അച്ഛൻ സോഷ്യൽ മീഡിയയിൽ ഒന്നുമില്ല.. അച്ഛന് ആരോ വാട്സാപ്പിൽ ആ വീഡിയോ അയച്ച് കൊടുത്തു.. അതുകണ്ടിട്ട് അച്ഛൻ അമ്മയോട് ചോദിച്ചത് ആ ഒരൊറ്റ കാര്യം; തുറന്നു പറഞ്ഞു മീനാക്ഷി

in Entertainment

നായികാ നായകൻ എന്ന മഴവിൽ മനോരമയുടെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് മീനാക്ഷി രവീന്ദ്രൻ. തുടർന്ന് മഴവിൽ മനോരമയുടെ തന്നെ ഉടൻ പണം എന്ന റിയാലിറ്റി ഷോയുടെ അവതാരികയായും മീനാക്ഷി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിരുന്നു. മാലിക്കിൽ ഫഹദിന്റെ മകളായി അഭിനയിച്ചതിലൂടെ സിനിമയിലും താരം സജീവമായി. വസ്ത്രധാരണത്തിന്റെ പേരിൽ നടിക്ക് നേരെ സെെബറാക്രമണങ്ങളും ഉണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസം കടകൻ എന്ന സിനിമയുടെ

പ്രൊമോഷന് എത്തിയ മീനാക്ഷിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. വീഡിയോ തെറ്റായ ആം​ഗിളിൽ ഷൂട്ട് ചെയ്തതാണെന്ന് ആരോപിച്ച് മീനാക്ഷി രം​ഗത്ത് വരികയുമുണ്ടായി. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് മീനാക്ഷി. ട്രോളുകളെ താൻ കാര്യമാക്കുന്നില്ലെന്ന് മീനാക്ഷി പറയുന്നു. മൂവി വേൾഡ് മീഡിയയോടാണ് പ്രതികരണം. എന്റെ ഡ്രസിം​ഗ് ഒന്നിലേക്കുമുള്ള യെസ് അല്ല. ഇത് പറഞ്ഞാൽ എത്ര പേർക്ക് മനസിലാകും എന്നറിയില്ല.

അതുകൊണ്ടാണ് ഇതേക്കുറിച്ച് ആധികാരികമായി സംസാരിക്കാത്തത്. ട്രോളുകളിലൊന്നും തളർന്ന് ഇരിക്കാറില്ല. ഞാൻ വായിച്ച് ചിരിക്കും. എന്നെപ്പറ്റി ഇവർക്ക് അറിയില്ല. ഞാൻ ക്യാമറയിലെന്താണെന്നും പുറത്ത് എന്താണെന്നും. ‍ഞാനതും ആലോചിച്ച് വിഷമിക്കാറില്ല. ഞാൻ ഒരിക്കലും എന്റെ പേഴ്സണൽ പേജിൽ കൂടെയോ മറ്റോ വിവാദങ്ങളിൽ തനിയെ വന്നിരുന്ന് ഉത്തരം പറയുന്ന ആളല്ല. ഞാനങ്ങനെ സംസാരിക്കാറുമില്ല,
എനിക്കതിനുള്ള സമയവും ഇല്ല. ഏതെങ്കിലും ഇന്റർവ്യൂവിന് ചെന്നിരിക്കുമ്പോൾ എന്റെയടുത്ത്

വിവാദങ്ങളെക്കുറിച്ച് ചോദ്യങ്ങൾ വരും. എല്ലായിടത്തും ചെന്നിരുന്ന് എനിക്ക് കുഴപ്പമില്ല എന്ന് പറഞ്ഞ് ഞാൻ മടുത്തു. അടുത്തിടെ എനിക്ക് അൺകംഫർട്ടബിൾ ആണെന്ന് തോന്നുന്ന രീതിയിൽ ഒരു വീഡിയോ ഇറങ്ങി. ഞാൻ പ്രൊഡക്ഷനിലാണ് ഇതേക്കുറിച്ച് പറഞ്ഞത്. മീനാക്ഷി നേരിട്ട് സംസാരിക്കേണ്ട, ഞങ്ങൾ സംസാരിച്ചോളാം എന്ന് പ്രൊഡക്ഷനിൽ നിന്ന് പറഞ്ഞു. ആ വീഡിയോ നീക്കം ചെയ്തു എന്നാണ് വിശ്വാസം. അതിന്റെ പിന്നാലെ നടക്കാൻ എനിക്ക് വയ്യ.

എനിക്ക് അല്ലാതെ തന്നെ നൂറ് ടെൻഷനും സ്ട്രസും ഉണ്ട്. ഏത് ഇന്റർവ്യൂവിൽ ചെന്നാലും ഓക്കെ ആണോ എന്ന് ചോദിക്കും. ഞാൻ ഓക്കെ ആണ്. എനിക്ക് കുഴപ്പമില്ല. എന്റെ അച്ഛൻ സോഷ്യൽ മീഡിയയിൽ ഒന്നുമില്ല. അച്ഛന് ആരോ വാട്സാപ്പിൽ അയച്ച് കൊടുത്തു. ഈ ഡ്രസിന് എന്താണ് കുഴപ്പമെന്നാണ് പറയുന്നത്, എന്താ പ്രശ്നമെന്ന് അച്ഛൻ അമ്മയോട് ചോദിച്ചു. എനിക്കും അറിയില്ല എന്തൊക്കെ ആളുകൾ പറയുന്നുണ്ടെന്ന് അമ്മയും. ഞാനത്രയും ലിബറലായി കുടുംബത്തിൽ നിന്നാണ് വരുന്നതെന്ന് മീനാക്ഷി വ്യക്തമാക്കി.

മൂന്ന് പേരുമാണ് ഒരു സ്ഥലത്ത് പോകുന്നത്. മൂന്ന് പേരും ആ പരിപാടിയിൽ ഒരേ പോലെ തുല്യ പ്രാധാന്യമുള്ളവരാണ്. എന്ത് കൊണ്ടാണ് ഇവരാരെയും ഷൂട്ട് ചെയ്യാതെ എന്നെ ഷൂട്ട് ചെയ്തത്. പൊതുസ്ഥലത്തായത് കൊണ്ടാണ് സ്വകാര്യതയിലേക്ക് കടന്നതെന്ന വാദം വന്നു. അത് ശരിയാണെന്ന് തോന്നുന്നുണ്ടോയെന്നും മീനാക്ഷി ചോദിച്ചു. കടകൻ ആണ് മീനാക്ഷിയുടെ പുതിയ സിനിമ. ഹക്കിം ഷാജഹാനാണ് സിനിമയിൽ നായകനായെത്തുന്നത്.