ഇന്ന് മാലി നാളെ പട്ടായ പിന്നെ ഫിലിപ്പീൻസ് കറക്കം പതിവാക്കി സാനിയ.. സിനിമ ഒന്നും ഇല്ലല്ലോ എങ്കിൽ ഒരു ട്രാവെൽ ബ്ലോഗ് തുടങ്ങിക്കൂടെ എന്ന് ആരാധകർ.. ഗ്ലാമർ ചിത്രങ്ങളുമായി പ്രിയ താരം


ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളി സിനിമ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു നടിയാണ് സാനിയ അയ്യപ്പൻ. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് ജൂനിയർ എന്ന പ്രോഗ്രാമിൽ മത്സരാർത്ഥിയായി വന്ന സാനിയ പ്രേക്ഷകർക്ക് സുപരിചിതയായി മാറി.

പിന്നീട് ഒന്ന്, രണ്ട് ചിത്രങ്ങളിൽ ബാലതാരമായും സാനിയ വേഷം ചെയ്തു. പതിനഞ്ചാം വയസ്സിൽ സിനിമയിൽ നായികയായി അരങ്ങേറി. ആദ്യ സിനിമ തന്നെ സൂപ്പർഹിറ്റ് ആവുകയും ചെയ്തിരുന്നു. പിന്നീട് നായികയായി കുറച്ച് സിനിമകൾ ചെയ്തതെങ്കിലും മഞ്ജു വാര്യരുടെ മകളുടെ റോളിൽ

ലൂസിഫറിൽ അഭിനയിച്ചപ്പോഴാണ് സാനിയ പ്രേക്ഷകരുടെ ശ്രദ്ധ വീണ്ടും നേടുന്നത്. മലയാളത്തിൽ സാറ്റർഡേ നൈറ്റാണ് അവസാനം ഇറങ്ങിയത്. അത് പക്ഷേ തിയേറ്ററിൽ പരാജയപ്പെട്ടു. തമിഴിൽ കഴിഞ്ഞ വർഷം ഒരു സിനിമ ഇറങ്ങിയിരുന്നു.

സിനിമകൾ ചെയ്യാത്തതാണോ അതോ പുതിയ സിനിമകൾ ലഭിക്കാത്തതുകൊണ്ടാണ് സാനിയ അത്ര സജീവമായി കാണുന്നില്ല. എങ്കിലും ഇതിനിടയിൽ സമൂഹ മാധ്യമങ്ങളിൽ ഗ്ലാമറസ് വേഷത്തിൽ വന്ന് ആരാധകരുടെ മനസ്സ് കീഴടക്കാറുണ്ട്. പല രാജ്യങ്ങളിലും പോകുന്ന ചിത്രങ്ങളും സാനിയ പങ്കുവെക്കാറുണ്ട്.

ഉപരിപഠനത്തിന് പോയി അത് പാതിവഴി ഉപേക്ഷിച്ച് അഭിനയത്തിൽ ശ്രദ്ധ കൊടുക്കുന്ന പറഞ്ഞ ആൾ സിനിമ ചെയ്യാത്തതിൽ ആരാധകർക്കും വിഷമമുണ്ട്. ഇപ്പോഴിതാ ഫിലിപ്പീൻസിൽ അവധി ആഘോഷിക്കാൻ വേണ്ടി പോയിരിക്കുകയാണ് സാനിയ. അവിടെ നിന്നുള്ള ഗ്ലാമറസ് ചിത്രങ്ങൾ

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സാനിയ പങ്കുവച്ചിട്ടുമുണ്ട്. പൊതുവേ ദ്വീപുകളുള്ള രാജ്യങ്ങളിൽ പോകാൻ താല്പര്യം കാണിക്കുന്ന ഒരാളാണ് സാനിയ. ബീച്ച് ഗേൾ ആണെന്ന് തന്നെ പറയേണ്ടി വരും. ബീച്ചിൽ ഹോട്ട് ലുക്കിൽ മഴവിൽ വിരിഞ്ഞ് ചിത്രങ്ങളിൽ സാനിയ തിളങ്ങി നിൽക്കുന്നത് കാണാം.