സൂപ്പർ വേഷം ആണെന്ന് പറഞ്ഞു വിളിക്കും , അതിനുശേഷം ചതിക്കപ്പെട്ട നിരവധി അനുഭവങ്ങൾ തനിക്ക് ഉണ്ടായിട്ടുണ്ട്, തുറന്നു പറ‍ഞ്ഞ് അഞ്ജു അരവിന്ദ്


മലയാളത്തിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു അഞ്ജുഅരവിന്ദ്. ബിഗ്ഗ്സ്ക്രീനിലും മിനിസ്ക്രീനിലും ഒരു പോലെ അവസരങ്ങൾ താരത്തിന് ലഭിച്ചിരുന്നു. പിന്നീട് അഭിനയ രംഗത്തു നിന്നും താരം ബ്രേക്ക്‌ എടുത്തിരുന്നു. അതിനു ശേഷം ഏതാണ്ട് ഇരുപത് വർഷത്തോളം അഞ്ജു ഫീൽഡിൽ ഉണ്ടായിരുന്നില്ല.അഭിനയത്തെക്കാളുപരി

നൃത്തമായിരുന്നു അഞ്ജുവിന് താല്പര്യം. വിവാഹശേഷം കുടുംബവുമൊത്ത് ബംഗളുരുവിൽ ആയിരുന്നു താരം. സീരിയ ലുകളിൽ നിന്നും തനിക്കു നേരിട്ട മോശം അനുഭവങ്ങളെ ക്കുറിച്ചു താരം നേരത്തെ തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ താൻ സീരിയൽ നിർത്താൻ ഉണ്ടായ കാരണത്തെക്കുറിച്ചു താരം പറയുകയാണ്.

നല്ല വേഷങ്ങൾ ആണെന്ന് പറഞ്ഞു വിളിച്ചിട്ട് ചതിക്കപ്പെട്ട നിരവധി അനുഭവങ്ങൾ തനിക്ക് ഉണ്ടായിട്ടുണ്ട് എന്ന് താരം പറയുന്നു. ഫുൾ ടൈം കഥാപാത്രമാണെന്നു പറഞ്ഞു വിളിച്ചിട്ട് ഒരാഴ്ച കൊണ്ട് പൂർത്തി യാക്കി തിരികെ അയച്ചിട്ടുണ്ട്. കൂടാതെ നമ്മളോട് പറയാതെ നമ്മുടെ കഥാപാത്രത്തെ അവസാനിപ്പിക്കുക തുടങ്ങിയ

അനുഭവങ്ങൾ ഉണ്ടായപ്പോഴാണ് സീരിയൽ നിർത്താൻ തീരുമാനിച്ചത് എന്നും താരം വ്യക്തമാക്കി. തെന്നിന്ത്യന്‍ ചലച്ചിത്ര നടിയാണ് അഞ്ജു അരവിന്ദ്. 1978 ജൂലൈ 23ന് അരവിന്ദന്‍- കാഞ്ചന ദമ്പതികളുടെ മകളായി ജനിച്ചു. മലയാളം, തമിഴ്, കന്നട തുടങ്ങിയ ഭാഷകളില്‍ നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. സിനിമയ്ക്കു പുറമെ

ടെലിവിഷന്‍ സീരിയലുകളിലും സജീവമാണ്. അമൃത ടിവി, കൈരളി ടിവി, സൂര്യ ടിവി, ദൂരദര്‍ശന്‍, തുടങ്ങിയ ചാനലുകളിലെ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. 2002ല്‍ ദേവദാസ് എന്നയാളെ വിവാഹം ചെയ്തു. എന്നാല്‍ ആ ബന്ധം അധികനാള്‍ നീണ്ടുപോയില്ല. 2004 ല്‍ വിവാഹബന്ധം വേര്‍പെടുത്തി. പിന്നീട് 2006ല്‍ വിനയ ചന്ദ്രന്‍ എന്നയാളെ വിവാഹം ചെയ്തു.