ഒരു മന്ത്രിയെന്ന നിലയിൽ നിങ്ങൾ വൻ പരാജയമാണെന്ന് വീണ്ടും തെളിയിക്കുകയാണ്. ഒരു കലാകാരി ആയിട്ടു കൂടി നിങ്ങൾ മറ്റൊരു കലാകാരിയോട് ചെയ്യുന്ന ഏറ്റവും വൃത്തികെട്ട പെരുമാറ്റം ആയിപ്പോയത്…സഞ്ജന ചന്ദ്രൻ

in Entertainment

സഞ്ജന ചന്ദ്രൻ തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,മന്ത്രി dr. ആർ ബിന്ദുവിനോടാണ്‌,
വിളിച്ചുവരുത്തി അപമാനിക്കരുതായിരുന്നു സാമൂഹ്യനീതി വകുപ്പ് ക്ഷണിച്ചിട്ടാണ് ഇന്നലെ ഞാൻ തൃശ്ശൂരിൽ കലോത്സവത്തിന് അതിഥിയായി പ്രോഗ്രാം ചെയ്തിട്ടുള്ളത്, അല്ലാതെ വലിഞ്ഞു കേറി വന്നതല്ല. ഇന്ന് രാവിലെ

മുതൽ നിങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിൽ എന്നെക്കുറിച്ച് ഒരു പോസ്റ്റ് കണ്ടിരുന്നു. ഇന്ന് വൈകുന്നേരം ആയപ്പോഴേക്കും ആ പോസ്റ്റ് അപ്രത്യക്ഷമായി കഴിഞ്ഞിരിക്കുന്നു. ഒരു മന്ത്രിയെന്ന നിലയിൽ നിങ്ങൾ വൻ പരാജയമാണെന്ന് വീണ്ടും തെളിയിക്കുകയാണ്. ഒരു കലാകാരി ആയിട്ടു കൂടി നിങ്ങൾ മറ്റൊരു കലാകാരിയോട്

ചെയ്യുന്ന ഏറ്റവും വൃത്തികെട്ട പെരുമാറ്റം ആയിപ്പോയത്. എന്നാണ് സഞ്ജന ചന്ദ്രൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. ഈ പോസ്റ്റിനു താഴെ പലരും കുറിച്ചത് ഇങ്ങനെയാണ് ,സത്യത്തിൻ്റെ മുഖം എപ്പോഴും വികൃതമാണ്. എല്ലാം രാഷ്ട്രീയ മയം. തെറ്റ് ചൂണ്ടി കാണിക്കുന്നവരെ തഴയുന്ന കാലഘട്ടമാണിത്. എല്ലാവരും രാഷ്ട്രീയ

പാവകളെ പോലെ നിറഞ്ഞാടുന്നു. കലോത്സവം ആരുടെയൊക്കെയോ കൈകളിൽ ഒതുങ്ങിയ പോലെ. പല പ്രശ്നങ്ങളിലും സഹിച്ചാണ് നമ്മളിവിടെ എത്തിയത്. തള്ളി പറഞ്ഞവരുടെ മുന്നിൽ നെഞ്ചും വിരിച്ച് നടക്കുക. സത്യത്തിൻ്റെ പാത പിന്തുടരുക. നാളെ ലോകം അറിയപെടുന്ന കലാകാരി ആയി മാറട്ടെ😍😍😍. പ്രോഗ്രാം

കാണാൻ പറ്റിയില്ല. എത്താൻ വൈകി. ഒരുപാട് ആശംസകൾ സഹോദരി,കലോത്സവം എന്ന പേരിൽ നടക്കുന്നത് എന്താണ് എന്ന് കണ്ടു മനസിലാക്കി സർക്കാരിന്റെ പണം എങ്ങനെയെങ്കിലും തീർക്കണം എന്ന് അല്ലാതെ വേറെ ഒന്നും അവിടെ ഇല്ല നിലവാരമുള്ള കല പ്രകടനങ്ങൾ വളരെ കുറവ് അപമാനിച്ചിടത്തു വിളിച്ചു വരുത്തി വീണ്ടും

അപമാനിച്ച ഇവരുടെ ഇരട്ട താപ്പ് ഇനിയും തിരിച്ചറിയുക,സമൂഹത്തിലെ ട്രാൻസെൻഡർ എന്ന വ്യക്തി ഒരു കലാകാരി ആയാലും ഒരു സെലിബ്രിറ്റി ആയാലും , ഈ സമൂഹം അവർക്ക് ഒരു വിലയും നിലയും കൊടുക്കുന്നില്ല എന്റെ ഈ ഒരു സഹോദരി ഇന്ന് അനുഭവിച്ച ഒരു വിഷമം. ഇത് സ്വന്തം കമ്മ്യൂണിറ്റിയിൽ


നിന്നും അപമാനിക്കപ്പെട്ടിട്ടും വീണ്ടും അവർ ക്ഷണിച്ചപ്പോൾ നല്ലൊരു മനസ്സിന് ഉടമയായതുകൊണ്ടാണ് സഞ്ജന ഈ. പ്രോഗ്രാം അറ്റൻഡ് ചെയ്തത്. ഒരു കലാകാരിയെ എങ്ങനെ അപമാനിക്കാൻ കഴിയുമോ അതുപോലെ എല്ലാം അപമാനിച്ച്. ഇവരെയെല്ലാം എന്ത് സന്തോഷമാണ് നേടുന്നത്??? അംഗീകരിച്ചവരുടെ മനസ്സിൽ എന്നും നീയൊരു ഹീറോയിൻ ആണ് Love u .