എല്ലാവരും അത്ഭുതത്തോടെ അയാളെ നോക്കുകയായിരുന്നു – താരത്തിനെ നോക്കി അയാൾ സിബ്ബഴിക്കുകയും പിന്നെ

in Entertainment

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് വിദ്യ ബാലൻ. പാലക്കാട് സ്വദേശിനിയായ വിദ്യ ബാലൻ ഇന്ന് ബോളിവുഡിലെ താര റാണിയാണ്. നായകന്മാർ വാഴുന്ന ബോളിവുഡ് സിനിമയിൽ നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളുമായി എത്തി വിജയം തീർക്കാൻ വിദ്യ ബാലനെ കൊണ്ട് സാധിച്ചു. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള വിദ്യ ബാലൻ അഭിനയം കൊണ്ട് മാത്രമല്ല അഭിപ്രായപ്രകടനം കൊണ്ടും ആരാധകരെ നേടിയെടുത്ത

താരമാണ്. യാതൊരു മറയുമില്ലാതെ തനിക്ക് പറയാനുള്ള കാര്യങ്ങൾ വെട്ടി തുറന്നു പറയുന്ന വിദ്യയ്ക്ക് ആരാധകർ ഏറെയാണ്. സീറോ സൈസും നായികമാർക്ക് സൗന്ദര്യത്തിന്റെ അളവ്കോലുകൾ ഉള്ള ബോളിവുഡിൽ, കഴിവുണ്ടെങ്കിൽ വണ്ണം ഉണ്ടായാലും അവസരങ്ങൾ തേടിയെത്തും എന്ന് തെളിയിച്ചു വിദ്യ ബാലൻ. ഇപ്പോഴിതാ കോളേജിൽ പഠിക്കുന്ന കാലത്ത് തനിക്ക് ഉണ്ടായ ഒരു മോശം അനുഭവം ഒരു സ്വകാര്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ

പങ്കുവയ്ക്കുകയാണ് വിദ്യ ബാലൻ. മുംബൈയിൽ സുഹൃത്തുക്കളോടൊപ്പം ട്രെയിനിൽ യാത്ര ചെയ്തപ്പോഴായിരുന്നു വിദ്യ ബാലന് ഈ മോശം അനുഭവമുണ്ടായത്. കോളേജിൽ പോയി തിരികെ വരുമ്പോഴാണ് സംഭവം നടന്നത്. വിദ്യയും സുഹൃത്തുക്കളും ലേഡീസ് കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യുന്നതിനിടയിലാണ് പെട്ടെന്ന് ഒരാൾ ട്രെയിനിലേക്ക് ഇടിച്ചു കയറുന്നത്. ലേഡീസ് കമ്പാർട്ട്മെന്റ് ആയതുകൊണ്ട് തന്നെ എല്ലാവരും അത്ഭുതത്തോടെ അയാളെ നോക്കുകയായിരുന്നു.എന്നാൽ ലേഡീസ് കമ്പാർട്ട്മെന്റ് ആണെന്ന് മനസ്സിലായില്ലെന്നും അബദ്ധം പറ്റിയതാണെന്നും അടുത്ത സ്റ്റേഷൻ എത്തിയ ഉടനെ ഇറങ്ങിക്കോളാം എന്ന് അയാൾ പറഞ്ഞു. അടുത്ത സ്റ്റേഷനിൽ എത്തിയതോടെ അയാൾ ഇറങ്ങി പോവുകയും ചെയ്തതോടെ കമ്പാർട്മെന്റിൽ ഉള്ള സ്ത്രീകൾ എല്ലാവരും ആശ്വസിക്കുകയും ചെയ്തു. എന്നാൽ ട്രെയിൻ വീണ്ടും പുറപ്പെട്ടതോടെ അയാൾ കമ്പാർട്ട്മെന്റിലേക്ക് വീണ്ടും ചാടി കയറുകയായിരുന്നു. പിന്നീട് താരത്തിനെ നോക്കി സിബ്ബഴിക്കുകയും സ്വ-യം, ഭോ ഗം

ചെയ്യാനും തുടങ്ങി. അപ്രതീക്ഷിതമായി നടന്ന സംഭവത്തിന്റെ ഞെട്ടലിൽ ഭയന്ന് പോയി വിദ്യയും സുഹൃത്തുക്കളും. ലിം, ഗം പ്രദർശിപ്പിച്ചുകൊണ്ട് അയാൾ ആ പ്രവർത്തി തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ സഹിക്കാനാവാതെ സീറ്റിൽ നിന്നും എണീറ്റ് വിദ്യ ബാലൻ അയാളെ തെറി വിളിക്കുകയും തല്ലുകയും ചെയ്തു. അടുത്ത സ്റ്റേഷനിൽ എത്തിയപ്പോൾ വാതിലിലൂടെ അയാളെ പുറത്തേക്ക് തള്ളിയിട്ടു എന്ന് വിദ്യ അഭിമുഖത്തിൽ പറഞ്ഞു. ഒരുപാട് സ്ത്രീകൾക്കും പെൺകുട്ടികൾക്കും

ഇത്തരം ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും. എന്നാൽ പലരും ഇത് തുറന്നു പറയാൻ മടിക്കുന്നു. ഭാഗ്യമില്ലാത്ത നടി എന്ന് മുദ്രകുത്തിയ ഇടത്തു നിന്നും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടി ബോളിവുഡിൽ തന്റെ ഇടം പിടിച്ച താരം ആണ് വിദ്യ. പന്ത്രണ്ടോളം സിനിമകളിൽ അവസരം ലഭിച്ചിരുന്നെങ്കിലും ഓരോ കാരണം കൊണ്ട് ഈ സിനിമകളെല്ലാം വിദ്യയ്ക്ക് നഷ്ടമാവുകയായിരുന്നു. അങ്ങനെ തുടർച്ചയായ പരാജയങ്ങളിൽ നിന്നും ആണ് വിദ്യ ഇന്ന് കാണുന്ന താരപദവി ഒക്കെ നേടിയെടുത്തത്.