ പേരിലാണ് എസ് ഇ ബി ഉദ്യോഗസ്ഥൻ ജ്യോതിക്കെതിരെ കേസെടുത്തത് സത്യസന്ധതയില്ലാത്ത ജോലിയും കണ്ടുപിടിച്ചു.. ഒപ്പം തന്നെ ഇവർ 84000 രൂപ ഓഫീസിൽ സൂക്ഷിച്ചതും കണ്ടെത്തിയിരുന്നു കസ്റ്റഡിയിൽ ഇടുന്ന ജോലിയെ ഹൈദരാബാദിലെ കോടതിയിൽ ഹാജരാക്കും എന്നാണ് പുറത്തുവരുന്ന വിവരം ഈ വീഡിയോ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ എല്ലാം തന്നെ വൈറലായി മാറിയിരിക്കുകയാണ്.ഇത് കൂടാതെ ഇവരുടെ വീട്ടിൽ നിന്നും 4 കിലോ സ്വർണവും, 65 ലക്ഷം രൂപയും കണ്ടെടുത്തു .

ഇത്തരത്തിലുള്ളവരെ പേടിച്ചു വിടുകയാണ് ചെയ്യേണ്ടത് എന്നും അർഹതപ്പെട്ട നിരവധി ആളുകളാണ് ലിസ്റ്റിലും മറ്റും നിൽക്കുന്നത് എന്നും പലരും പറയുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുന്ന വരെ എത്രയും പെട്ടെന്ന് തന്നെ പിരിച്ചുവിടുകയാണ് സർക്കാർ ചെയ്യേണ്ടത് എന്നും ഇനിയും ഇത്തരക്കാരെ നിർത്തി ബുദ്ധിമുട്ടിക്കാതെ മറ്റുള്ളവർക്ക് ജോലി നൽകുകയാണ് വേണ്ടത് എന്നും പലരും പറയുന്നു.. സത്യസന്ധമായ രീതിയിൽ ജോലി ചെയ്യാൻ സാധിക്കാത്ത ആളുകൾ ഇത്തരം സ്ഥാനങ്ങളിൽ ഇരിക്കാൻ ഒട്ടുംതന്നെ അർഹരല്ല എന്നാണ് പലരും പറയുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല എന്ന് ഈ സംഭവത്തിന്റെ ചൂട് മാറുമ്പോൾ ഇത്തരത്തിൽ പലരും ഇടപെടുമെന്നും ചിലർ പറയുന്നു