തട്ടിക്കളിക്കാനുള്ള പന്തല്ല ഞാന്‍, അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ മടിയില്ല, ആരെന്ത് വിചാരിച്ചാലും തനിക്ക് കുഴപ്പമില്ല- മീര ജാസ്മിന്‍

in Entertainment

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. 2001 ല്‍ എകെ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മീര വെള്ളിത്തിരയില്‍ എത്തിയത്. പിന്നീട് തെന്നിന്ത്യന്‍ ഭാഷകളിലും സജീവ സാന്നിധ്യമാകുകയായിരുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു മീര അധികവും ചെയ്തിരുന്നത്. കസ്തൂരിമാന്‍,പാഠം ഒന്ന് ഒരു വിലാപം, പെരുമഴക്കാലം,

അച്ചുവിന്റെ അമ്മ എന്നിങ്ങനെ മീരയുടെ മിക്ക ചിത്രങ്ങളും പ്രേക്ഷകരുടെ ഇടയില്‍ ഇന്നും ചര്‍ച്ച വിഷയമാണ്.
കരിയറിലും വ്യക്തി ജീവിതത്തിലും വിവാദങ്ങളിലൂടെ കടന്നു പോയ താരം ഇപ്പോള്‍ 41 ലെത്തി നില്‍ക്കുന്നു. ഇടവേളയ്ക്കു ശേഷം മലയാളത്തിലും തമിഴിലുമായി മികച്ച സിനിമകളുടെ ഭാഗമാവുകയാണ് താരം ഇനി. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ക്വീന്‍ എലിസബെത്ത്, തമിഴ് ചിത്രം


വിമാനം എന്നീ ചിത്രങ്ങളിലൂടെയാണ് താരം വീണ്ടും സജീവമാകുന്നത്. പത്ത് വര്‍ഷത്തിന് ശേഷമാണ് ഇതര ഭാഷകളിലേക്ക് മീര എത്തുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം താരം ഇപ്പോള്‍ വീണ്ടും സിനിമകളിലും സജീവമായിരിക്കുകയാണ്. ഇടയ്ക്ക് വെച്ച് നടിക്കെതിരെ മലയാള സിനിമാ രംഗത്ത് നിന്നും ഒന്നിലേറെ ആരോപണങ്ങള്‍ വന്നു. മീര സെറ്റില്‍ അച്ചടക്കം പാലിച്ചില്ല, ഷൂട്ടിംഗിന്

വൈകിയെത്തി എന്നിങ്ങനെയായിരുന്നു ആക്ഷേപങ്ങള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ തനിക്കെതിരെ വന്ന വിമര്‍ശനങ്ങള്‍ക്ക് മീര ജാസ്മിന്‍ മറുപടി നല്‍കിയിട്ടുണ്ട്. നടി അന്ന് പറഞ്ഞ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്. എന്തെങ്കിലും ഉദ്ദേശ്യങ്ങള്‍ അവര്‍ക്കുണ്ടായിരിക്കാം. അതിനനുസരിച്ച് ഞാന്‍ നില്‍ക്കാതെ വരുമ്പോള്‍ പറഞ്ഞ് പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ്.

അച്ചടക്കം പാലിക്കാത്ത കുട്ടിയല്ല ഞാന്‍. എന്നെ അച്ചടക്കത്തോടെയാണ് മാതാപിതാക്കള്‍ വളര്‍ത്തിയത്. മോശമായി പെരുമാറാന്‍ വന്നാല്‍ ഞാന്‍ റിയാക്ട് ചെയ്യും. മോശമായി പെരുമാറിയാല്‍ പാവം പോലെ നില്‍ക്കുന്ന കുട്ടിയല്ല ഞാന്‍. അവര്‍ക്കിട്ട് തട്ടിക്കളിക്കാനുള്ള പന്തല്ല ഞാന്‍. അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ തനിക്ക് മടിയില്ലെന്നും മീര ജാസ്മിന്‍ വ്യക്തമാക്കി. ആരെന്ത് വിചാരിച്ചാലും

എനിക്ക് കുഴപ്പമില്ല. നമ്മളാരുടെയും അടിമയാകാനല്ല വന്നത്. ജോലി ചെയ്യാനാണ് വന്നത്. എന്നെ മാറ്റി നിര്‍ത്തുമോ എന്ന് ചിന്തിക്കാറില്ല. എന്നെ മാറ്റി നിര്‍ത്തണോ എന്ന് തീരുമാനിക്കുന്നത് ദൈവമാണ്. സിനിമയില്‍ തനിക്ക് സൗഹൃദങ്ങള്‍ അധികം ഇല്ല. സിനിമയില്‍ വന്ന ശേഷമുള്ള സുഹൃത്തുക്കള്‍ മൂന്നോ നാലോ പേരാണ്. അവരില്‍ ഒതുങ്ങിക്കൂടാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും മീര ജാസ്മിന്‍ അന്ന് വ്യക്തമാക്കി.