ജാസ്മിൻ – ഗബ്രി പ്രണയം, ഇനി കെട്ടിപിടുത്തവും ഉമ്മവെക്കലുമാവും, നാടകമെന്ന് തുറന്നടിച്ച് മുൻ താരം രജിത് കുമാർ

in Entertainment

ബിഗ് ബോസ് മലയാളം സീസണുകളിലെല്ലാം മത്സരാർത്ഥികൾ പ്രണയ സ്ട്രാറ്റജികൾ പുറത്തെടുത്തിട്ടുണ്ട്. ഇത്തവണത്തെ സീസണിൽ ജാസ്മിൻ ജാഫറും ഗബ്രിയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. ഇരുവരും ഒരുമിച്ച്

ഇരിക്കുന്നതും സംസാരിക്കുന്നതും ഇടപഴകുന്നതെല്ലാമാണ് ഇത്തരത്തിലുള്ള ചർച്ചകൾക്ക് കാരണമായത്. എന്നാൽ ഇത് ജനങ്ങളെ പറ്റിക്കാനുള്ള വെറും നാടകം മാത്രമാണെന്നാണ് മുൻ ബിഗ് ബോസ് മത്സാർത്ഥിയായ രജിത് കുമാർ പറയുന്നത്. ‘ജനങ്ങളെ പറ്റിക്കാൻ

വേണ്ടിയുള്ള പ്രണയ നാടകങ്ങളും കെട്ടിപിടിക്കലും സുഖമില്ലാത്ത കാര്യമാണ്. ഒരു മാസം കഴിഞ്ഞ് തുടങ്ങിയെങ്കിൽ ഞാനും പിന്തുണച്ചേനെ. ഒരു മാസം സഹിച്ചൂടെ. ഇത് കൈവിട്ട കളിയായിപ്പോയി, എമർജൻസി ആയിപ്പോയി. റിയൽ അല്ല, ഒരേയൊരു ദിവ്യമായ

പ്രണയമേ ഉണ്ടായിരുന്നുള്ളൂ, അത് പേളി മാണിയും ശ്രീനീഷും തമ്മിലുള്ള പ്രണയമായിരുന്നു. അതുപോലെ ഒന്നും ഇതുവരെ എത്തിയിട്ടില്ല. വരുമായിരിക്കാം പക്ഷേ, ഇനി എപ്പോഴെങ്കിലും ഞാനൊരു നല്ല മത്സരാർത്ഥിയായി പോകുന്നുണ്ടെങ്കിൽ നല്ല

മത്സരാർത്ഥി വന്നാൽ ഒരുപക്ഷേ ഞാൻ പ്രണയിക്കും. എന്റെ ഉള്ളിൽ ഒരു പ്രണയം ബാക്കി കിടക്കുന്നുണ്ട്. ദിവ്യമായൊരു പ്രണയം എനിക്ക് എവിടേയും കാണിക്കാൻ പറ്റിയിട്ടില്ല. നല്ല പ്രണയങ്ങൾ ഉണ്ട്. പക്ഷേ ഇവരുടേത് ഉഡായിപ്പ് പ്രണയമായിപ്പോയി. കണ്ടന്റ് ഇല്ല അവരുടെ കൈയ്യിൽ.

ഇപ്പോൾ പിരിയും. ഒന്ന് രണ്ടാഴ്ച നോക്കാം. ജാസ്മിൻ സപ്പോർട്ടിന് വേണ്ടിയാണ് ഗബ്രിയുടെ അടുത്ത് എത്തിയിരിക്കുന്നത്. അടുത്ത സ്‌റ്റെപ്പ് മിക്കവാറും കെട്ടിപ്പിടുത്തം ആയിരിക്കുമല്ലേ. അത് കഴിഞ്ഞാൽ ഉമ്മ വെക്കലാകും. പ്രണയം വർക്കാവില്ല, രണ്ട് ദിവസം

കഴിയുമ്പോൾ പ്രണയിക്കാൻ മുട്ടി നിൽക്കുകയായിരുന്നോ? ജനങ്ങൾ വിഡ്ഢികളാണോ? ഇല്ലെങ്കല റോക്കി പറഞ്ഞത് പോലെ പുറത്ത് നിന്നും പ്ലാന്‍ ചെയ്ത് സെറ്റായിട്ട് വന്നതായിരിക്കും. റോക്കി കോടീശ്വരനായത് ഏഴായിരം സ്വകയര്‍ഫീറ്റ് വീട് വെച്ചത് ഒരുപക്ഷേ മാടിനെ പോലെ പണിയെടുത്തത്

കൊണ്ടായിരിക്കാം.അല്ലാതെ മില്യണ്‍സ് ഫോളോവേഴ്‌സ് ഉള്ളത് കൊണ്ടല്ല. അവനെ ചിലപ്പോൾ നമ്മുക്കൊന്നും പിടിക്കില്ല. കാരണം മുടിക്ക് കളറൊക്കെ പുരട്ടിയത് കൊണ്ടൊക്കെ അവനെ പറ്റാതെ വരും. ചിലർക്ക് ദേഷ്യം തോന്നിയാലും എനിക്ക് അവനെ ഇഷ്ടമാണ്. കാരണം ജെനുവിനാണ് ഒറ്റയ്ക്ക് കളിക്കുന്നുണ്ട്.