റോഡിനു കുറുകെ ഒരു കയർ കെട്ടുന്ന രീതി ഒരിടത്തും കണ്ടിട്ടില്ല. അത് കേരള പോലീസിൻ്റ പ്രോട്ടോക്കോളിൽ ഉണ്ടോ, അതോ അത്യാവശ്യത്തിനുള്ള മനോധർമ്മം ആടിയതാണോ?രണ്ടാണെങ്കിലും ഇത്തരം കാര്യങ്ങളിൽ ആധുനികവും ശാസ്ത്രീയവും ആയ രീതികൾ കൊണ്ടുവരാൻ സമയമായി. നിർഭാഗ്യകരമായ ഈ സംഭവം മാറ്റത്തിന് വേണ്ടി ഉപയോഗിച്ചാൽ ഇനി ഇത്തരത്തിലുള്ള മ രണങ്ങൾ ഒഴിവാക്കാം

in Entertainment

മുരളി തുമ്മാരുകുടി തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,വടം കെട്ടുന്ന പ്രോട്ടോക്കോൾ
പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻ്റെ ഭാഗമായ ട്രാഫിക് നിയന്ത്രണങ്ങൾക്ക് വേണ്ടി റോഡിന് കുറുകെ കെട്ടിയിരുന്ന വടത്തിൽ തട്ടി വീണ് ഒരു സ്കൂട്ടർ യാത്രക്കാരൻ മ രിച്ചു എന്ന വാർത്ത ഏറെ സങ്കടകരമാണ്.
സ്ഥിരമായി ആളുകൾ ഉപയോഗിക്കുന്ന റോഡിലെ ട്രാഫിക് നിയന്ത്രിക്കണമെങ്കിൽ നിയന്ത്രണത്തിന്

സംവിധാനങ്ങൾ വക്കുന്നതിന് ഏറെ മുൻപ് തന്നെ അത് സംബന്ധിച്ച ബോർഡുകൾ വച്ചു തുടങ്ങണം. ബോർഡുകൾ വ്യക്തവും വെളിച്ചത്തിലും ആയിരിക്കണം. രാത്രിയിലും ഉപയോഗിക്കേണ്ട നിയന്ത്രണം ആണെങ്കിൽ റിഫ്ലക്ടീവ് ആയിരിക്കണം നിയന്ത്രണത്തിന് ഉപയോഗിക്കുന്ന സംവിധാനവും ബോർഡുകളും.പ്ലാസ്റ്റിക് കയറിനും അഞ്ചു മീറ്റർ മുൻപ് പോലീസുകാർ ഉണ്ടായിരുന്നു എന്നും വായിച്ചു.

വാഹനത്തിൽ പോകുന്ന ഒരാൾക്ക് മുൻപിലെ പ്രതിബന്ധങ്ങൾ കണ്ടു സുരക്ഷിതമായി ബ്രേക്ക് ചെയ്യണമെങ്കിൽ രണ്ടു സെക്കൻഡ് വേണമെന്നാണ് കണക്ക്. മണിക്കൂറിൽ അറുപത് കിലോമീറ്റർ വേഗതയിൽ പോകുന്ന ഒരാൾക്ക് മുപ്പത്തി മൂന്നു മീറ്റർ എങ്കിലും മുന്നിൽ മുന്നറിയിപ്പ് കിട്ടണം. റോഡിനു കുറുകെ ഒരു കയർ കെട്ടുന്ന രീതി ഒരിടത്തും കണ്ടിട്ടില്ല.അത് കേരള പോലീസിൻ്റ പ്രോട്ടോക്കോളിൽ ഉണ്ടോ, അതോ അത്യാവശ്യത്തിനുള്ള

മനോധർമ്മം ആടിയതാണോ? രണ്ടാണെങ്കിലും ഇത്തരം കാര്യങ്ങളിൽ ആധുനികവും ശാസ്ത്രീയവും ആയ രീതികൾ കൊണ്ടുവരാൻ സമയമായി. നിർഭാഗ്യകരമായ ഈ സംഭവം മാറ്റത്തിന് വേണ്ടി ഉപയോഗിച്ചാൽ ഇനി ഇത്തരത്തിലുള്ള മരണങ്ങൾ ഒഴിവാക്കാം.മ രിച്ചയാളുടെ കുടുംബത്തിൻറെ ദുഖത്തിൽ പങ്കുചേരുന്നു. മുരളി തുമ്മാരുകുടി.ഈ പോസ്റ്റിനു താഴെ പലരും കുറിച്ചത് ഇങ്ങനെയാണ് ,കൈ കാണിച്ചിട്ട് നിർത്തിയില്ലെങ്കിൽ


ലാത്തിക്ക് എറിഞ്ഞിടുക ലാത്തില്ലെങ്കിൽ വയർലെസ് സെറ്റ് വെച്ച് തലക്കടിക്കുകഇത്തരം കലാപരിപാടികളിൽ ബിരുദാനന്തര ബിരുദം എടുത്ത ഏമാന്മാർക്കാണോ ഒരു വടംകെട്ടി വടിയാക്കാൻ പ്രയാസം,നിങ്ങൾക്ക് നമ്മുടെ പോലീസിനെ അറിഞ്ഞൂഢ… ആരാൻ്റെ പുള്ള വീണാൽ പോട്ട് എന്ന മട്ടിൽ ആണ് കര്യങ്ങൾ.കേസ് എടുക്കേണ്ടത് അത്യാവശ്യം ആണ് ഇതിൽ,ഞാനും ദുഃഖത്തിൽ പങ്കു ചേരുന്നു,ചൂണ്ടിക്കാണിച്ച സതെറ്റുകൾ എല്ലാം

വ്യക്തമാണ്. പോലീസിനും തെറ്റ് പറ്റി ഇതൊക്കെയാണെങ്കിലും,ലൈൻസ് ഇല്ലാതെ വാഹനം ഓടിച്ചത് വലിയ തെറ്റ്,ഓടിച്ചയാളിന് വാഹനം കൊടുത്താവരും കുറ്റക്കാർ.സ്വയ സുരക്ഷക്ക് വേണ്ടി മാത്രമുള്ള ഹെൽമറ്റ് വക്കാതെ ഇരുചക്രവാഹനം ഓടിച്ചാൽ പിഴയീടാക്കാൻ നിയമമുള്ള നാട്ടിൽ ഇത്തരം ക്രൂരമായ നിയമ ലംഘനങ്ങൾ ശിക്ഷയർഹിക്കുന്നതും. ആവർത്തിക്കാൻ പാടില്ലാത്തതും ആണ്.