Connect with us

Populor Posts

അവനോട ഉള്ള ഇഷ്ടം ആദ്യം തുറന്നു പറഞ്ഞത് അമ്മയോട് ആയിരുന്നു

Published

on

മായ കാളിങ് ബെല്ലിൽ വിരൽ അമർത്തി തിരിഞ്ഞു നിന്നു . തോട്ടമാകെ ഒന്ന് വീക്ഷിച്ചു . ചെടികൾ ആകെ വാടിയിരിക്കുന്നു . മൂന്ന് ദിവസമായി തോട്ടം പണിക്കാരൻ വന്നിട്ട് . ക്ലബ്ബിൽ ഉള്ളവരൊക്കെ അസൂയയോടെ പറയാറുണ്ട് ഈ തോട്ടത്തെക്കുറിച്ചു .

അല്ലെങ്കിലും തന്റെ എല്ലാ നേട്ടങ്ങളും അസൂയയോടെ തന്നെയല്ലേ അവര് നോക്കിക്കാണുന്നത് . പലർക്കും പേര് പോലും അറിയാത്ത നിരവധി പൂച്ചെടികൾ ഉണ്ട് . എല്ലാം വാടിയിരിക്കുന്നു . ചിന്തിച്ചു നിന്നപ്പോഴാണ് തൊട്ട് പിറകിൽ ഡോർ തുറക്കുന്ന ശബ്ദം കേട്ടത് . കയ്യിൽ ചായക്കപ്പും പിടിച്ചു വാടിയ മുഖത്തോടെ നിൽക്കുന്ന ജോയിയെ കണ്ടപ്പോൾ അവൾക്ക് ദേഷ്യം അരിച്ചു കയറി .

“”ഇതിനകത്ത് കയറി ഇരിക്കാതെ ഇച്ചായനു ചെടികളൊക്കെ ഒന്ന് നനച്ചൂടെ ?”” ഉള്ളിലേയ്ക്ക് കയറി ബാഗ് സോഫയിലേക്ക് ഇട്ടു കൊണ്ട് ചോദിച്ചു .

“”ഞാൻ ആകെ ടയേർട് ആയിട്ടാണ് മായ വരുന്നത് . ഈയിടെയായി പേഷ്യന്റ്സ് കുറച്ചു കൂടുതൽ ആണ് . ഇന്നാണെങ്കിൽ ചെറിയ ഹെഡ് ഏക്കും . അതാണ്‌ കോഫി ഉണ്ടാക്കി കുടിക്കാം എന്ന് കരുതിയത് . “”

അവൾക്ക് അഭിമുഖമായി ചെയറിൽ ഇരിക്കുന്നതിനിടയിൽ അയാൾ തലയിൽ അമർത്തി തടവുന്നുണ്ടായിരുന്നു .

“”അപ്പൊ ജാനകി ?”” അവൾ സംശയത്തിൽ അയാളെ നോക്കി .

“”അവരുടെ മകന് നല്ല പനിയാണെന്നു . നേരത്തേ പോകണമെന്ന് പറഞ്ഞു . ഞാൻ കുറച്ചു മെഡിസിൻ കൊടുത്തു പറഞ്ഞു വിട്ടു . നാളെ രാവിലെ വരാമെന്ന് പറഞ്ഞിട്ടുണ്ട് . “”
കാലിയായ കോഫി മഗ്‌ ടേബിളിൽ വച്ച് കൊണ്ട് ജോയ് നിവർന്നിരുന്നു .

“”അപ്പൊ ഡിന്നർ ആര് ഉണ്ടാക്കുമെന്ന ?””
അവളുടെ സ്വരത്തിൽ ദേഷ്യം കലർന്നിരുന്നു .

“”പുറത്തു നിന്ന് വാങ്ങാം എന്നാ കരുതിയത് . ഇനിയിപ്പോ നീ നേരത്തേ വന്നില്ലേ ? നിനക്ക് ഉണ്ടാക്കാവുന്നതല്ലേ ഉള്ളൂ .”” നിസാര മട്ടിൽ അയാൾ അത് പറഞ്ഞപ്പോൾ അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു .

“”എനിക്ക് വേറെ പണി ഉണ്ട് ജോയിച്ചായാ … എന്തെങ്കിലും കഴിക്കണമെങ്കിൽ പുറത്തു നിന്ന് ഓർഡർ ചെയ്യാൻ നോക്ക് . “”

ഈർഷ്യയോടെ പറഞ്ഞു കൊണ്ട് ബാഗും എടുത്ത് റൂമിലേയ്ക്ക് പോകുന്നവളെ ജോയ് നിർവികാരനായി നോക്കിയിരുന്നു .

മായ ഫ്രഷ് ആയി വരുമ്പോഴേയ്ക്കും ജോയ് അവൾക്കുള്ള ചായയുമായി റൂമിൽ എത്തിയിരുന്നു . മായ ചായ വാങ്ങി മൊത്തിക്കുടിച്ചു കൊണ്ട് ബെഡിലേയ്ക്കിരുന്നു . അയാളും അവൾക്ക് അരികിലായി വന്നിരുന്നു .

“”ഇന്ന് നീ നേരത്തേ ആണല്ലോ ? നമുക്ക് പോയി കുട്ടൂസിനെ കൂട്ടാഡോ … നാളെ മുതൽ അവന്റെ സമ്മർ വെക്കേഷൻ തുടങ്ങുവല്ലേ ? അവൻ ഇങ്ങ് വരാൻ കാത്തിരിക്കുവാകും . ഞാനും…. . രാത്രി തിരിച്ചാൽ വെളുപ്പിന് അവിടെ എത്താം . അവനെയും കൂട്ടി തിരികെ വരുന്ന വഴി ഓൾഡേജ് ഹോമിൽ കയറി അമ്മയെയും കാണാം . നാളെ അമ്മയുടെ പിറന്നാൾ അല്ലേ ?”” അവളുടെ വലത് കൈക്കു മുകളിലായി തന്റെ ഇടത് കരം ചേർത്ത് കൊണ്ടാണ് അയാൾ ചോദിച്ചത് .

അവൾ അയാളുടെ കൈ തട്ടി എറിഞ്ഞു ബെഡിൽ നിന്നും എഴുന്നേറ്റു .

“”നടക്കില്ല ഇച്ചായാ … ഈ ഒരാഴ്ച ഞാൻ ബിസി ആണ് . ക്ലബ്ബിലെ ചില പ്രോഗ്രാംസ് , എന്റെ ഡാൻസ് പ്രോഗ്രാം , എന്റെ പേയിന്റിങ്‌സിന്റെ എക്സിബിഷൻ , ഓഫീസിലെ ചില മീറ്റിംഗ്‌സ് അങ്ങനെ ഈ വീക്ക്‌ എനിക്ക് ഒന്നിനും സമയം ഉണ്ടാകില്ല . കുട്ടു ഇവിടെ വന്നാൽ അവനെ നോക്കാൻ എനിക്ക് പറ്റത്തില്ല . Next വീക്ക്‌ അവനെ വിളിക്കാം . പിന്നെ അമ്മയുടെ പിറന്നാൾ ..?.അത് അടുത്ത വർഷവും വരുമല്ലോ ?”” നിസാരമായി അവൾ അത് പറഞ്ഞപ്പോൾ അയാൾ ഞെട്ടലോടെ അവളെ തന്നെ നോക്കിയിരുന്നു .

“”നീ ആകെ മാറിപ്പോയി മായ …..ഒര് ദിവസം നമ്മളും ഇതേ അവസ്ഥയിൽ എത്തും . അത് ഓർത്താൽ നന്ന് ……”” ഉള്ളിലെ വിഷമവും നിരാശയും അയാളുടെ സ്വരത്തിലും പ്രകടമായിരുന്നു .

“”ഫുഡ്‌ ഇച്ചായൻ ഓർഡർ ചെയ്യുമല്ലോ അല്ലേ ?”” കേട്ടതായി പോലും ഭാവിക്കാതെ തനിക്ക് നേരെ ഒരു ചോദ്യവുമെറിഞ്ഞു എന്തോ തിരയുന്നവളെ നോക്കി അയാൾ ചിരിച്ചു . തന്നോട് തന്നെ തോന്നിയ പുച്ഛത്തിൽ നിന്നുത്ഭവിച്ച ചിരി !

അയാളെ ഒന്ന് നോക്കുക കൂടി ചെയ്യാതെ റൈറ്റിംഗ് പാടും പേനയുമായി അവൾ കമ്പ്യൂട്ടർ റൂമിലേയ്ക്ക് നീങ്ങി . രണ്ടും ടേബിളിൽ വച്ച് ചെയറിലേയ്ക്കിരുന്നു .

ഇന്ന് ഒരു കഥ എഴുതണം . ഇത് വരെ കൈ കടത്താത്ത ഒരു മേഖല …. ഇന്ന് ഓഫീസിലെ ക്ലർക്ക് രമാകാന്തന്റെ ഭാര്യയെ മികച്ച നോവലിസ്റ്റ് ആയി തിരഞ്ഞെടുത്തു എന്നറിഞ്ഞപ്പോൾ മുതൽ മനസ്സിൽ തോന്നിയ വിങ്ങൽ ആണ് ഇപ്പോൾ മറ നീക്കി പുറത്തു വരാൻ പോകുന്നത് . ഒരു കഥ എഴുതണം . …..

എഴുതാനായി ഒരു വിഷയത്തെക്കുറിച്ച് ഒരുപാട് ആലോചിച്ചു . ഒന്നും ലഭിച്ചില്ല . അപ്പോഴാണ് സഹപാഠിയും സുഹൃത്തുമായ സുഭദ്രയുടെ ചോദ്യം മനസിലേക്കെത്തിയത് . ‘നിനക്ക് ഒരാത്മകഥ എഴുതിക്കൂടെ?’ എന്ന് ….

ശരിയാണ് ….. ആത്മകഥ തന്നെ ആകാം ….

ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും സഹപ്രവർത്തകരുമൊക്കെ സ്നേഹത്തോടെയും, ബഹുമാനത്തോടെയും , ആദരവോടെയും അസൂയയോടെയും നോക്കിക്കാണുന്ന തന്റെ ആത്മ കഥ മികച്ചത് തന്നെ ആയിരിക്കും. തന്നെ മാതൃകയാക്കണമെന്ന് പലരും പറയുന്നത് നേരിൽ കേട്ടിട്ടുണ്ട്. അപ്പൊ ആത്മകഥ തന്നെ എഴുതാം. ജീവിതത്തിൽ ഇതുവരെ ചെയ്ത നന്മകളും നേട്ടങ്ങളുമൊക്കെ എഴുതി വയ്ക്കാം. എല്ലാരും വായിച്ച് അസൂയപ്പെടട്ടെ!

ആത്മ കഥ എന്ന് പറയുമ്പോൾ ബാല്യം മുതൽക്കേ എഴുതെണ്ട ? ബാല്യം മുതൽക്കുള്ള ജീവിതം എല്ലാം ഒന്ന് മനസിൽ തിട്ടപ്പെടുത്തണം ……….നേട്ടങ്ങൾ മാത്രം നിറഞ്ഞു തന്റെ ജീവിതം . …….

എതിരെ കിടന്ന കസേരയിൽ കാൽ കയറ്റി വച്ച് അവൾ കസേരയിലേക്ക് ചാരി കണ്ണുകൾ അടച്ച് . ഓർമ്മകളെ സ്വതന്ത്രമായി പറക്കാൻ അനുവദിച്ചു . അവ ചേക്കേറിയത് അവളുടെ ബാല്യത്തിൽ ആയിരുന്നു .

പിച്ചിയുടെയും മുല്ലയുടെയും ചെത്തിയുടെയും ചെമ്പകത്തിന്റെയും മന്ദാരത്തിന്റെയും ഒക്കെ സുഗന്ധവും വർണങ്ങളും നിറഞ്ഞ ബാല്യത്തിലേക്ക് , നെല്ലിക്കയുടെയും പഴമാങ്ങയുടെയും കാരക്കയുടെയും ചാമ്പക്കയുടെയും കയ്പ്പും മധുരവും പുളിയും നിറഞ്ഞ ബാല്യത്തിലേക്ക് , കളിചിരിയും കുസൃതിയുമായി കളിക്കൂട്ടുകാരൊടൊപ്പം കുറുമ്പ് കാട്ടി നടന്ന കുഞ്ഞ് മായയിലേയ്ക്ക് ഒരു തിരിച്ചു പോക്ക് .

പൂവാലിയുടെ കുഞ്ഞിന് പിറകെ ഓടി നടന്നതും മണ്ണപ്പം ചുട്ടു കളിച്ചതും പച്ച മാങ്ങയ്ക്ക് വേണ്ടി മാവിൽ വലിഞ്ഞു കയറി താഴെ വീണ് മുട്ട് പൊട്ടിയതുമൊക്കെ ഇന്നലെയെന്ന പോലെ തെളിഞ്ഞു വരുന്നു . അന്ന് കേട്ട മുത്തശ്ശിക്കഥകൾ എല്ലാം നന്മയുടേതായിരുന്നു . നല്ല പാഠങ്ങൾ മാത്രമുള്ളവയായിരുന്നു .

എപ്പോഴാണ് ആ നല്ല പാഠങ്ങൾ ഒക്കെ വിസ്മരിച്ചത് ? ബാല്യത്തിലെയും കൗമാരത്തിലെയും യൗവനത്തിലെയും നന്മയും, നടന്ന് നീങ്ങിയ വഴികളും എന്നോ വിസ്മൃതിയിൽ ആണ്ടു പോയിരുന്നു .

ബാല്യത്തിൽ താൻ അനുഭവിച്ച സന്തോഷം ഒക്കെയും ഇന്ന് തന്റെ മകന് അന്യമാണ് . ബോർഡിങ്ങിന്റെ നാല് ചുവരുകൾക്കുള്ളിൽ അവന്റെ ബാല്യത്തെ തളച്ചിട്ടത് ഞാൻ തന്നെയാണ് . എന്റെ തിരക്കുകൾക്കിടയിൽ അവനെ ശ്രദ്ധിക്കാൻ എനിക്ക് സമയം കിട്ടിയില്ല . ബോർഡിങ്ങിലേയ്ക്ക് വിടാൻ തീരുമാനിച്ചപ്പോഴും ഇച്ചായൻ എതിർക്കുകയാണ് ചെയ്‍തത് .

ഇപ്പോൾ അവൻ തന്നോട് മിണ്ടാറില്ല . കഴിഞ്ഞ തവണ പോയപ്പോഴും ഇച്ചായനോട് വായ് തോരാതെ സംസാരിക്കുന്നത് കണ്ടു . ഇറങ്ങാൻ നേരം കെട്ടിപ്പിടിച്ചു കരയുന്നത് കണ്ടു . എന്നെ അവൻ ഒന്ന് നോക്കുകയെങ്കിലും ചെയ്തുവോ ? അന്നത് ശ്രദ്ധിച്ചത് കൂടിയില്ല.

അവന്റെ നല്ല ദിനങ്ങൾ നശിപ്പിച്ചത് ഞാൻ ആണെന്ന് അവനും തോന്നിയിട്ടുണ്ടാകും . ഇന്ന് ഈ നിമിഷം വരെയും ഒന്നിലും വിഷമം തോന്നിയിട്ടില്ല . പക്ഷെ ,ഇപ്പോൾ ………

സ്കൂളിൽ നിന്നും തിരിച്ചു വരുമ്പോൾ വഴിക്കണ്ണുമായി ഉമ്മുറത്തു തന്നെയും കാത്തിരിക്കുന്ന അമ്മച്ചിയുടെ രൂപം കൺ മുന്നിൽ തെളിഞ്ഞു വന്നു . അമ്മച്ചിയുടെയും അപ്പച്ചന്റെയും പ്രിയപ്പെട്ട മായക്കുട്ടി ……… പണത്തിന്റെയും പ്രശസ്തിയുടെയും പിറകെയുള്ള ഓട്ടത്തിനിടയിൽ എന്നോ മൃതി അടഞ്ഞവൾ …….

കുളി കഴിഞ്ഞ് വരുമ്പോൾ ഒരുപാട് പലഹാരങ്ങളും നിരത്തി വച്ച് ചായയുമായി കാത്തിരിക്കുന്നുണ്ടാകും അമ്മച്ചി . അതൊക്കെ കഴിച്ച് തീർക്കുമ്പോഴേയ്ക്കും സ്കൂളിലെയും കോളേജിലെയുമൊക്കെ വിശേഷങ്ങളും പറഞ്ഞു തീർന്നിട്ടുണ്ടാകും .
എനിക്കുണ്ടാകുന്ന ഒരു ചെറിയ തലവേദന പോലും അമ്മച്ചിയുടെ കണ്ണ് നനയ്ക്കുന്നത് കണ്ടിട്ടുണ്ട് .

പനിയോ മറ്റൊ വന്നാൽ രാത്രി അടുത്ത് നിന്നും മാറാതെ ഉണർന്നിരിക്കുന്നത് കാണാം . വീട്ടിൽ എത്താൻ ഒരല്പം വൈലികിയാൽ വഴിക്കണ്ണുമായി കാത്ത് നിൽക്കും . എത്തുമ്പോൾ, ” അമ്മച്ചിടെ മായക്കുട്ടി ഇതെവിടെ പോയിരുന്നു അമ്മച്ചി പേടിച്ചു പോയി ” എന്ന് പറഞ്ഞു വന്ന് കെട്ടിപ്പിടിക്കും .

” പേടിക്കണത് എന്തിനാ ? ഞാൻ കൊച്ച് കുട്ടിയൊന്നുമല്ലല്ലോ ?” എന്ന് പറയുമ്പോൾ “മക്കൾ എത്ര വളർന്നാലും അമ്മമാർക്ക് അവര് കൊച്ച് കുട്ടികൾ തന്നെയാ ” എന്ന് പറഞ്ഞു ചേർത്ത് പിടിക്കും.

ഇച്ചായനോടുള്ള ഇഷ്ടവും ആദ്യം തുറന്നു പറഞ്ഞത് അമ്മച്ചിയോടു തന്നെ ആയിരുന്നു . കല്യാണത്തിന്റെ അന്ന് തന്നെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞ അമ്മച്ചി , മകളേ പിരിഞ്ഞ വിഷമം താങ്ങാൻ ആകാതെ പിറ്റേന്നു രാവിലെ തന്നെ ഇച്ചായന്റെ വീട്ടിൽ മകളെക്കാണാൻ എത്തിയ എന്റെ അമ്മച്ചി . അപ്പച്ചൻ മരിച്ചു ഒറ്റയ്ക്കായ അമ്മച്ചിയെ ഇങ്ങോട്ട് കൂട്ടിയത് ഇച്ചായൻ തന്നെയാണ് .

അവളുടെ കണ്ണുകൾ നിറഞ്ഞു . ആ അമ്മച്ചി ഇന്നെവിടെയാണ് ?? ഇത്രയും അധികം തന്നെ സ്നേഹിച്ച അമ്മച്ചി എപ്പോഴാണ് തനിക് ബാധ്യത ആയത്? അമ്മച്ചിയെ ഓൾഡേജ് ഹോമിൽ ആക്കാൻ തീരുമാനിക്കുമ്പോഴും ഇച്ചായൻ എതിർത്തു .

“”ഒരാളുടെ സഹായം ഇല്ലാതെ അമ്മച്ചിക്ക് പറ്റത്തില്ല ,അമ്മച്ചിയെ ഫുൾ ടൈം നോക്കിയിരിക്കാൻ എനിക്കും പറ്റത്തില്ല . ഇച്ചായൻ ലീവ് എടുത്ത് ഇവിടെ ഇരുന്ന് അമ്മച്ചിയെ നോക്കുമോ ? “” എന്നുള്ള എന്റെ ചോദ്യം ഇച്ചായന്റെയും വായടപ്പിച്ചു .

“”അവിടെ ആകുമ്പോൾ അമ്മച്ചിയുടെ പ്രായത്തിലുള്ള ഒരുപാട് പേരുണ്ടാകും . ഇവിടെ ഒറ്റയ്ക്കിരുന്നു സമയം കൊല്ലുന്നതിനേക്കാൾ അമ്മച്ചിക്ക് അവിടം ഇഷ്ടമാകും . അത് തന്നെയാ നല്ലത് . “”
പിന്നീട് ഇച്ചായൻ ഒന്നും മിണ്ടിയില്ല .

വൃദ്ധ സദനത്തിലേയ്ക്ക് കൊണ്ട് പോയപ്പോഴുള്ള അമ്മച്ചിയുടെ മാനസികാവസ്ഥ എന്തായിരുന്നിരിക്കും ? അറിയില്ല . അന്നെനിക്ക് ,അമ്മച്ചി തരുന്ന സ്നേഹത്തേക്കാളും ലാളനയേക്കാളും തൂക്കം പണത്തിനും പദവിക്കും ആയിരുന്നു .

വിവാഹം കഴിഞ്ഞ നാളുകളിൽ ഇച്ചായനു നൽകിയിരുന്ന സ്നേഹത്തിന്റെയും കരുതലിന്റെയും ഒരംശം പോലും ഇപ്പോൾ അദ്ദേഹത്തിനും നൽകുന്നില്ല . അന്നൊക്കെ ഇച്ചായൻ പറഞ്ഞാൽ പോലും പുറത്തു നിന്നും ആഹാരം കഴിക്കാൻ അനുവദിക്കുമായിരുന്നില്ല .

ഇച്ചായന് ഒരു ചെറിയ ജലദോഷം വന്നാൽ അത് മാറും വരെ ഉള്ളിൽ ഒരു നീറ്റൽ ആണ് ….ഇന്നൊ ? ഇച്ചായൻ ഇവിടെ ഉണ്ടെന്ന് പോലും പലപ്പോഴും മറക്കുന്നു .

ലക്ഷങ്ങൾ മാസവരുമാനമുള്ള ജോലി കിട്ടിയപ്പോൾ മുതലാണ് ഞാൻ ഞാനല്ലതായി തുടങ്ങിയത് . കുടുംബത്തിന് വേണ്ടി എന്നോ മറന്ന് വച്ച നൃത്തവും ചിത്ര രചനയുമൊക്കെ പൊടി തട്ടി എടുക്കാൻ സഹായിച്ചത് സഹപ്രവർത്തകരാണ് . അവരുടെ പുകഴ്ത്തലുകളിൽ വീണ് പോയി .

മേലുദ്യോഗസ്ഥയായ എന്നെ പുകഴ്ത്തുന്നത് കൊണ്ട് അവർക്ക് ഗുണം ഉണ്ടായിരുന്നു . അത് മനസിലാക്കാതെ പോയ ഞാൻ ആണ് വിഢി !

അവരിൽ ഒരാൾ തന്നെയാണ് വിമൻസ് ക്ലബ്ബിലെ മെമ്പർ ആക്കിയതും . പണച്ചാക്കുകളായ പെണ്ണുങ്ങളുടെ ഇടയിൽ എത്തിയപ്പോൾ, മനസ്സിൽ അവരെക്കാൾ ഉയരത്തിൽ എത്താനുള്ള വാശി കയറി …പിന്നെ അതിനുള്ള പരിശ്രമം ആയിരുന്നു . കൈ വച്ച എല്ലാ മേഖലകളിലും വിജയിച്ചപ്പോൾ അവര് അസൂയയോടെ നോക്കുന്നത് കണ്ട് ആസ്വദിച്ചു .

അവരെക്കാൾ ഒക്കെ ഉയരത്തിൽ എത്തിയതിൽ അഭിമാനിച്ചു . പിന്നീട് തിരക്കായിരുന്നു …. ഒന്നിനും സമയം ഇല്ലാത്ത തിരക്ക് . അല്ല , സമയം ഇല്ലാതിരുന്നത് ഭർത്താവിന്റെയും അമ്മയുടെയും മകന്റെയും കാര്യങ്ങൾ നോക്കാൻ മാത്രം ആയിരുന്നു . അവർ തരുന്ന സ്നേഹത്തേക്കാൾ ഞാൻ വില നൽകിയത് പണത്തിനും പ്രശസ്തിക്കും ആര്ഭാടങ്ങൾക്കും ആയിരുന്നു .

കഴിഞ്ഞ കാലത്തിലേക്ക് ….നടന്ന് വന്ന വഴികളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഇന്ന് ഞാൻ അറിയുന്നു ഒന്നും ഇല്ലായ്മയിൽ നിന്നായിരുന്നു എന്റെ തുടക്കം എന്ന് …. അന്നന്നത്തെ എന്നതിനുള്ള വക കണ്ടെത്തിയിരുന്ന ഒരു പാവം ഓട്ടോ ഡ്രൈവറുടെ മകൾ ആയിരുന്നു താൻ എന്ന് . ആ ചെറിയ സമ്പാദ്യത്തിൽ നിന്നുമാണ് എനിക്ക് ഉന്നത വിദ്യാഭ്യാസം ലഭിച്ചത് ….ഞാൻ ഇന്ന് വീമ്പു പറയുന്ന ഈ ജോലി നേടാനായത് ….. എല്ലാം മറന്നു ഞാൻ ……

കണ്ണിലെ കൃഷ്ണമണി പോലെ സ്നേഹിച്ച അമ്മച്ചിയെപ്പോലും മറന്നു ……

സ്ത്രീധനം ഒന്നും വേണ്ട എനിക്ക് നിന്റെ സ്നേഹം മാത്രം മതി എന്ന് പറഞ്ഞു എന്റെ കൈ പിടിച്ച ഒരു പാവം ഡോക്ടറുടെ ഭാര്യയാണ് ഞാൻ എന്നതും മറന്നു ……

മരണ വേദന സഹിച്ചു പ്രസവിച്ചു പാലൂട്ടി വളർത്തിയ മകനെപ്പോലും മറന്നു കളഞ്ഞില്ലേ???

“”””അല്പന് ഐശ്വര്യം കിട്ടിയാൽ അര്ധരാത്രി കുട പിടിക്കും …..”””” എത്ര ശരിയാണത് ….

എന്തിന് വേണ്ടിയായിരുന്നു എല്ലാം ?
ആത്മാർത്ഥ സ്നേഹം മറന്ന് പ്രലോഭനനങ്ങൾക്കും വീൺവാക്കുകൾക്കും പുറകെ പോയത് എന്തിനായിരുന്നു ?

പക്ഷെ, മനസിലാകാത്തത് ഒന്നുണ്ട് …. ഞാൻ ഒരു വലിയ തെറ്റായിരുന്നു എങ്കിൽ ലോകം എനിക്ക് തരുന്ന അംഗീകാരം ? ബഹുമാനം ? ഒക്കെയും കാപട്യം ആണെന്നോ ?

അപ്പോൾ ഈ ലോകത്തിനു ബഹുമാനവും അംഗീകാരവും നൽകാനുള്ള മാനദണ്ഡം എന്താണ് ??? പണം , പദവി, പ്രശസ്തി …അത് മാത്രമോ ? അതേ …അതല്ലാതെ മറ്റെന്താണ് ?

കണ്ണ് തുറന്നപ്പോൾ ഒരുപാട് കരഞ്ഞിരിക്കുന്നു എന്ന് തോന്നി ……… വിലപ്പെട്ടത് എന്തൊക്കെയോ നഷ്ടമായത് പോലെ ഒരു തോന്നൽ …….. നടന്ന് വന്ന ജീവിതം വഴിയിൽ എവിടെയോ ഞാൻ എന്നെ മറന്നു വച്ചിരുന്നു …….. അവിടേയ്ക്ക് തിരികെ ചെല്ലണം …… അവിടെ ഞാൻ ഉപേക്ഷിച്ചു പോയ എന്നെ ….എന്റെ മനസിനെ ……എന്റെ ആത്മാവിനെ ഒപ്പം കൂട്ടണം ………..

വീണ്ടും പഴയ മായയായി …….അമ്മച്ചിയുടെ മായാമോളായി ……. ഇച്ചായന്റെ മയക്കുട്ടിയായി ……. കുട്ടൂസിന്റെ മായമ്മയായി ജീവിക്കണം …..

തിരിഞ്ഞു നോക്കുമ്പോൾ ലാഭത്തേക്കാൾ ഏറെ നഷ്ടങ്ങൾ ആണ് ജീവിതത്തിൽ …. നേടി എന്ന് കരുതിയതൊന്നും നേട്ടങ്ങൾ ആയിരുന്നില്ല …… ഇച്ചായന്റെ ,അമ്മയുടെ സ്നേഹവും കരുതലുമാണ് നഷ്ടമായത് …… കുട്ടൂസിന്റെ കളി ചിരിയാണ് നഷ്ടമായത് …… നഷ്ടങ്ങൾക്കാണ് തൂക്കം കൂടുതൽ ……..
ഒന്ന് തൂക്കി നോക്കിയാൽ നേട്ടങ്ങളുടെ തട്ട് താണു തന്നെ ഇരിക്കും ……..

തെറ്റുകൾ തിരുത്താൻ , ശരി എന്ന് കരുതിയത് പലതും തെറ്റായിരുന്നു എന്ന് തിരിച്ചറിയാൻ ഒരു ആത്മ പരിശോധന എപ്പോഴും നല്ലതാണ് ……..

അവൾ ഒന്ന് ദീർഘമായി നിശ്വസിച്ചു . പതിയെ എഴുന്നേറ്റു കണ്ണ്കൾ തുടച്ചു പുറത്തേയ്ക്കിറങ്ങി .

പുറത്തു സോഫയിലായി ഉറങ്ങുകയായിരുന്ന ജോയിയുടെ അടുത്ത് മുട്ട് കുത്തി ഇരുന്നു . നെറ്റിയിൽ വീണ് കിടന്ന മുടിയിഴകൾ ഒതുക്കി വച്ച് അവിടെ ചുംബിച്ചു . അവൾ പോലും അറിയാതെ രണ്ട് തുള്ളി കണ്ണുനീർ അവന്റെ നെറ്റിയിലേക്ക് അടർന്നു വീണ് . ജോയി കണ്ണുകൾ തുറന്നു . മുന്നിൽ മായയെക്കണ്ടു അവന്റെ ചാടി എഴുന്നേറ്റു . നിറഞ്ഞിരിക്കുന്ന കണ്ണുകൾ കണ്ടപ്പോൾ ആധിയോടെ ചോദിച്ചു .

“”എന്ത് പറ്റി മായ ?””

അവൾ എഴുന്നേറ്റു ജോയിക്കരികിലായി ഇരുന്നു . ജോയി അവളെ ചേർത്ത് പിടിച്ചു ചോദ്യം ആവർത്തിച്ചു . മറുപട യായി അവൾ അവനെ മുറുകെ പിടിച്ചു പൊട്ടിക്കരയുകയാണ് ചെയ്തത് .

അവളുടെ കരച്ചിൽ അടങ്ങുന്നത് വരെ ജോയ് അവളുടെ മുടിയിൽ തഴുകിക്കൊണ്ടിരുന്നു .

അവൾ പതിയെ ചോദിച്ചു .

“”ഇച്ചായന്റെ തല വേദന മാറിയോ ?””

“”മ്മ് ….” “ജോയ് വെറുതെ മൂളി . പെട്ടെന്ന് അവൾക്ക് ഉണ്ടായ മാറ്റം അവനെ അത്രയേറെ അദ്‌ഭുതപ്പെടുത്തിയിരുന്നു .

“”എന്നാൽ നമുക്ക് ഫുഡ്‌ കഴിഞ്ഞ് ഇറങ്ങാം . കുട്ടൂസിനെ കൂട്ടാൻ പോകാം …. ഇനി അവൻ നമ്മളോടൊപ്പം വളരട്ടെ . ബോർഡിങ്ങിലേയ്ക്ക് തിരികെ വിടണ്ട ഇനി അവനെ ….””

വിശ്വസിക്കാൻ ആകാതെ അവൻ അവളെത്തന്നെ മിഴിച്ചു നോക്കി .

“”എനിക്ക് തിരിച്ചു പിടിക്കണം ഇച്ചായാ …. എന്തിനൊക്കെയോ വേണ്ടി ഞാൻ തന്നെ വലിച്ചെറിഞ്ഞ ആ പഴയ മായയെ എനിക്ക് തിരികെ കൊണ്ട് വരണം ….. അതിന് എന്നെ സഹായിക്കില്ലേ ?”” കണ്ണുകളിലേയ്ക്ക് നോക്കി അവൾ അത് ചോദിച്ചപ്പോൾ മറുപടിയായി ജോയി കൈവിരലുകൾ അവളുടെ വിരലുകളിൽ കൊരുത്തു മുറുകെ പിടിച്ചു …..

ഓൾഡേജ് ഹോമിലെ അന്ദേവാസികൾക്കൊപ്പം കേക്ക് മുറിക്കുമ്പോൾ ത്രേസ്യാമ്മയുടെ മുഖത്തു പ്രകാശം നിറഞ്ഞിരുന്നു ….. പിറന്നാൾ ദിനത്തിൽ മകളും മരുമകനും ചെറുമകനും ഒപ്പം ഉള്ളതിന്റെ സന്തോഷം ….

“”ഇന്ന് രാവിലെ മുതൽ പറയുവാ മോള് കാണാൻ വരുമെന്ന് ….. സ്വപ്നം കണ്ടത്രേ ….വലിയ സന്തോഷത്തിൽ ആയിരുന്നു ….”” അടുത്ത് നിന്ന സിസ്റ്റർ അത് പറയുമ്പോൾ മായ ത്രേസ്യാമ്മയെ തന്നെ നോക്കി നിന്നു .

ഒര് മകൾ ചെയ്യാൻ പാടില്ലാത്തതാണ് ചെയ്തത് . എന്നിട്ടും എന്നെക്കുറിച്ച് ചിന്ദിക്കുന്നു ….എന്റെ വരവ് പ്രതീക്ഷിക്കുന്നു ….അതിനായി കാത്തിരിക്കുന്നു ….. ഒരമ്മയ്ക്ക് മാത്രമെ ഇതിന് കഴിയൂ ……

ജോയിയോടൊപ്പം അവിടെ നിന്നും ഇറങ്ങുമ്പോൾ വലത് കയ്യിൽ അമ്മയുടെയും ഇടത് കയ്യിൽ കുട്ടൂസിന്റെയും കൈകൾ അവൾ മുറുകെ പിടിച്ചിരുന്നു .

എന്തൊക്കെയോ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിനിടയിൽ ജീവിതത്തിൽ നഷ്ടമായ നന്മകളെല്ലാം വീണ്ടും ഒപ്പം കൂട്ടിയതിന്റ സന്തോഷം അവളുടെ മുഖത്ത് പ്രകടമായിരുന്നു .

പുഞ്ചിരിയോടെ അവൾ വീണ്ടും ഓർത്തു ….
“”””ഇടയ്ക്കൊക്കെ ഒരാത്മ പരിശോധന നല്ലതാണ് …. നന്മയുടെ മുഖം മൂടിയ്ക്ക് പിറകിൽ നാം ഒളിച്ചു വച്ച തിന്മയെ തിരിച്ചറിയാൻ അത് നമ്മെ സഹായിക്കും …… “”””

(അവസാനിച്ചു )

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ….
കടപ്പാട് രചന: നീലിമ

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Entertainment

‘ഹൃദയ’ത്തിന് ഇനി ഉടമ അദ്വൈത..! മെറിലാൻഡ് സിനിമാസ് ഉടമ വിശാഖ് സുബ്രഹ്മണ്യം വിവാഹിതനാകുന്നു

Published

on

By

യുവനിർമാതാവും സിനിമ നിർമ്മാണ രംഗത്തെ സജീവ സാന്നിധ്യവുമായ വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. യുവസംരംഭകയായ അദ്വൈത ശ്രീകാന്താണ് വധു.


മെറിലാൻഡ് സ്റ്റുഡിയോസിന്റെ സ്ഥാപകനായ പി സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ്. ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം നിർമ്മിച്ചുക്കൊണ്ട് നിർമാണരംഗത്തേക്ക് കടന്ന് വന്ന വിശാഖ് സുബ്രഹ്മണ്യം വിനീത് ശ്രീനിവാസൻ – പ്രണവ് മോഹൻലാൽ ചിത്രമായ ഹൃദയത്തിലൂടെ മെറിലാൻഡ് സ്റ്റുഡിയോസിന് ഒരു തിരിച്ചുവരവ് നൽകുകയും ചെയ്‌തു.


തിരുവനന്തപുരം ശ്രീകുമാർ, ശ്രീവിശാഖ്, ന്യൂ തീയറ്ററുകളുടെ ഉടമയായ എസ് മുരുഗൻ – സുജ മുരുഗൻ എന്നിവരാണ് വിശാഖിന്റെ മാതാപിതാക്കൾ.


തിരുവനന്തപുരത്തുള്ള ബ്ലെൻഡ് റെസ്റ്റോബാർ നടത്തിവരികയാണ് വധു അദ്വൈത ശ്രീകാന്ത്. എസ് എഫ് എസ് ഹോംസിന്റെ എക്സിക്യൂട്ടീവ് ചെയർമാനായ കെ ശ്രീകാന്ത് – രമ ശ്രീകാന്ത് ദമ്പതികളുടെ മകളാണ് അദ്വൈത.


ഞായറാഴ്ചയാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ചടങ്ങിൽ സുചിത്ര മോഹൻലാൽ, പ്രിയദർശൻ, സുരേഷ് കുമാർ, മേനക സുരേഷ്, മണിയൻപിള്ള രാജു, പൃഥ്വിരാജ്, വിനീത് ശ്രീനിവാസൻ, ആസിഫ് അലി, പ്രണവ് മോഹൻലാൽ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, നൂറിൻ ഷെരീഫ്, അഹാന കൃഷ്ണ എന്നിങ്ങനെ സിനിമലോകത്ത് നിന്നും രാഷ്ട്രീയ മേഖലയിൽ നിന്നുമുള്ള സുഹൃത്തുക്കൾ, കല്യാൺ ജ്യൂവൽസ് മുതലായ ബിസിനസ് രംഗത്ത് നിന്നുമുള്ളവർ, പോലീസ് ഒഫീഷ്യൽസ് എന്നിങ്ങനെ നിരവധി പേർ പങ്കെടുത്തു.


അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരോടൊപ്പം ഫന്റാസ്റ്റിക്ക് ഫിലിംസ് എന്ന നിർമ്മാണ കമ്പനിയിലും പങ്കാളിയാണ് വിശാഖ് സുബ്രഹ്മണ്യം. പ്രകാശൻ പറക്കട്ടെയാണ് ഈ കൂട്ടുകെട്ടിൽ അവസാനമായി തീയറ്ററുകളിൽ എത്തിയ ചിത്രം.

Continue Reading

Entertainment

കറുപ്പോ വെളുപ്പോ, രൂപമോ, ഭാവമോ, വലുപ്പമോ ചെറുപ്പമോ ഇവയൊന്നും ഒരു ഒന്നും അല്ല എന്ന് മനസിലാക്കി തന്ന പയ്യന്‍. അല്ലാതെ എന്ത് പറയാന്‍.. ലോകം മുഴുവനും ഒരു പതിനേഴുകാരനിലേക്ക് തിരിഞ്ഞ സമയം. അവിടെയാണ് അവന്‍റെ യഥാര്‍ത്ഥ വിജയം.. ചെസ്സ് ചാമ്പ്യൻ പ്രഗ്നാനന്ദയുടെ 10 ആരോഗ്യ ശീലങ്ങൾ ഇതാ

Published

on

By

ചെന്നൈലെ പ്രഗ്‌നാനന്ദയാണ് ചെസ്സ് ലോകത്തെ പിടിച്ചുകുലുക്കിയത്. ചാമ്പ്യൻസ് ചെസ് ടൂറിലെ രണ്ടാമത്തെ മേജറായ FTX ക്രിപ്‌റ്റോ കപ്പിൽ ഒരാഴ്ച മുമ്പ് (നോർവീജിയൻ വംശജനായ) ഗ്രാൻഡ്മാസ്റ്റർ മാഗ്നസ് കാൾസണെ തോൽപ്പിച്ച് അദ്ദേഹം കുറച്ച് വർഷങ്ങളായി അവിടെയുണ്ട്. ടൂർണമെന്റ്. എഫ്‌ടിഎക്‌സ് ക്രിപ്‌റ്റോ കപ്പിന്റെ അവസാന റൗണ്ടിൽ ലോക ഒന്നാം നമ്പർ താരമായ മാഗ്നസ് കാൾസണെ 4-2ന് തോൽപ്പിക്കാൻ ബ്ലിറ്റ്‌സ് ടൈ-ബ്രേക്കുകളിലെ രണ്ട് മത്സരങ്ങൾ ഉൾപ്പെടെ തുടർച്ചയായി മൂന്ന് ഗെയിമുകൾ വിജയിച്ച ഇന്ത്യൻ യുവ ജിഎം ഉജ്ജ്വല പ്രകടനം നടത്തി. വിശ്വനാഥൻ ആനന്ദ്, പെന്റല ഹരികൃഷ്ണ എന്നിവർക്ക് പുറമെ ഒരു ടൂർണമെന്റിൽ ശക്തരായ നോർവീജിയനെ തോൽപിച്ച ഏക ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ.
ആൺകുട്ടിക്ക് കഷ്ടിച്ച് 17 വയസ്സ് മാത്രമേ ആയിട്ടുള്ളൂ, അവൻ ഇതിനകം ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനത്താണ്! ലോക ചെസ്സ് ചാമ്പ്യൻ ജിഎം കാൾസണെതിരെ അഞ്ച് വിജയങ്ങളും രണ്ട് സമനിലകളും ഒരു തോൽവിയും അദ്ദേഹത്തിനുണ്ട്. ഗ്രാൻഡ്‌മാസ്റ്റർ ആർ പ്രജ്ഞാനാനന്ദ ഇന്ത്യയുടെ അഭിമാനമാണ്, കുട്ടിയുടെ ദിനചര്യയെക്കുറിച്ച് അദ്ദേഹത്തിന്റെ പിതാവ് രമേഷ് ബാബു വിവിധ മാധ്യമങ്ങളോട് പറഞ്ഞത് ഇതാ — എല്ലാം വിനയത്തോടെയും വസ്തുതാപരമായും.

അവരുടെ പിതാവ് പറയുന്നതനുസരിച്ച് – യുവ ഗ്രാൻഡ്മാസ്റ്റർ പ്രഗ്നാനന്ദയും അദ്ദേഹത്തിന്റെ മൂത്ത സഹോദരി വുമൺ ജിഎം (ഡബ്ല്യുജിഎം) ആർ വൈശാലിയും ഏതാണ്ട് ഒരു സന്യാസിയുടെ മാർഗനിർദേശത്തിൻ കീഴിലാണ്, അതേസമയം അമ്മ ആർ നാഗലക്ഷ്മി ഐഎഎൻഎസിനോട് പറഞ്ഞു, സഹോദരൻ-സഹോദരി ജോഡികൾ “മറ്റുള്ളവരെ ഒഴിവാക്കി ചെസ്സ് സംസാരിക്കുകയും ശ്വസിക്കുകയും ചെയ്യുന്നു.” വഴിതിരിച്ചുവിടലുകൾ.” “. പ്രഗ്നാനന്ദ കളിക്കുന്ന അചഞ്ചലമായ രീതിയിൽ അത് ധാരാളമായി വ്യക്തമാണ്, തന്റെ എതിരാളി ആരായാലും തന്റെ ആത്മവിശ്വാസം തകരാൻ അദ്ദേഹം ഒരിക്കലും അനുവദിക്കുന്നില്ല.

അദ്ദേഹത്തിന്റെ ഭക്ഷണക്രമം: പ്രഗ്നാനന്ദയുടെ ഭക്ഷണക്രമം സാധാരണവും ഗൃഹോപകരണവും ദക്ഷിണേന്ത്യൻ ഭക്ഷണവുമാണ്. “അയാൾക്ക് നോൺ വെജിറ്റേറിയൻ വിഭവങ്ങൾ ഇഷ്ടമാണ്,” അച്ഛൻ രമേഷ്ബാബു Rediff.com-ന്റെ എ ഗണേഷ് നാടാരോട് പറയുന്നു. “പ്രജ്ഞാനാനന്ദയും വൈശാലിയും ഭക്ഷണം കഴിക്കുമ്പോൾ മാത്രമേ ടെലിവിഷൻ കാണൂ. അവർക്ക് ഇഷ്ടവിഭവങ്ങളോ സിനിമാ നടന്മാരോ ഇല്ല. അവർക്ക് വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ഇഷ്ടമാണ്, ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിൽ പ്രത്യേക ശ്രദ്ധയുള്ളതിനാൽ ഓൺലൈനിൽ പിസ്സയോ നൂഡിൽസോ ഓർഡർ ചെയ്യുന്നില്ല,” നാഗലക്ഷ്മി മാതൃഭൂമി മാസികയോട് പറഞ്ഞു.

വിജയമോ തോൽവിയോ തളർന്നില്ല: മറ്റൊരു ജിഎംടി ടൈംലൈനിൽ മിയാമിയിൽ (യുഎസ്എ) ലോക ഒന്നാം നമ്പർ കളിക്കുമ്പോൾ, തിങ്കളാഴ്ച പുലർച്ചെ 3.30 ന് (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം +5.30 ജിഎംടി) മകൻ തന്നെ വിളിച്ചുണർത്തിയെന്ന് പിതാവ് പറഞ്ഞു. അവൻ വിജയിച്ചിരുന്നു. “ഞാൻ അവനെ അഭിനന്ദിച്ചു, ഉറങ്ങാൻ പോയി,” അവൻ ചിരിക്കുന്നു. “പുലർച്ചെ 4.30 ന് അവൻ ഉറങ്ങാൻ പോയി എന്ന് ഞാൻ കരുതുന്നു.” തന്റെ എതിരാളി ആരായാലും, പ്രഗ്നാനന്ദ ഒരു പ്രതീക്ഷയുമില്ലാതെ ഗെയിമിലേക്ക് ഇറങ്ങുകയും തന്റെ സാധാരണ ഗെയിം കളിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഈ വിജയം ആത്മവിശ്വാസം വർധിപ്പിക്കുമെങ്കിലും മകൻ കളിക്കുമ്പോൾ എതിരാളി ആരായാലും ആത്മവിശ്വാസം ചോരാൻ അനുവദിക്കാറില്ലെന്ന് രമേശ്ബാബു പറയുന്നു. രമേശിന്റെ അഭിപ്രായത്തിൽ, പ്രജ്ഞാനാനന്ദയുടെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്, അവൻ വികാരാധീനനല്ല, കാര്യങ്ങൾ വരുന്നതുപോലെ എടുക്കുന്നു എന്നതാണ് – അദ്ദേഹം മാതൃഭൂമിയോട് പറഞ്ഞതുപോലെ.

സ്കൂൾ ജീവിതവും അക്കാദമിക് വിഷയങ്ങളും: ചെസ്സ് പ്രാഡിജി ഇപ്പോൾ 11-ാം ക്ലാസിലാണ്. സ്ഥിരമായി സ്‌കൂളിൽ പോകാറില്ല, മൂന്ന് മാസത്തിലൊരിക്കൽ നോട്ടുകൾ ശേഖരിക്കാൻ മാത്രമേയുള്ളൂ, രമേശ്ബാബു പറയുന്നു. സ്‌കൂൾ അധികൃതരുടെ പിന്തുണയെയും അനുരഞ്ജനത്തെയും അദ്ദേഹം പ്രശംസിച്ചു. വേലമ്മൽ മെട്രിക്കുലേഷൻ ഹയർസെക്കൻഡറി സ്‌കൂൾ ചെസ് താരങ്ങളെ മികച്ച രീതിയിൽ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് പ്രഗ്ഗുവിന്റെ അമ്മ നാഗലക്ഷ്മി മാതൃഭൂമിയോട് പറഞ്ഞു. “അവർക്ക് വാർഷിക പരീക്ഷ എഴുതിയാൽ മതി. കണക്ക്, അക്കൗണ്ടൻസി എന്നീ രണ്ട് വിഷയങ്ങൾക്ക് ഞങ്ങൾ ഹോം ട്യൂഷൻ ക്രമീകരിച്ചിട്ടുണ്ട്,” അവർ മാതൃഭൂമിയോട് പറഞ്ഞു.

ഭക്തി അവന്റെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുന്നു: പ്രഗ്നാനന്ദ പതിവായി ക്ഷേത്രം സന്ദർശിക്കുന്നു. തനിക്ക് ഇഷ്ട ഹൈന്ദവ ദൈവങ്ങളൊന്നുമില്ലെന്നും തന്റെ ആദ്യ നീക്കത്തിന് മുമ്പ് പ്രാർത്ഥിക്കാറുണ്ടെന്നും അമ്മ നാഗലക്ഷ്മി മാതൃഭൂമിയോട് പറഞ്ഞു. പിതാവ് ഐഎഎൻഎസിനോട് പറഞ്ഞു, “ആരെങ്കിലും മഹത്തായ നേട്ടങ്ങൾ കൈവരിക്കുമ്പോൾ, അത്തരമൊരു കുട്ടിയെ ജനിപ്പിക്കാൻ മാതാപിതാക്കൾ വലിയ പുണ്യ (സൽകർമ്മങ്ങൾ) ചെയ്തുവെന്ന് ആളുകൾ പറയുമെന്ന് തമിഴ് സന്യാസി തിരുവള്ളുവർ പറഞ്ഞു. പ്രഗ്നാനന്ദയുടെ നേട്ടങ്ങൾ ദൈവത്തിന്റെ അനുഗ്രഹം മൂലമാണെന്ന് ഞാൻ വിശ്വസിക്കുന്നു.”

ഒരു നല്ല വ്യക്തിത്വം: പ്രഗ്‌നാനന്ദ ക്രിക്കറ്റിനെ പിന്തുടരുന്നുണ്ടെന്നും അദ്ദേഹത്തിന് പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാരനില്ലെന്നും അച്ഛൻ പിടിഐയോട് പറഞ്ഞു. തന്റെ ചെസ്സ് ടൂർണമെന്റുകൾക്കിടയിൽ, ക്രിക്കറ്റ് മത്സരങ്ങൾ കണ്ട് അദ്ദേഹം വിശ്രമിക്കുന്നു. കോമഡി സിനിമകളോടും ടേബിൾ ടെന്നീസിനോടുമുള്ള ഇഷ്ടം ഉൾപ്പെടെ മറ്റ് താൽപ്പര്യങ്ങളും പ്രഗ്ഗുവിനുണ്ടെന്ന് സഹോദരി വൈശാലി പറയുന്നു. “അവൻ സിനിമകളിൽ കോമഡി ആസ്വദിക്കുന്നു. സമയം കിട്ടുമ്പോഴെല്ലാം ടേബിൾ ടെന്നീസ് കളിക്കാൻ അവൻ ഇഷ്ടപ്പെടുന്നു.”

ശാരീരിക വ്യായാമം പ്രധാനമാണ്: പ്രഗ്നാനന്ദയ്ക്കും സൈക്ലിംഗ് ഇഷ്ടമാണെന്ന് അച്ഛൻ പറയുന്നു. പുകവലിക്ക് അടുത്താണ് ഇരിക്കുന്നത് എന്നത് ഒരു ശാസ്ത്രീയ വസ്തുതയാണ് — അമിതമായ ശാരീരിക നിഷ്ക്രിയത്വം ആരോഗ്യത്തിന് ഹാനികരമാകും. ഏകാഗ്രതയും ചിന്തയും ആവശ്യമുള്ള കളിയാണ് ചെസ്സ്. മണിക്കൂറുകളോളം വ്യായാമം ചെയ്യാതിരിക്കാനും ഇതിന് കഴിയും. ഭാഗ്യവശാൽ, തന്റെ പ്രായത്തിലുള്ള ഒട്ടുമിക്ക കൗമാരക്കാരെയും പോലെ, സൈക്കിളിന്റെ ചവിട്ടുപടിയിൽ കാൽ വയ്ക്കുന്ന അഡ്രിനാലിൻ തിരക്ക് പ്രഗ്നാനന്ദ ഇഷ്ടപ്പെടുന്നു.

അതിസമ്പന്നരല്ല, എന്നാൽ വളരെ പിന്തുണയുള്ള മാതാപിതാക്കൾ: പ്രഗ്നാനന്ദയ്ക്കും അദ്ദേഹത്തിന്റെ സഹോദരി വൈശാലിക്കും ഓൺലൈൻ ടൂർണമെന്റുകൾ പോലും തടസ്സമില്ലാതെ കളിക്കാനാകുമെന്ന് ഉറപ്പാക്കാൻ ലളിതമായ കുടുംബം അതിന്റെ വിഭവങ്ങൾ വഴിതിരിച്ചുവിടുന്നു. “ഞാൻ ഒരു ഇൻവെർട്ടർ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഒന്ന് പ്രവർത്തിക്കുന്നില്ലെങ്കിൽ രണ്ട് ബ്രോഡ്ബാൻഡ് കണക്ഷനുകൾ ഉണ്ട്,” രമേഷ്ബാബു Rediff.com-നോട് പറയുന്നു. മാതാപിതാക്കളും ചെസ്സ് വിദഗ്ധരല്ല. അച്ഛൻ TNSC ബാങ്കിൽ ബ്രാഞ്ച് മാനേജരായി ജോലി ചെയ്യുന്നു, അമ്മ ഒരു വീട്ടമ്മയാണ്. ഭാര്യ ആർ നാഗലക്ഷ്മി ടൂർണമെന്റുകളിൽ ഇരുവരെയും അനുഗമിക്കുകയും വീട്ടിൽ നിന്ന് അവരുടെ ഗെയിമുകൾ പിന്തുടരുകയും ചെയ്യാറുണ്ടെന്ന് അച്ഛൻ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് (പിടിഐ) പറഞ്ഞു. പിന്നീട് 3 വയസ്സുള്ള ഒരു കൊച്ചുകുട്ടി, ആർ പ്രഗ്നാനന്ദ വളരെ നേരത്തെ തന്നെ ചെസ്സ് തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചു, ചെറുപ്രായത്തിൽ തന്നെ കളിയുടെ മികച്ച പോയിന്റുകൾ തിരഞ്ഞെടുത്തു. ഇപ്പോൾ, ഏതെങ്കിലും വലിയ ഇവന്റിന് മുമ്പ് സഹോദരന്മാർ ഗെയിം തന്ത്രങ്ങൾ ചർച്ചചെയ്യുകയും മണിക്കൂറുകളോളം നീക്കങ്ങൾ ചർച്ച ചെയ്യുകയും ചെയ്യാം.

മികച്ചവരോടൊപ്പമുള്ള പരിശീലനം: മുൻ ലോക ചാമ്പ്യൻ വിശ്വനാഥൻ ആനന്ദിൽ നിന്നും പ്രഗ്നാനന്ദയ്ക്ക് ഇൻപുട്ടുകൾ ലഭിക്കുന്നു. സ്ഥിരമായി പരസ്പരം സംസാരിക്കാറുണ്ടെന്ന് രമേശ്ബാബു പറയുന്നു. അതേസമയം, കോവിഡ് -19 പാൻഡെമിക് രൂക്ഷമാകുമ്പോഴും, അദ്ദേഹത്തിന്റെ പരിശീലകനായ ആർബി രമേഷ്, ജിഎം തന്നെ, ബാലപ്രതിഭയെ നയിക്കുന്നു.

സഹോദര-സഹോദരി ബന്ധം: വളരെയധികം ടിവിയിൽ നിന്നും അമിതമായി കാണുന്നതിൽ നിന്നും അവളെ അകറ്റി നിർത്താൻ മാതാപിതാക്കൾ വൈശാലിയെ പരിചയപ്പെടുത്തി (പ്രാഗ്ഗുവിനെക്കാൾ രണ്ട് വയസ്സ് മാത്രം മൂത്തതാണ്, സുഹൃത്തുക്കളും കുടുംബാംഗങ്ങളും അവനെ സ്നേഹപൂർവ്വം വിളിക്കുന്നത്). അവളുടെ പ്രിയപ്പെട്ട കാർട്ടൂൺ ഷോകൾ കാണുന്നു. അന്നുമുതൽ, സഹോദര-സഹോദരി ജോഡികൾ ചെസ് ടൂർണമെന്റുകളിൽ വിജയിക്കുകയും തന്ത്രങ്ങൾ മെനയുകയും ചെയ്തു.

കുടുംബം ചെസ്സ് തിന്നുകയും ശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്നു: പ്രജ്ഞാനന്ദയുടെ മൂത്ത സഹോദരി വൈശാലി — അതേ സ്കൂളിൽ പഠിച്ച് ഇപ്പോൾ ബി.കോം പൂർത്തിയാക്കുന്നു — ഗെയിമിലെ ഗ്രാൻഡ്മാസ്റ്റർ മാനദണ്ഡത്തിനായി കാത്തിരിക്കുകയാണ്. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന കുടുംബം ഒരുമിച്ചിരിക്കും എന്ന പഴഞ്ചൊല്ല്. കുട്ടികളുടെ അന്തർദേശീയവും ആഭ്യന്തരവുമായ യാത്രകൾ കുടുംബാംഗങ്ങൾക്ക് കുറച്ച് സമയം മാത്രം നൽകുമ്പോൾ, പഴയ ദിനചര്യകൾ നിലനിർത്തുകയും ബന്ധങ്ങൾ ഭദ്രമായി തുടരുകയും ചെയ്യുന്നുവെന്ന് രമേഷ്ബാബു പറയുന്നു. “അവർ വീട്ടിലായിരിക്കുമ്പോൾ, ഞങ്ങൾ ഒരുമിച്ച് അത്താഴം കഴിക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു; അപ്പോഴാണ് ഞങ്ങൾക്ക് ഇരുന്ന് ചാറ്റ് ചെയ്യാം,” അവരുടെ അച്ഛൻ പറയുന്നു.

Continue Reading

Entertainment

ആ ചായകപ്പ് ഞാന്‍ വലിച്ച് എറിഞ്ഞു, കാരണം എനിക്ക് സഹിക്കാന്‍ പറ്റുന്നില്ലായിരുന്നു. പക്ഷെ അതിനു ശേഷം അവിടെ നടന്നത് മറ്റൊന്ന്.തനിക് ഉണ്ടായ ആ മോശം അനുഭവം ഇങ്ങനെ. അനുമോള്‍

Published

on

By

മലയാളത്തിലെ ഒരു ബഹുമുഖ അഭിനയ പ്രതിഭയാണ് അനുമോള്‍. കണ്ണുള്ളെ, രാമർ, ശൂരൻ എന്നീ തമിഴ് ചിത്രങ്ങളിലൂടെ സിനിമാ ജീവിതം ആരംഭിച്ച അനുമോൾ, കവി പി. കുഞ്ഞിരാമൻ നായരുടെ ജീവിതകഥയെ ആസ്പദമാക്കി പി.ബാലചന്ദ്രന്റെ ഇവൻ മേഘരൂപൻ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നു. അവൾ തങ്കമണിയെ അവതരിപ്പിച്ചു.

മലയാറ്റൂർ രാമകൃഷ്ണന്റെ യക്ഷി എന്ന നോവലിന്റെ ആവിഷ്കാരമായ അകം എന്ന സിനിമയിലും അവർ ഉണ്ടായിരുന്നു. നവാഗത സംവിധായകൻ മനോജ് കാനയുടെ ചായിൽയം, സമൂഹം സാധാരണ ജീവിതം നയിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഒരു വിധവയുടെ ദുരവസ്ഥയെക്കുറിച്ചായിരുന്നു.

കാമുകനൊപ്പം ഒളിച്ചോടിപ്പോയ ഗൗരി എന്ന കഥാപാത്രം ഭർത്താവിന്റെ മരണശേഷം മകനുമായി അമ്മായിയമ്മയുടെ വീട്ടിലേക്ക് മടങ്ങിയെത്തിയ അനുമോൾ എന്ന കഥാപാത്രമാണ് ചിത്രത്തിൽ. അവളുടെ അമ്മായിയപ്പൻ അവരെ തിരികെ കൊണ്ടുവന്നു, എന്നാൽ യാഥാസ്ഥിതിക സമൂഹം ഇതിന് എതിരായിരുന്നു.

ചുറ്റുമുള്ള ആളുകൾ അവളെ ഒരു ദേവിയുടെ അവതാരമായി ചിത്രീകരിക്കാൻ തുടങ്ങുമ്പോൾ പ്രതിരോധം അവസാനിക്കുന്നു. പരമ്പരാഗത നാടൻ കലാരൂപമായ തെയ്യത്തെ പശ്ചാത്തലമാക്കിയാണ് കഥ പറയുന്നത്. ഒരു അമ്മയായും ഒരു സ്ത്രീയായും തന്റെ ശിഷ്ടജീവിതം നയിക്കാൻ ഗൗരി ആഗ്രഹിക്കുന്നു, പക്ഷേ ഒരു ദേവിയുടെ പ്രതിച്ഛായ അവളുടെമേൽ അടിച്ചേൽപ്പിക്കപ്പെടുന്നു.

അനുമോൾ അവതരിപ്പിച്ച കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് സിനിമ മുഴുവനും പക്വതയാർന്ന പ്രകടനമാണ് താരം കാഴ്ചവെച്ചത്. നടിയുടെ അർപ്പണബോധം മിക്ക ഫ്രെയിമുകളിലും കാണാം. യാത്രാപ്രേമിയും മികച്ച ഡ്രൈവറുമായ അനുമോൾ തന്റെ യൂട്യൂബ് ചാനൽ ‘അനു യാത്ര’ ആരംഭിച്ചു. നടൻ ദുൽഖർ സൽമാനാണ് ലോഞ്ച് ചെയ്തത്.

അനുമോളുടെ യാത്രകളുടെ വീഡിയോകളും നൃത്തം, വായന, ഡ്രൈവിംഗ്, റൈഡിംഗ് തുടങ്ങിയ അവളുടെ മറ്റ് താൽപ്പര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. അനുമോയുടെ ട്രാവൽ വീഡിയോകളും ഡ്രൈവിംഗ് വൈദഗ്ധ്യവും കണ്ടിട്ട് എനിക്ക് ഇപ്പോൾ തന്നെ അവളോട് അസൂയ തോന്നുന്നു, സമാനമായ ഒരു ചാനൽ ചെയ്യുക എന്നത് എന്റെ എക്കാലത്തെയും സ്വപ്നമായിരുന്നു, ദുൽഖർ സൽമാൻ പറഞ്ഞു.

ഇപ്പോള്‍ ഇതാ അനു തനിക് ഉണ്ടായ ഒരു അനുഭവം തുറന്ന് പറയുകയാണ്.ഒരു സിനിമയുടെ ഷൂട്ടിംഗിനിടെ തനിക്ക് എങ്ങനെ പുറത്തുപോകേണ്ടി വന്നുവെന്ന് അനുമോൾ അടുത്തിടെ തുറന്നുപറഞ്ഞു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തനിക്കുണ്ടായ മറക്കാനാവാത്ത അനുഭവത്തെക്കുറിച്ച് അവതാരക അനുവിനോട് ചോദിച്ചത്.

ഇതിന് മറുപടിയായാണ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ വഴക്കിനെക്കുറിച്ചും വാക്ക് തർക്കത്തെക്കുറിച്ചും നടി പറഞ്ഞത്. ആ സമയത്ത് ഞാൻ സെറ്റിൽ നിന്ന് ഇറങ്ങിയില്ല. എന്നാൽ ഒരു ബഹളം ഉണ്ട്. ചായ ഗ്ലാസ് എറിഞ്ഞു തകർത്തു.

ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പാറപ്പുറത്ത് ഒരു ഗാനരംഗം ചിത്രീകരിക്കുകയായിരുന്നു. ഒരു വാദപ്രതിവാദം നടന്നു. സീനുകളിലെ തുടർച്ച ഞാൻ ശ്രദ്ധിക്കുന്നു. 95% സമയവും എനിക്ക് തെറ്റ് പറ്റില്ല. അങ്ങനെയാണ് ആ സീനിൽ അഭിനയിച്ചത്. എന്നാൽ അതിനെച്ചൊല്ലി തർക്കമുണ്ടായി.

സിനിമയിലെ അസോസിയേറ്റിനോട് ദേഷ്യം. ഒടുവിൽ വിഷ്വൽ കിട്ടിയപ്പോൾ ഞാൻ പറഞ്ഞത് ശരിയാണ്. ഈ ബഹളത്തിനിടെ എന്താണ് പ്രശ്‌നമെന്ന് അന്വേഷിക്കാൻ സംവിധായകനും എത്തിയിരുന്നു. കുറച്ചുകൂടി ആത്മാർത്ഥതയോടെ എന്നെ വിടൂ എന്ന് സംവിധായകൻ പറഞ്ഞതോടെ പ്രശ്നം അവിടെ അവസാനിച്ചു.

PHOTOSSSS

PHOTOSSSS

PHOTOSSSS

PHOTOSSSS

Continue Reading

Entertainment

പച്ചയിലയാല്‍ മേനി മറച്ച് കാനന സുന്ദരിയുടെ ഫോട്ടോഷൂട്ട്‌.. ബ്രാ ലെസ്സ് ഫോട്ടോഷൂട്ട്‌ കൂടി വരുന്നത് എന്തുകൊണ്ട് എന്ന് തിരഞ്ഞ് സോഷ്യല്‍ മീഡിയ.. കാണുക

Published

on

By

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള മോഡലാണ് ശരണ്യ ഗണേഷ്. താരം പങ്കുവെച്ച ചിത്രങ്ങളെല്ലാം പ്രേക്ഷക ശ്രദ്ധ നേടുകയാണ്. മോഡൽ എന്നതിലുപരി അവതാരകൻ എന്ന നിലയിലും താരം അറിയപ്പെടുന്നു. നിരവധി പരിപാടികളിൽ അവതാരകയായി തിളങ്ങിയ താരമാണ് ശരണ്യ.

എന്തായാലും താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പതിവുപോലെ വൈറലാവുകയാണ്. കേരള തനിമ വളരെ സുന്ദരിയായി കാണപ്പെടുന്നു, കൂടാതെ നടിയുടെ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ നമ്മൾ എല്ലാവരും കാണാറുണ്ട്. നേരത്തെ ഗ്ലാമർ കാണിക്കാൻ ധൈര്യം കാണിക്കുന്ന മലയാളി മോഡലുകൾ വളരെ കുറവായിരുന്നു എന്നാൽ ഇന്ന് ഗ്ലാമർ കാണിക്കാൻ ധൈര്യപ്പെടുന്ന മലയാളി മോഡലുകൾ ഏറെയാണ്.

എന്നിരുന്നാലും, ഗ്ലാമർ ചിത്രങ്ങൾ വളരെ ജനപ്രിയമാണ്. സൈബർ ആക്രമണങ്ങളും വലിയ രീതിയിൽ നേരിടേണ്ടി വന്നിട്ടുണ്ട്. തന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് ശരണ്യ. ശരണ്യ പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആരാധകരുടെ ഹൃദയം കീഴടക്കുകയാണ്.

ചെമ്മീൻ ഇലകൾ കൊണ്ട് പൊതിഞ്ഞ മേനിയുടെ ചിത്രങ്ങളുമായാണ് താരം എത്തിയിരിക്കുന്നത്. ചൊറിച്ചിൽ ഇല്ലെന്നാണ് മിക്കവരും പറയുന്നത്. മദ്രാസിൽ ജനിച്ച താരം ഇതിനോടകം നിരവധി പരസ്യചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇതിന് മുമ്പും താരത്തിന്റെ ചിത്രങ്ങൾ വൈറലായിരുന്നു.

പുതിയ ചിത്രങ്ങളിൽ അരഞ്ഞാണവും സെറ്റ് മുണ്ടും ധരിച്ച് നാടൻ ലുക്കിലാണ് ശരണ്യയെ കാണുന്നത്. സിങ്കം വണ്ണിനോട് അനുബന്ധിച്ച് എടുത്ത ചിത്രങ്ങളാണിത്. ഫോട്ടോഷൂട്ടുകൾ ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ പ്രചാരം നേടിയിട്ടുണ്ട്.

വിവാഹ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പോലും സോഷ്യൽ മീഡിയയിൽ ഏറെ പ്രചാരത്തിലുണ്ട്. ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളുടെ കാര്യം വരുമ്പോൾ ഓരോ ചിത്രങ്ങളും വൈറലാകുമെന്നതിൽ സംശയമില്ല. എന്നാൽ വ്യത്യസ്തമായ ആശയങ്ങളോടെ നടത്തുന്ന ഫോട്ടോഷൂട്ടുകൾ ഉണ്ട്.

അങ്ങനെയെങ്കിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളെ പരിചയപ്പെടാം. ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ. തുടര്‍ന്ന് ഇതുപോലെയുള്ള പ പുത്തന്‍ വാര്‍ത്തകള്‍ കാണാന്‍ ലൈക് ചെയ്യണേ

PHOTOS

Continue Reading

Entertainment

സണ്ണി ലിയോണിന്‍റെ വിവിധ ഫോട്ടോസ് കാറില്‍ ഒട്ടിച്ചു നാട് ചുറ്റി സഞ്ജു.. ഇതിനെതിരെ വിമര്‍ശനവുമായി സീക്രട്ട് എജെന്റ്. സംഭവം ഇങ്ങനെ,

Published

on

By

യുടുബില്‍ നിരവധി ആരാധകര്‍ ഉള്ള ഒരു വ്ലോഗേര്‍ ആണ് സഞ്ജു ടെക്കി. നിരവധി ആളുകള്‍ ഫോളോ ചെയ്യുന്ന ഒരു താരം കൂടെയാണ് സഞ്ജു. ലൈഫ് സ്റ്റൈല്‍ വ്ലോഗ് ആണ് തരം ചെയ്യുന്നത്. വളരെ വ്യത്യസ്തമായ ഒരു ശൈലി ആണ് സഞ്ജു എപ്പോളും സ്വീകരിക്കുന്നത്.

മാത്രമല്ല ചില സമയങ്ങളില്‍ ചില പ്രശനങ്ങലും സഞ്ജു നേരിട്ടിട്ടുണ്ട് വാഹനം കേടയതുമായി ഷോറൂമില്‍ ഉണ്ടായ പ്രശങ്ങള്‍, തുടങ്ങിയ ചുരുക്കം ചില വിവധങ്ങല്കും തല വെച്ച ആളാണ്‌ താരം. ഇപ്പോള്‍ താരം പങ്കുവേചാ ഒരു വീഡിയോ ആണ് ചില അവ്യുഹങ്ങള്‍ക്ക് തുടക്കം ഇട്ടത്.

ഒരു പ്രാങ്ക് വീഡിയോ ആയിട്ടാണ് തുടക്കം, ഫ്ര്നിന്റെ കാര്‍ വാങ്ങി അതില്‍ മുഴുവനും ഫോട്ടോസ് ഒട്ടിച്ചേ. പക്ഷെ ഇച്ചിരി കൂടിപ്പോയോ എന്നാണ് ആര്ധക്ര്‍ പറയുന്നത്. ലോകം മുഴുവനും അറിയപ്പെടുന്ന സണ്ണി ലിയോണിന്റെ ചില ഹോട്ട് ചിത്രങ്ങള്‍ പ്രിന്റ്‌ എടുത്ത് അവ ഒക്കെ ഒരു മാരുതി കാറില്‍ വെച്ചു കെട്ടി കൂട്ടുകാരുടെ വീട്ടിലേക്കും, നാട്ടില്‍ കൂടെയും കറങ്ങുന്ന വീഡിയോ ആണ് സഞ്ജു പോസ്റ്റ്‌ ചെയ്യ്തത്.

ഇതിനെതിരെയാണ് മറ്റൊരു വ്ലോഗ്ഗേര്‍ രംഗത്ത് വന്നത്. സീക്രട്ട് എജെന്റ് എന്ന ആള്‍ വന്നത്, വാഹനത്തില്‍ ഇതുപോലെ ഓരോ പടം ഒട്ടിച്ചു പൊതു നിരത്തിലുടെ പോകണ്ട കാര്യം ഒന്നും സഞ്ജുവിനു ഇപ്പോള്‍ ഇല്ല. ഇത് തികച്ചും ഒരു തെറ്റായ പരിപാടി ആണ് എന്ന അഭിപ്രായപ്പെടുന്നത്.

അതുപോലെ പല ഭാഗത്തു നിന്നും മോശം പ്രതികരണം താരത്തിന് ഇപ്പോള്‍ കിട്ടുനുന്ദ്. മറ്റൊറ്റൊരു ആര്ധകര്‍ പറയുന്നത് ഇങ്ങനെയാണ്. “സഞ്ജുന്റെ എല്ലാ വീഡിയോയും മിക്കവാറും ഞാൻ കാണാറുണ്ട് നല്ല അഭിപ്രായം ആയിരുന്നു തോന്നിയതും. പക്ഷെ ഇതല്പം അതിരു കടന്ന് പോയി സഞ്ജു.

പ്രാങ്ക് ചെയ്യാൻ ഇതുപോലെ ഒരു മാർഗം സ്വീകരിക്കരുതാരുന്നു. നിങ്ങൾ ഇന്ന് ഈ നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അത് ഞങ്ങളെ പോലുള്ളവരെ സന്തോഷിപ്പിച്ചു വീഡിയോ ഇട്ടതിന്റെ ഭലമായിട്ടാണ്. ക്രീയേറ്റ് ചെയുമ്പോൾ മറ്റുള്ളവരെ കളിയാക്കുന്ന രീതിയിലെ നിയമം തെറ്റിച്ചുകൊണ്ടോ ആകരുത്. എന്നും പറയുന്നവര്‍ ഉണ്ട്.

വ്യൂസ് കുറയുന്നത് കൊണ്ട് കൊപ്രായങ്ങൾ … ജീവിക്കാൻ നിവൃത്തി ഇല്ലാത്ത കൊണ്ട് മറ്റേ പണിക്ക് പോകുന്ന പോലെ .. എന്നാ അഭിപ്രായം പറയുന്നവരുടെ എന്നതിലും കുറവില്ല. .Seat belt ഇട്ട് ഒട്ടിക്കടയ്….
പ്രാങ്ക് ആണെങ്കിലും ഉളുപ്പില്ലാതായി പോയി കഷ്ട്ടം.. 👍🏼 എന്നും ചിലര്‍ പറയുന്നുണ്ട്..

കടപാട്

സഞ്ജുസ് വീഡിയോ

Continue Reading

Cinema

മഡോണയുടെ പുതിയ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ താരംഗമാവുന്നു… ഷോർട്ട് ഡ്രസ്സിൽ ക്യൂട്ടായി പ്രിയ താരം…😍🔥

Published

on

By

അഭിനയ മികവിന് പേരുകേട്ട താരമാണ് മഡോണ സെബാസ്റ്റ്യൻ. അഭിനേത്രി എന്നതിലുപരി ഗായിക കൂടിയാണ് താരം. ആദ്യ ചിത്രത്തിലൂടെ തന്നെ നായികാ പദവി അലങ്കരിക്കാൻ കഴിഞ്ഞ മലയാളത്തിലെ പ്രശസ്ത സിനിമാ നടിമാരിൽ ഒരാളാണ് ഈ നടി.

തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. യു ടൂ ബ്രൂട്ടസ് എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. തുടക്കം തന്നെ ഗംഭീരമായിരുന്നെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.

കേരളത്തിൽ ഉടനീളം തരംഗം സൃഷ്ടിച്ച വൻ വിജയമായ പ്രേമം എന്ന ചിത്രത്തിലെ നടിയുടെ വേഷം മികച്ച അഭിപ്രായങ്ങൾ നേടി. പ്രേമം 2015ൽ പുറത്തിറങ്ങി.അടുത്ത വർഷം 2016ൽ കിംഗ് ലയർ എന്ന ചിത്രത്തിലെ നടിയുടെ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു.

അതേ വർഷം തന്നെ കാതലും എനാട് പുരിഡു എന്ന തമിഴ് ചിത്രം പുറത്തിറങ്ങി ഏറെ ശ്രദ്ധിക്കപ്പെട്ടു. മികച്ച അഭിനയം കൊണ്ട് ഭാഷയ്ക്കപ്പുറം ആരാധകരെയാണ് താരത്തിന് ലഭിച്ചത്. മലയാളത്തിലെ പ്രമുഖ സംഗീത സംവിധായകന്റെ മ്യൂസിക് മജോ എന്ന പരിപാടിയിലും താരം പങ്കെടുത്തിരുന്നു.

സിനിമാ അഭിനയത്തിൽ മികവ് കാണിക്കുന്നതിനൊപ്പം ആലാപനത്തിലും താരം മികവ് പുലർത്തുന്നു. കർണാടക സംഗീതത്തിലും പാശ്ചാത്യ സംഗീതത്തിലും പരിശീലനം നേടി. കുട്ടിക്കാലം മുതൽ സംഗീതത്തോട് താൽപ്പര്യമുള്ള താരം പറഞ്ഞു,

“കുട്ടിക്കാലം മുതൽ സംഗീതം എന്റെ ജീവിതത്തിന്റെ ഭാഗമാണ്, പാടാത്ത ഒരു മഡോണയെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ കഴിയില്ല. സംഗീതമാണ് എന്റെ ജിവിതം. ” ഇതിനെക്കുറിച്ച് താരം പറഞ്ഞു. രണ്ട് മേഖലയിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചതെന്നാണ് സൂചന.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. സിംപിളും ക്യൂട്ട് ലുക്കിലാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. “ചൂടുള്ള സീസൺ!! സൗഹൃദം, നിറങ്ങൾ, ചിരി, ഒത്തുചേരൽ.. കാലാവസ്ഥാ ശൈലി..”, മഡോണ ചിത്രങ്ങൾക്ക് അടിക്കുറിപ്പ് നൽകി.

ഫോട്ടോസ് എടുത്തത് രാഹുൽ രാജ്. raimes_designerboutique ഡിസൈനർ ബോട്ടിക് ആണ് റിംസ് ധരിക്കുന്നത്. സുന്ദരിയാണെന്നതിന് പുറമെ ക്യൂട്ട് ആണെന്നും ആരാധകർ പറയുന്നു. ചിത്രം ഉടൻ തന്നെ ആരാധകർ ഏറ്റെടുത്തു.

PHOTOSS

Continue Reading

Cinema

ലിനിയുടെ ഭർത്താവ് സജീഷ് വിവാഹിതനായി.. ഋതുവിന്റെയും സിദ്ധാർത്ഥിന്റെയും അമ്മയായി ഇനി പ്രതിഭ. ആശംസകളുമായി മലയാളികള്‍

Published

on

By

നിപ ബാധിച്ച് അകാലത്തിൽ മരിച്ച സിസ്റ്റർ ലിനിയുടെ മക്കൾക്ക് അമ്മയാകാനുള്ള കഴിവ് സജീഷിനുണ്ട്. 29ന് തിങ്കളാഴ്ച വടകര ലോകനാർകാവ് ക്ഷേത്രത്തിലാണ് വിവാഹം. സജീഷിന്റെയും പ്രതിഭയുടെയും ലിനിയുടെയും കുടുംബാംഗങ്ങൾ പങ്കെടുക്കുന്ന ചെറിയ ചടങ്ങ് മാത്രമാണുള്ളത്.

വടകര ലോകനാർകാവ് ക്ഷേത്രത്തിലായിരുന്നു ചടങ്ങ്. 2018ലാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നഴ്‌സായിരുന്ന ലിനി നിപ ബാധിച്ച് മരിച്ചത്. നിലവിൽ ആരോഗ്യവകുപ്പ് ജീവനക്കാരനാണ് സജീഷ്. മുന്നേ പലരും സജീഷിനു ആശംസകളുമായി എത്തിയിരുന്നു.

ലിനിയുടെ വേര്‍പാടില്‍ കേരളം മുഴുവനും ദുഖിതര്‍ ആയിരുന്നു ആ കുഞ്ഞു ഒമാനകള്‍ക്ക് ഒരു നല്ല ജീവിതം കിട്ടണം എന്ന് ആഗ്രഹിച്ചര്‍ മലയാളികള്‍ ആയിരുന്നു. ഇപ്പോള്‍ അവര്‍ക്ക് ഒരു അമ്മയെ കിട്ടിയതിന്റെ സന്തോഷം എല്ലാവരും ആശംസയായി അറിയിക്കുന്നുണ്ട്.


Continue Reading

Entertainment

ഒരുകാലത്ത് മലയാള സിനിമയുടെ പൊന്‍വസന്തം എന്ന് എല്ലാവരും വിശേഷിപ്പിച്ച ഈ നടിയെ ആയിരുന്നു . ശോഭാനയുടെ ഫോട്ടോസ് കാണുക

Published

on

By

നർത്തകി, അഭിനേത്രി എന്നീ നിലകളിൽ മലയാളികൾക്ക് സുപരിചിതയാണ്. 1980കളിലും 90കളിലും നായികയായി വെള്ളിത്തിരയിൽ എത്തിയ ഈ നടി ആരാണെന്ന് അറിയാമോ? രണ്ട് തവണ മികച്ച നടിക്കുള്ള ദേശീയ അവാർഡും ഒരു തവണ കേരള സംസ്ഥാന അവാർഡും നേടിയ തെന്നിന്ത്യയുടെ പ്രിയപ്പെട്ട ശോഭനയെ ഇവിടെ കാണാം.

ശോഭന ചന്ദ്രകുമാർ പിള്ള (ജനനം 21 മാർച്ച് 1970) ഒരു ഇന്ത്യൻ അഭിനേത്രിയും ഭരതനാട്യം നർത്തകിയുമാണ്. അവർ പ്രധാനമായും മലയാളം സിനിമകൾക്കൊപ്പം തെലുങ്ക്, തമിഴ് സിനിമകളിലും കുറച്ച് ഹിന്ദി, കന്നഡ, ഇംഗ്ലീഷ് സിനിമകളിലും അഭിനയിക്കുന്നു.

രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ, ഒരു കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, രണ്ട് ഫിലിം ഫെയർ അവാർഡുകൾ സൗത്ത്, മൂന്ന് വ്യത്യസ്ത ദക്ഷിണേന്ത്യൻ ഭാഷകളിൽ മികച്ച നടിക്കുള്ള 14 നോമിനേഷനുകൾ, 2011-ൽ തമിഴ്നാട് സ്റ്റേറ്റ് കലൈമാമണി അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ അവർ നേടിയിട്ടുണ്ട്. 1980 കളിലും 1990 കളിലും നടി.

മലയാളം ചിത്രമായ മണിച്ചിത്രത്തറിലും (1993), ഇംഗ്ലീഷ് ചിത്രമായ മിത്ർ, മൈ ഫ്രണ്ട് (2001) എന്നീ ചിത്രങ്ങളിലെയും അഭിനയത്തിന് രണ്ട് തവണ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം അവർ നേടി. 1999 ന് ശേഷം ശോഭന തന്റെ സിനിമകളിൽ വളരെ സെലക്ടീവായി.

ഭരതനാട്യം നർത്തകരായ ചിത്ര വിശ്വേശ്വരൻ, പത്മ സുബ്രഹ്മണ്യം എന്നിവരുടെ കീഴിലാണ് ശോഭന പരിശീലനം നേടിയത്. ഇരുപതുകളിൽ ഒരു ഫ്രീലാൻസ് പെർഫോമറും കൊറിയോഗ്രാഫറുമായി ഉയർന്നുവന്ന അവർ ഇപ്പോൾ ചെന്നൈയിൽ കലാർപ്പണ എന്ന ഡാൻസ് സ്കൂൾ നടത്തുന്നു.

2006-ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ കലാരംഗത്തെ സംഭാവനകൾക്ക് പത്മശ്രീ നൽകി ആദരിച്ചു. 2014-ൽ കേരള സംസ്ഥാന സർക്കാർ അദ്ദേഹത്തെ കലാരത്‌ന അവാർഡ് നൽകി ആദരിച്ചു. 2019-ൽ അവൾക്ക് ഡോ. അദ്ദേഹത്തിന് എം.ജി.ആറിൽ നിന്ന് ഓണററി ഡോക്ടറേറ്റ് ലഭിച്ചു.

വിദ്യാഭ്യാസ ഗവേഷണ സ്ഥാപനം. 2022-ൽ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ നിന്ന് ഡോക്ടർ ഓഫ് ലെറ്റേഴ്‌സ് ബിരുദം നേടി. അവർ തിരുവിതാംകൂർ സഹോദരിമാരായ ലളിത, പത്മിനി, രാഗിണി എന്നിവരുടെ മരുമകളാണ്, അവർ എല്ലാവരും ഇന്ത്യൻ ക്ലാസിക്കൽ നർത്തകികളും നടികളുമായിരുന്നു.

നടി സുകുമാരി അവളുടെ പിതൃസഹോദരിയായിരുന്നു. മലയാള നടി അംബിക സുകുമാരൻ ഇവരുടെ ബന്ധുവാണ്. മലയാളത്തിലെ അഭിനേതാക്കളായ വിനീത് അവളുടെ ബന്ധുവും കൃഷ്ണ അവളുടെ മരുമകനുമാണ്. 2011ൽ അനന്തനാരായണി എന്ന പെൺകുട്ടിയെ ദത്തെടുത്ത ശോഭന 2022 വരെ അവിവാഹിതയായിരുന്നു.

PHOTOSS

PHOTOSS

Continue Reading

Cinema

ചെറുപ്പത്തില്‍ ഞാന്‍ മദ്രസയിലും പഠിക്കാന്‍ പോയിട്ടുണ്ട്. മാത്രമല്ല അമ്പലത്തിലും പോയിട്ടുണ്ട്. നടി അനു സിതാര.

Published

on

By

മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് അനുസിത്താര. ബാലതാരമായി മലയാള സിനിമയിലെത്തിയ താരം പിന്നീട് നായകനായി നിരവധി മികച്ച വേഷങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ അതുല്യമായ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

വെള്ളിത്തിരയിൽ നിരവധി നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ താരം തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും നിരവധി ആരാധകരെ നേടിയെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആളുകള്‍ കാണുന്ന വിടെഒസ് ആണ് താരത്തിന്റെ.

ഇപ്പോള്‍ നടിയുടെ ഒരി ഇന്റര്‍വ്യൂ ആണ് വൈറല്‍ ആവുന്നത്. ജാങ്കോ സ്പേസ് എന്ന ഒരു ചാനലില്‍ ആണ് ഇത്തരത്തില്‍ ഒരു വീഡിയോ പോസ്റ്റ്‌ ചെയ്യത്. വളരെ സ്നേഹത്തോടെ കഴിയുന്ന ഒരു കുടുംബമാണ് ഞങ്ങളുടെത്. ഓണത്തിന് പെരുനാളിനും ഫുഡ് വെക്കുന്നതും എല്ലാവരും ഒരുമിച്ചാണ്.



മാത്രമല്ല ചെറുപ്പത്തില്‍ ഞാന്‍ മദ്രസയില്‍ പോയിട്ടുണ്ട്. എന്നെ കൊണ്ടുവിടുന്നത് എന്റെ മുത്തശ്ശന്‍ ആണ്. രാവിലെ ഉപ്പിലിട്ട നെല്ലിക്കയും വാങ്ങി നേരെ പോവും. മറ്റു വീട്ടിലെ വിശേഷവും താരം അതില്‍ പങ്കുവേചിട്ടുന്ദ്, താരത്തിന്റെ വാക്കുകള്‍ എല്ലാവര്ക്കും ഒരു മാതൃകയാണ്.

മലയാള സിനിമയ്ക്ക് പുറമെ തമിഴ് സിനിമയിലും അഭിനയിച്ചാണ് താരം തന്റെ കഴിവ് തെളിയിച്ചത്. വിവിധ ഭാഷകളിലായി താരത്തിന് വലിയ ആരാധകവൃന്ദമുണ്ട്. 2013ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന സിനിമയിൽ അഭിനയിച്ചാണ് താരം അഭിനയ ജീവിതം ആരംഭിച്ചത്.

പിന്നീട് ഒരു ഇന്ത്യൻ പ്രണയ കഥ എന്ന ചിത്രത്തിലും ബാലതാരമായി താരം വേഷമിട്ടു. ഫഹദ് ഫാസിലും അമല പോളും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഒരു ഇന്ത്യൻ പ്രണയകഥയായിരുന്നു ഇത്. നിറഞ്ഞ കൈയടികളോടെയാണ് താരത്തിന്റെ ഓരോ ചിത്രങ്ങളും പ്രേക്ഷകർ സ്വീകരിച്ചത്.

ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് താരം മലയാളികൾക്കിടയിൽ ഏറെയും അറിയപ്പെടുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. നടിക്ക് ഏത് വേഷവും നന്നായി കൈകാര്യം ചെയ്യുന്നു.


സോഷ്യല്‍ മീഡിയയില്‍ മികച്ച ഫോട്ടോസ് വീഡിയോസും ഇടക്ക് ഇടക്ക് പങ്കുവെക്കുന്ന ആളാണ്‌ താരം. അതുകൊണ്ട് തന്നെ ഒരുപാട് ആരാധക പിന്തുണ താരത്തിന് ഉണ്ട്. താരത്തിന്റെ ഓണം സ്പെഷ്യല്‍ ഫോട്ടോസ് വരാന്‍ നോക്കിയിരിക്കുകയാണ് താരം.


PHOTOSS

PHOTOSS

PHOTOSS

PHOTOSS

PHOTOSS

PHOTOSS

Continue Reading

Keralam

കുറച്ചു ദിവസങ്ങളായി ഈ താരത്തിന്റെ ആറാട്ടാണ് സോഷ്യല്‍ മീഡിയയില്‍. ഞെരിപ്പന്‍ ഫോട്ടോസ്സുമായി ഞെട്ടിച്ച്‌ ഹണി റോസ്.. കാണുക

Published

on

By

കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഹണി റോസ്. മികച്ച ആരാധകരുടെ പിന്തുണയും താരത്തിനുണ്ട്. നടിക്ക് ഒരുപാട് പ്രൊമോഷനുകൾ വരുന്നുണ്ട്. നടിയുടെ സൗന്ദര്യം വ്യത്യസ്തമാണ്.

ഇത്രയും നല്ല മുടിയും ഭംഗിയുമുള്ള ആരും ഈ ദക്ഷിണേന്ത്യയിൽ ഇല്ലെന്നാണ് എല്ലാവരുടെയും അഭിപ്രായം. നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായ നടി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാണ്.

വെള്ളിത്തിരയിൽ നിരവധി പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞു. മലയാള സിനിമയിൽ സജീവമായ താരം മലയാളത്തിന് പുറമെ കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

2005ൽ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട നടി ഇന്നും മലയാള സിനിമയിലെ തിരക്കുള്ള നടിമാരിൽ ഒരാളാണ്. അവതാരകയായും താരം തിളങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സാന്നിധ്യമാണ് താരം. ഇൻസ്റ്റഗ്രാമിൽ മാത്രം 13 ലക്ഷം ആരാധകരാണ് താരത്തിനുള്ളത്.

അതുകൊണ്ട് തന്നെ താരം പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഏത് വേഷത്തിലും അദ്ദേഹം അതിശയകരമാണ്. ഇപ്പോഴിതാ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ ചില ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

സാരിയിൽ മാലാഖയായി കാണപ്പെടുന്ന താരത്തിന്റെ മനോഹരമായ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നേരത്തെയും ഈ സാരി ധരിച്ച് താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇവയൊക്കെ ആരാധകര്‍ നെഞ്ചോട് ചേര്‍ത് വെച്ചിരിക്കുകയാണ്.

ആരാധകര്‍ താരത്തിന് വേണ്ടി ഒരു അമ്പലം പണിതു എന്ന വാര്‍ത്തയും ഇതിനു മുന്നേപുറത്ത് വന്നിരുന്നു. ഇതുവരെ വിവാഹം കഴിക്കാത്ത താരത്തിന് ധാരളം ആരാധകരും ഉണ്ട്. ആരാധകരുടെ കമന്റ്സ് ഒക്കെ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

വീഡിയോ കടപ്പാട്

PHOTOSSS

PHOTOSSS

PHOTOSSS

PHOTOSSS

PHOTOSSS

Continue Reading

Trending

© Copyright %year%, All Rights Reserved  |  THE INSTANT RECORDS