റാം ഗോപാൽ വർമ്മ ഹിന്ദിയിലേക്ക് ക്ഷണിച്ച മലയാളി സാരി ക്വീൻ.. ഇപ്പൊ ഹോട്ട് ക്വീൻ.. അടിമുടി മാറി വൈറൽ സാരി ഗേൾ

in Entertainment

ആഹാ ഹോട്ടായി തുടങ്ങിയല്ലോ… മലയാളി മോഡലിന്റെ അതീവ ഗ്ലാമറസ് ഫോട്ടോ പങ്കുവെച്ച് രാം ഗോപാൽ വർമ. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവെന്‍സറും മോഡലുമാണ് ശ്രീലക്ഷ്മി. ഇതിനോടകം ഒരുപാട് പരസ്യ ചിത്രങ്ങളിലും ശ്രീലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സുള്ള ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട്


വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. സാരിയിൽ മനോഹരങ്ങളായ ഫോട്ടോ ഷൂട്ടുകളും വിഡിയോകളും ഒക്കെയാണ് ശ്രീലക്ഷ്മി സമൂഹ മാധ്യമങ്ങളിൽ കൂടുതലായും പങ്കുവെച്ചിട്ടുള്ളത്. അങ്ങനെ വൈറലായ ശ്രീലക്ഷ്മിയുടെ റീൽ വിഡിയോയാണ് രാം ഗോപാൽ വർമ തന്റെ എക്സ് പ്ലാറ്റ്ഫോമിൽ ആദ്യം

പങ്കുവച്ചത്. ഈ പെൺകുട്ടി ആരെന്ന് അറിയാമോ എന്നും അദ്ദേഹം ട്വീറ്റിലൂടെ ചോദിച്ചിരുന്നു. പിന്നീടാണ് ഈ പെൺകുട്ടി മലയാളി മോഡലാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നത്. രാം ഗോപാൽ വർമ്മയുടെ ഒരൊറ്റ ട്വീറ്റ്‌ വഴി സമൂഹ മാധ്യമങ്ങളിൽ താരം നിറഞ്ഞു നിന്നു. ഒരുപാട് പേർ താരത്തിന്റെ പേര് ഗൂഗിളിലും മറ്റും സെർച്ച്

ചെയ്യാൻ തുടങ്ങി. പെട്ടെന്നാണ് ഫോളോവേഴ്സിനെ താരത്തിന് വർദ്ധിപ്പിക്കാൻ സാധിച്ചത്. പിന്നീട് ഒരുപാട് അഭിമുഖങ്ങളിലൂടെയും വാർത്തകളിലൂടെയും സമൂഹ മാധ്യമങ്ങളിൽ താരം സജീവമാകുകയായിരുന്നു. രാം ഗോപാൽ വർമ്മയുടെ കൂടെ സിനിമ ചെയ്യുമോ, സിനിമ അഭിനയം മേഖലയിലേക്ക് ഉണ്ടോ എന്ന ചോദ്യത്തിന്

ആദ്യമെല്ലാം താൽപ്പര്യമില്ല.. നല്ല വേഷങ്ങൾ ആണെങ്കിൽ നോക്കാം എന്നൊക്കെയുള്ള അഭിപ്രായങ്ങൾ ആയിരുന്നു ശ്രീലക്ഷ്മി പങ്കുവെച്ചിരുന്നത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി താരം അഭിനയിക്കുന്നു എന്ന വാർത്ത പുറത്തു വന്നു കഴിഞ്ഞു. സാരി എന്ന തലക്കെട്ടിലാണ്

രാംഗോപാൽ വർമ്മ പുതിയ സിനിമ ആരംഭിച്ചിട്ടുള്ളത്. ഷൂട്ടിംഗ് തിരക്കുകൾക്കിടയിലാണ് ഇപ്പോൾ അണിയറ പ്രവർത്തകർ എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇന്റർനാഷണൽ സാരി ദിനത്തോടനുബന്ധിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരുന്നു. ഇപ്പോൾ സിനിമയുമായി ബന്ധപ്പെട്ട ഒരു അതീവ ഗ്ലാമർ ലുക്കിലുള്ള ഫോട്ടോ

ഷൂട്ട് സംവിധായകൻ പുറത്തുവിട്ടിരിക്കുകയാണ്. യശ്വന്ത് ഗൗഡ്, നിങ്ങളുടെ ഫോട്ടോഗ്രഫിയിലൂടെ ആരാധ്യ ദേവി നടത്തിയ ട്രാൻസ്ഫർമേഷൻ കണ്ട് ഞാൻ ഞെട്ടിപ്പോയി. ഇൻസ്റ്റ റീൽ വിഡിയോയിലൂടെ ആർജിവി ടീം കണ്ടെത്തിയ കേരള പെൺകുട്ടിയായ ആരാധ്യ ദേവിയാണ് ഈ ചിത്രങ്ങളിൽ കാണുന്നത്. ഞങ്ങൾക്കൊപ്പം

‘സാരി’ എന്ന സിനിമയിലും ആരാധ്യ കരാർ ഒപ്പിട്ടിട്ടുണ്ട്. ആ സിനിമയുടെ പ്രൊഡക്‌ഷന്‍ പുരോഗമിക്കുകയാണ്. ഈ ഫോട്ടോഷൂട്ട് നടത്തിയത് യശ്വന്ത് ആണ്.’’–എന്ന ക്യാപ്ഷനോട് കൂടിയാണ് രാംഗോപാൽ വർമ്മശ്രീലക്ഷ്മിയുടെ ഗ്ലാമർസ് ഫോട്ടോകൾ സോഷ്യൽ മീഡിയ.ഇടങ്ങളിൽ പങ്കുവെച്ചിട്ടുള്ളത്. വളരെ പെട്ടെന്ന് തന്നെ ഫോട്ടോകൾ വൈറൽ ആവുകയായിരുന്നു