ഇതാര് രംഗൻ അണ്ണന്റെ പെണ്ണോ.. ‘ആവേശത്തിൽ രംഗ അണ്ണനായി നടി നവ്യ നായർ!! ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ എന്ന് കമന്റ്..’ – വീഡിയോ കാണാം

in Entertainment

തിയേറ്ററുകളിൽ 150 കോടിയിൽ അധികം നേടി വിജയകരമായി മുന്നോട്ട് പോയികൊണ്ടിരിക്കുന്ന ചിത്രമാണ് ആവേശം. ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം തീയേറ്ററിൽ മുന്നേറുമ്പോൾ തന്നെ കഴിഞ്ഞ ആഴ്ച അപ്രതീക്ഷിതമായ ഒടിടിയിൽ എത്തുന്നത്. വമ്പൻ ഒടിടി ഓഫറാണ്


ചിത്രത്തിന് ലഭിച്ചതെന്ന് റിപ്പോർട്ടുകളുമുണ്ട്. ഒടിടിയിൽ വന്നിട്ടും തിയേറ്ററിൽ കാണാൻ വേണ്ടി ആളുകൾ എത്തുന്നുണ്ടെന്നും ശ്രദ്ധേയമാണ്. ഫഹദ് ഫാസിൽ രംഗ അണ്ണൻ എന്ന കഥാപാത്രമായി അഴിഞ്ഞാടുന്ന പ്രകടനം കാഴ്ചവെക്കുമ്പോൾ ഒപ്പം അഭിനയിച്ചവരിൽ പലരും പുതുമുഖങ്ങളാണ്.

രംഗ അണ്ണനും തിയേറ്ററുകളിൽ കൈയടികൾ വാരികൂട്ടിയപ്പോൾ ഒടിടി എത്തിയപ്പോൾ അണ്ണന്റെ വലം കൈയായ അമ്പാനാണ് കൂടുതൽ നിറഞ്ഞ് നിൽക്കുന്നത്. ഫഹദ് അതിൽ റീൽസായി പോസ്റ്റ് ചെയ്ത വീഡിയോ
അത്ര പെട്ടന്ന് മലയാളികൾ മറക്കില്ല. കരിങ്കാളി അല്ലേ എന്ന സൂപ്പർഹിറ്റ്


മലയാളം നാടൻ പാട്ടിനാണ് ഫഹദ് അവതരിപ്പിച്ച രംഗ അണ്ണൻ റീൽസ് ചെയ്യുന്നത്. അത് പിന്നീട് മലയാളികൾ ഏറ്റെടുത്തു. പലരും ഫഹദ് ചെയ്യുന്നത് പോലെ റീൽസ് ചെയ്തു. ഫഹദ് തന്നെ മുമ്പൊരിക്കൽ തരംഗമായി നിന്ന് അതെ രീതിയിലാണ് റീലായി സിനിമയിൽ ചെയ്യുന്നത്. സിനിമ സീരിയൽ താരങ്ങൾ

തൊട്ട് ക്രിക്കറ്റ് താരങ്ങളും ഐപിഎൽ ടീമുകളിൽ വരെ അതെ രീതിയിൽ റീലുകൾ ചെയ്യാൻ തുടങ്ങി. ഇപ്പോഴിതാ മലയാളത്തിലെ പ്രിയപ്പെട്ട നായികനടി നവ്യ നായർ രംഗ അണ്ണന്റെ റീൽ ചെയ്തിരിക്കുകയാണ്. രംഗ അണ്ണനെ പോലെ കോസ്റ്റിയൂം ധരിച്ചാണ് നവ്യയും റീൽസ് ചെയ്തിരിക്കുന്നത്.


“എന്റെ അടുത്തിടെയുള്ള പ്രിയപ്പെട്ടത്.. അങ്ങനെ അങ്ങ് വിട്ടു കളയാൻ പറ്റുവോ.. ശ്രദ്ധിക്കണ്ടേ അമ്പാനെ!! ഇനി ശ്രദ്ധിക്കാം അണ്ണാ.. എത്ര ഡീമോട്ടിവേറ്റ് ചെയ്താലും ഞാൻ നന്നാവൂല്ല.. അതിന് വേണ്ടി കമന്റ് ഇടേണ്ട.. കാരണം ഞാൻ രംഗ ഫീവറിലാണ്..”, നവ്യ വീഡിയോയോടൊപ്പം കുറിച്ചു.