ഓര്മ്മയുണ്ടോ.. എന്റെ പൊന്നോ പൊളി.. ദമ്പതിമാരുടെ സ്വകാര്യ നിമിഷങ്ങളിലെ പ്രണയം നിറച്ച ഫോട്ടോഷൂട്ട്..!!

in Entertainment

സമൂഹവും സമൂഹ മാധ്യമങ്ങളും ഇപ്പോള്‍ വൈറല്‍ ഫോട്ടോഷൂട്ട്‌, വൈറല്‍ ഡാന്‍സ് തുടങ്ങിയവയുടെ പുറകെയാണ് എന്ന് പറഞ്ഞാൽ തെറ്റാവില്ല. എത് വിധത്തില്‍ വൈറല്‍ ആവണം എന്നാ ചിന്തയുമായി എണീക്കുന്ന ഒരു സമൂഹമാണ്‌ ഇപ്പോള്‍ ഉള്ളത്. അതുകൊണ്ടു തന്നെയാണ് ഓരോ ദിവസവും വളരെ വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകളിലൂടെയും വീഡിയോകളിലൂടെയും സമൂഹ മാധ്യമങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നത്. അതില്‍ വയസോ ജാതിയോ, ആണ്‍ പെണ്‍ വ്യത്യാസമോ ഇല്ലാതെ ഒരുപാട് പേർ കടന്നുവരുന്നു എന്നതും ശ്രദ്ധേയമാണ്.


അതുപോലെ തന്നെ വൈറല്‍ ആവന്‍ കൊതിക്കുന്ന ആളുകളുടെ ഇടയിലേക്ക് പുത്തന്‍ ട്രെൻഡുകൾ കടന്നു വരുമ്പോള്‍ അത് അനുകരിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. സിനിമയിലെ മ്യൂസിക് ആൽബങ്ങളിലും ചുവടു പിടിച്ചു കൊണ്ട് വീഡിയോ ചെയ്തു രംഗത്ത് വരുന്നവരും സ്വന്തമായ ക്രിയേറ്റിവിറ്റി കൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങളിൽ കയ്യടി വാങ്ങുന്നവരും ഇന്ന് കുറവല്ല. ക്യാമറ കൈകാര്യം ചെയ്യുന്നവരും ഇതില്‍ പ്രാധാന്യം വഹിക്കുന്നുണ്ട് എന്നും എടുത്തു പറയേണ്ടത് തന്നെയാണ്.

എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ഉള്ള ഒരു മേഖലയാണ് ഇത്. വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ട്‌ കൊണ്ട് അത്തരത്തില്‍ വൈറല്‍ ആയിരികുകയാണ് രണ്ടുപേര്‍ ഇപ്പോള്‍. യഥാർത്ഥത്തിൽ ദമ്പതിമാരാണോ അതോ മോഡലുകൾ ആണോ എന്ന് വ്യക്തമല്ല എങ്കിലും വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ മോഡലുകൾ അല്ല എന്നാണ് മനസ്സിലാകുന്നത് എന്നാണ് ഒരു പക്ഷം പറയുന്നത്.

വളരെ അതികം ഗ്ലാമര്‍ തോനുന്ന ഇന്റിമേറ്റ് സീനുകള്‍ ഈ ഫോട്ടോയില്‍ ഉണ്ട് എന്നതു തന്നെയാണ് ഫോട്ടോകളെ വൈറൽ ആക്കിയത് എന്ന് വേണമെങ്കിലും പറയാം. സംസ്കാരത്തിന്റെ അതിർവരമ്പുകൾ എല്ലാം മറികടക്കുന്ന ഫോട്ടോകളാണ് അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത് എന്നതുകൊണ്ട് തന്നെ സദാചാരവാദികൾ എല്ലാം ഉണർന്നിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. സൈബർ ലോകത്തെ വരെ പിടിച്ചുലക്കുന്ന തരത്തിലുള്ള ഫോട്ടോ ഷൂട്ടുകൾ ആണ് പുറത്തു വന്നിരിക്കുന്നത് എന്ന് ചുരുക്കം.


വെഡിങ് ഇന്ത്യ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഫോട്ടോകൾ അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. മോഡലിംഗ് രംഗം അതിര് കടക്കുന്നു എന്ന അഭിപ്രായം ഒരുപാട് പേരാണ് കമന്റുകളിൽ സൂചിപ്പിക്കുന്നത്. അതു പോലെ തന്നെ ഫേസ്ബുക്ക് മുഴുവൻ ഇപ്പോൾ ഇത്തരത്തിലുള്ള ഫോട്ടോകൾ ആണല്ലോ എന്നും മേനിയഴക് കാണിച്ചു കൊണ്ടും ഗ്ലാമർ രംഗങ്ങൾ ഉൾപ്പെടുത്തി കൊണ്ടും വൈറൽ ആവുകയാണ് പലരുടെയും ലക്ഷ്യം എന്നും കമന്റുകളിൽ രേഖപ്പെട്ടു കൊണ്ടിരിക്കുകയാണ്. എന്തൊക്കെയാണെങ്കിലും ഫോട്ടോഷൂട്ട് ഒരുപാട് പേരിലേക്കാണ് എത്തിയിരിക്കുന്നത്.