ഒരു കുളി കൂടി ആവാരുന്നു. അഭയയുടെ പുത്തൻ ലൂക്കിൽ ഞെട്ടിച്ച ഒരു വീഡിയോയിൽ അശ്ലീല കമന്റ് ഇട്ട യുവതിക്ക് കിട്ടിയ മറുപടി.. വീഡിയോ വൈറൽ

വേറിട്ട ശബ്ദത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച ഗായികയാണ് അഭയ ഹിരണ്മയി. ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത് കഴിഞ്ഞ അഭയ, ഗോപി സുന്ദർ എന്ന സംഗീത സംവിധായകനായുള്ള ലിവിങ് ടുഗതർ റിലേഷന് ശേഷമാണ് മലയാളികൾക്ക് കുറച്ചുകൂടി സുപരിചിതയായി മാറുന്നത്.

ഗോപി സുന്ദർ തന്നെയാണ് സിനിമയിൽ ഗായികയായി അവസരം നൽകിയത്. മൂന്ന് വർഷം മുമ്പാണ് അഭയ ഗോപി സുന്ദറുമായി വേർപിരിഞ്ഞത്. അതിന് ശേഷം അഭയ സ്വന്തമായി ഒരു മ്യൂസിക് ബാൻഡ് ആരംഭിക്കുകയും സംഗീതത്തിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ ശ്രമിക്കുകയും കൂടുതൽ ശ്രദ്ധ നൽക്കുകയുമൊക്കെ ചെയ്തിരുന്നു.

തന്റെ സന്തോഷങ്ങളും വിശേഷങ്ങളും അഭയ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അഭയ തന്റെ പോസ്റ്റിന് താഴെ ഒരു സ്ത്രീക്ക് നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്‍റെ ചര്‍മ്മ സംരക്ഷണം സംബന്ധിച്ച ഒരു വീഡിയോയാണ് അഭയ പോസ്റ്റ് ചെയ്തിട്ടുളളത്. ഇതിന് താഴെയാണ് അഭയയ്ക്ക് വളരെ മോശം കമന്റുകൾ ലഭിച്ചത്.



കുളി കഴിഞ്ഞിടുന്ന ടർക്കി ധരിച്ചാണ്‌ അഭയ വീഡിയോ ചെയ്തത്. ഇത് കണ്ടിട്ടാണ് മോശമായ കമന്റുകൾ വന്നത്. അതിൽ തന്നെ ഒരു സ്ത്രീ ഇട്ട കമന്റിന് അതെ നാണയത്തിൽ അഭയ മറുപടി കൊടുക്കുകയും ചെയ്തു. ‘കുളിസീൻ കൂടി കാണിക്കാമായിരുന്നു ശവം’ എന്നത് ആയിരുന്നു കമന്റ്. ‘ഞാൻ എന്ത് കാണിക്കണമെന്ന് ഞാൻ തീരുമാനിച്ചോളാം..

കൊച്ചമ്മ പോയാട്ടെ..’, അഭയ കമന്റ് ശ്രദ്ധയിൽപ്പെട്ട ഉടനെ പ്രതികരിച്ചു. കുളിക്കുമ്പോൾ റീൽ വേണോ, നീ എന്ത് ഉദ്ദേശിച്ചേ തുടങ്ങിയ നിരവധി കമന്റുകൾ വന്നിട്ടുണ്ട്. ഇതിൽ ചിലതിനൊക്കെ അഭയ മറുപടി കൊടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അഭയയുടെ ആരാധകർ നന്നായിട്ടുണ്ടെന്ന രീതിയിലാണ് കമന്റുകൾ ഇട്ടിരിക്കുന്നത്. മലൈക്കോട്ടൈ വാലിബനിലാണ് അവസാനമായി അഭയ പാടിയത്.