തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയാണ് അമല പോള്‍. മികച്ച നടിയെന്നത് പോലെ തന്നെ ബോള്‍ഡായ വ്യക്തിത്വം കൊണ്ടും അമല ശ്രദ്ധ നേടാറുണ്ട്. വ്യത്യസ്തമായ സിനിമകളിലൂടെ അമല പോള്‍ എന്നും ആരാധകരുടെ കൈയ്യടി സ്വന്തമാക്കാറുണ്ട്. മലയാളത്തില്‍ ചുരുക്കം ചില സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ്
അമല പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. പൂര്‍ണ ചന്ദ്രനും തന്റെ മനസും തമ്മില്‍ ബന്ധമുണ്ടെന്നാണ് അമല പോള്‍ പറയുന്നത്.
ഇമോഷണല്‍ സൈക്കിള്‍ ചന്ദ്രനുമായി
കണക്ടഡ് ആണ്. പൂര്‍ണ ചന്ദ്രന്‍ ആകുമ്പോള്‍ തനിക്ക് ഭയങ്കര എനര്‍ജി ഉണ്ടാകും. ന്യൂ മൂണ്‍ സമയത്ത് മെന്‍സ്‌ട്രേറ്റ് ചെയ്യുന്നതാണ് ആരോഗ്യകരം എന്നാണ് അമല പറയുന്നത്. ആസ്‌ട്രോളജിക്കലി ഞാന്‍ നമ്പര്‍ 2 ആണ്. ആ നമ്പറിലുള്ളവര്‍ക്ക് ചന്ദ്രനുമായി കണക്ഷന്‍ ഉണ്ട്. നമ്മുടെ ഇമോഷണല്‍ സൈക്കിള്‍ ചന്ദ്രനുമായി കണക്ട് ആണെന്ന് പറയും. പൂര്‍ണ
ചന്ദ്രനാകുമ്പോള്‍ എനിക്ക് ഭയങ്കര എനര്‍ജി ആയിരിക്കും. മൂണ്‍ കുറഞ്ഞ് വരുമ്പോള്‍ എനിക്ക് റെസ്റ്റ് ചെയ്യണം.’ ‘ന്യൂ മൂണ്‍ സമയത്തായിരുന്നു എന്റെ ആര്‍ത്തവം. ന്യൂ മൂണ്‍ സമയത്ത് മെന്‍സ്‌ട്രേറ്റ് ചെയ്യുന്നതാണ് ആരോഗ്യകരം. പണ്ട് കാലത്ത് എല്ലാ സ്ത്രീകളും ഒരുമിച്ച് മെന്‍സ്‌ട്രേറ്റ് ചെയ്യും. ഫുള്‍ മൂണ്‍ സമയത്ത് എല്ലാവരും സെലിബ്രേറ്റ് ചെയ്യും. ചന്ദ്രനും
എന്റെ മൂഡും തമ്മില്‍ വളരെ കണക്ട്ഡ് ആണെന്ന് എനിക്ക് തോന്നാന്‍ തുടങ്ങി.’ അതേകുറിച്ച് വായിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് താല്‍പര്യം തോന്നി’ എന്നാണ് അമല പോള്‍ വ്യക്തമാക്കിയത്. ആത്മീയയക്ക് വലിയ പ്രാധാന്യം നല്‍കുന്ന അമലയുടെ ഇന്‍സ്റ്റഗ്രാം ബയോ മൂണ്‍ ചൈല്‍ഡ് എന്നാണ്. അതേസമയം, തന്റെ വിവാഹമോചനത്തിനും പിന്നീട്
ഉണ്ടായ ബ്രേക്കപ്പിനും ശേഷം നടി ആത്മീയതയിലേക്ക് തിരിഞ്ഞിരുന്നു.സ്പിരിച്വാലിറ്റി തന്നെ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് അമല വ്യക്തമാക്കിയിട്ടുണ്ട്. ജീവിതത്തിലെ സന്തോഷകരമായ നാളുകളിലൂടെയാണ് അമല ഇന്ന് കടന്ന് പോകുന്നത്. അടുത്തിടെ വിവാഹിതയായായ അമല ഗര്‍ഭിണിയാണ്. ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നടി.