Connect with us

സൂപ്പർ ഹിറ്റായ ഗോദ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ് കീഴടക്കിയ നായികയാണ് വാമിഖ ഗാബി. ടോവിനോ തോമസ് – ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ചിത്രം ബോക്സ് ഓഫീസിൽ വലിയ ഹിറ്റായിരുന്നു.

പിന്നീട് പൃഥ്വിരാജ് ചിത്രം 9ലൂടെ വീണ്ടും മലയാളികളുടെ മനം കീഴടക്കാൻ ഈ സുന്ദരിക്ക് സാധിച്ചു. . ഈ പഞ്ചാബി സുന്ദരിയുടെ പുതിയ ഫോട്ടോസ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ്. വളരെ മോഡേണ് ലുക്കിലുള്ള വാമിഖയുടെ ഈ ചിത്രങ്ങൾ ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.

പഞ്ചാബി, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ സജീവമായ വാമിഖ ആദ്യമായി അഭിനയിച്ച ചിത്രം 2013ൽ പുറത്തിറങ്ങിയ സിക്സ്റ്റീൻ എന്ന ബോളിവുഡ് ചിത്രമാണ്. യോ യോ ഹണി സിംഗിനും അമരീന്ദർ ഗില്ലിനും ഒപ്പം അഭിനയിച്ച പഞ്ചാബി ചിത്രമായ തു മേരാ 22 മേ തേരാ 22 എന്ന ചിത്രമാണ് വാമിഖയുടെ കരിയറിൽ വഴിത്തിരിവായത്.

ബാലെ മാഞ്ചി റോജു എന്ന തെലുങ്ക് ചിത്രത്തിലും മാലൈ നേരത്തു മയക്കം എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ച വാമിഖയുടെ പൃഥ്വിരാജ് നായകനായ നയനിലെ ഹൊറർ വേഷവും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യമായ നടിയുടെ ചിത്രങ്ങൾ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Entertainment

പ്രായമോ അഭിനയമോ അവർക്ക് പ്രശ്നമല്ല ഞാൻ ചെന്ന് പറ്റാവുന്ന അത്രയും ശരീരം പ്രദർശിപ്പിച്ചാൽ മതി ; സോനാ പറയുന്നു

Published

on

By

മലയാളത്തിൽ അടക്കം തെന്നിന്ത്യയിൽ സിനിമകളിൽ ഗ്ലാമർ വേഷങ്ങളിൽ തിളങ്ങുന്ന നടിയാണ് സോന ഹെയ്‌ഡൻ. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെകാൾ സോന അഭിനയിച്ചത് ഗ്ലാമർ വേഷങ്ങളായതിനാൽ പിന്നീട് അത്തരം അവസരങ്ങളാണ് താരത്തിനെ തേടി ഏറെയും എത്തിയത്.

ഗ്ലാമർ വേഷങ്ങളെ കുറിച്ചും തന്റെ അനുഭവങ്ങളെ കുറിച്ചും മനസ്സ് തുറക്കുകയാണ് സോന ഇപ്പോൾ. താൻ ബി ഗ്രേഡ് സിനിമകളിൽ അഭിനയിക്കുന്ന ഒരു നടിയാണ് എന്നാണ് പലരുടെയും ധാരണയെന്നും അത് തിരുത്താൻ തന്നെ കൊണ്ട് കഴിയില്ലെന്നും പക്ഷേ ഇത്തരം വേഷങ്ങളിൽ താൻ എങ്ങനെയെത്തിയെന്ന് പലരും ചിന്തിക്കുന്നില്ലന്നും സോനാ പറയുന്നു.

അച്ഛൻ ഫ്രഞ്ച് സ്വദേശിയും അമ്മ തമിഴ് നാട് സ്വദേശിയുമായിരുന്നുവെന്നും പട്ടണി നിറഞ്ഞ കുടുംബത്തിൽ താൻ കൂടെ ജനിച്ചതോടെ അത് വർധിച്ചെന്നും സോന പറയുന്നു.താൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ തന്നെയും കൊണ്ട് സംവിധായകൻ ചന്ദ്രശേഖർ സാറിന്റെ വീട്ടിൽ കൊണ്ടുപോയെന്നും തനിക്ക് സിനിമയിൽ അഭിനയിക്കാൻ ഒരു അവസരം കൊടുത്തില്ലെങ്കിൽ പട്ടണി കിടന്ന് മരിക്കുമെന്നും അദ്ദേഹത്തോട് പറഞ്ഞു.

എന്നാൽ താൻ ചെറിയ കുട്ടിയാണ് രണ്ട് കൊല്ലം കൂടി കഴിയട്ടെ എന്ന് അദ്ദേഹം പറഞ്ഞെന്നും തുടർന്ന് വീട്ടിലെ ദാരിദ്ര്യം കൂടിയെന്നും സോന പറയുന്നു. അമ്മ അച്ഛനുമായി പിരിഞ്ഞെന്നും താൻ അച്ഛന്റെ ഒപ്പം നിന്നെനും സോന പറയുന്നു.

14 വയസ്സുള്ള താൻ സമ്പാദിക്കുന്ന 350 രൂപ മാത്രമായിരുന്നു കുടുംബത്തിന്റെ സമ്പാദ്യമെന്നും പിന്നീട് പഠനവും കടയിലെ ജോലിയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയാതെ കൊണ്ട് ഇടയ്ക്ക് വെച്ച് പഠനം നിർത്തിയെന്നും ഇ തവണ സംവിധയകാൻ ചന്ദ്രശേഖർ സാറിനെ കണ്ടപ്പോൾ വാക്ക് പാലിച്ചു അജിത് നായകനായി അഭിനയിക്കുന്ന സിനിമയിൽ അവസരം ലഭിച്ചെന്നും സോന പറയുന്നു.

പിന്നീട് വിജയ് ചിത്രം ഷാജഹാനിൽ അഭിനയിക്കുമ്പോൾ അതിലെ നായിക തന്നെ സ്ഥിരമായി ഹരാസ്സ് ചെയ്‌തെന്നും താൻ പൊട്ടി കരയുന്നത് കണ്ട് വിജയ് സാർ അടുത്ത് വന്നിട്ട് നാളെ താനും അറിയപ്പെടുന്ന ഒരു നടിയാകും അപ്പോൾ നിങ്ങളുടെ കൂടെ അഭിനയിക്കുന്ന പുതിമുഖങ്ങളോട് ഇ രീതിയിൽ പെരുമാറരുതെന്നും തന്നോട് പറഞ്ഞു.

അദ്ദേഹം പറഞ്ഞ വാക്കുകൾ സത്യമെന്നും 20 വർഷം സിനിമയിൽ സജീവമായ താൻ വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ ആരെയും ഇതുവരെ വേദനിപ്പിച്ചിട്ടില്ലന്നും സോന പറയുന്നു. കുടുംബം പുലർത്താൻ വേറെ വഴി ഇല്ലാത്തതിനാൽ രജനി ചിത്രത്തിൽ പോലും ഐറ്റം ഡാൻസ് ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ അത്യാവിശ്യം സാമ്പത്തിക വരുമാനം തനിക്കുണ്ടെന്നും ഇനിയും അത്തരം റോളുകൾ ചെയ്യാൻ താല്പര്യമില്ലന്നും സോന പറയുന്നു.

ഗ്ലാമർ വേഷം അഭിനയിക്കണം എന്നുള്ളത് കൊണ്ട് 200 ചിത്രത്തോളം ഒഴുവാക്കിയിട്ടുണ്ടെന്നും പ്രിയദർശൻ സംവിധാനം ചെയ്ത ആമയും മുയലിലുമാണ് നല്ല വേഷം തനിക്ക് ലഭിച്ചതെന്നും എന്നാൽ ഇപ്പോഴും ചിലർ കോളജ് വിദ്യാർത്ഥികളുടെ വേഷത്തിലേക്ക് തന്നെ കാസറ്റ് ചെയ്യാറുണ്ടെന്നും അതിൽ ഗ്ലാമർ വേഷം ചെയ്യണമെന്ന് പറയുന്നവർ തന്റെ പ്രായം പോലും നോക്കാറില്ലനും അത്തരക്കാരെ ചീത്ത പറഞ്ഞ് ഓടിക്കാറാണ് പാതിവ്, അവർക്ക് താൻ വന്ന് ഗ്ലാമർ വേഷം ചെയ്തിട്ട് പോകട്ടെ എന്നതാണ് നിലപാട്. നല്ല കഥാപാത്രങ്ങൾ ലഭിച്ചത് മലയാളത്തിലാണെന്നും അതിനാൽ പ്രതിഫലം കുറവാണെങ്കിലും മലയാള സിനിമകളാണ് ഇഷ്ടമെന്നും താരം പറയുന്നു.

Continue Reading

Entertainment

എനിക്ക് ഒരു തെപ്പ്കാരിയുടെ എല്ലാ സ്വഭാവവും ലക്ഷണവും ഉണ്ട്… ബാംഗ്ലൂര്‍ ബാംഗ്ലൂര് ഡെയ്സിലെ തെപ്പുകാരിയുടെ കഥാപാത്രം ഞാന്‍ ചോദിച്ച് വാങ്ങിയതാണ്

Published

on

By

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ സിനിമയിൽ കൂടി മലയാളികൾക്ക് പരിചിതയായ നടിയാണ് ഇഷാ തൽവാർ. ഉമ്മച്ചി കുട്ടിയുടെ കഥാപാത്രം അവതരിപിച്ച പ്രണയ സാന്ദ്രമായ ചിത്രം വൻ വിജയം നേടുകയും ചെയ്തിരുന്നു.

അന്യഭാഷ ചിത്രങ്ങളിലും പരസ്യങ്ങളിലും സജീവമായ താരം ദുൽഖർ, നിവിൻ, ഫഹദ്, നസ്രിയ എന്നിവർക്ക് ഒപ്പം ബാംഗ്ലൂർ ഡേയ്സിലും അഭിനയിച്ചിട്ടുണ്ട്.

അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രത്തിലെ തേപ്പുകാരിയുടെ റോൾ താൻ ചോദിച്ചു വാങ്ങിയതാണെന്ന് വെളിപ്പെടുത്തുകയാണ് താരം ഇപ്പോൾ. ചിത്രത്തിൽ വലിയ വേഷമല്ല ലഭിച്ചതെങ്കിലും ശ്രദിക്കപ്പെടുന്ന നെഗറ്റീവ് വേഷമാണ് ഇഷ അഭിനയിച്ചത്.

നായികയായി തിളങ്ങി നിന്ന താരം നെഗറ്റീവ് വേഷം ചെയ്തത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. കഴിഞ്ഞ 10 വർഷമായി ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാൻ സാധിച്ചെന്നും അതിൽ വേണ്ടന്ന് തോന്നിയ ചിത്രങ്ങളുണ്ടെന്നും ഇഷ പറയുന്നു.

ബാംഗ്ലൂർ ഡേയ്സിലെ മീനാക്ഷിയും ആയിഷയുമാണ് തനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥാപാത്രങ്ങളെന്നും പറയുന്നു. നിവിൻ ഒപ്പം തേപ്പുകാരി വേഷം അഭിനയിച്ചാൽ നന്നായി ഇരിക്കുമെന്ന് തോന്നിയെന്നും ആ വേഷം നമ്മളുടെയൊക്കെ ഇടയിലുണ്ട് അതിനാലാണ് ആ സിനിമയിൽ നെഗറ്റീവ് വേഷം ചെയ്തതെന്നും താരം പറയുന്നു.




Continue Reading

Entertainment

എന്റെ ശ്രദ്ധമുഴുവനും അഭിനയത്തിലാണ് ,, ഇതിന്‍റെ ഇടക്ക് ആ വക കാര്യങ്ങള്‍ക്ക് എന്നെ കിട്ടില്ല എനിക്ക് സമയവും ഇല്ല .. നിവേദ പറയുന്നു

Published

on

By

ജയറാം നായകനായ വെറുതെയല്ല ഭാര്യ എന്ന സിനിമയിൽ ബാലതാരമായി എത്തിയ നടിയാണ് നിവേദിത. പിന്നീട് മലയാളത്തിൽ നിന്നും ഇടവേളയെടുത്ത താരം തെലുങ്ക് സിനിമകളിൽ മുന്നിര നായകന്മാരുടെ നായികയായി അവസരം കണ്ടെത്തുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ ആരാധകരുമായി സമയം പങ്കിടാറുള്ള താരത്തിനോട് പ്രണയം വിവാഹം എന്നീ കാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ഉത്തരം പറയാൻ താല്പര്യമില്ല എന്നാണ് മറുപടി നൽകിയത്.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കഴിഞ്ഞ ദിവസം താരം നൽകിയ അഭിമുഖത്തിൽ പ്രണയം വിവാഹം എന്നീ ചോദ്യങ്ങൾ ചോദിച്ചപ്പോൾ അതിന് നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയിൽ ഇപ്പോൾ വൈറലാകുന്നത്.

തനിക്ക് ഇപ്പോൾ പ്രേമിക്കാനോ വിവാഹം കഴിക്കാനോ താല്പര്യമില്ലന്നും വിവാഹ സമയമാകുമ്പോൾ അതിന് പൂർണ മനസ്സോടെ സമ്മതിക്കുമെന്നും താരം മറുപടി നൽകുന്നു. സിനിമയിൽ പൂർണ ശ്രദ്ധ കൊടുക്കാനാണ് ഇപ്പോൾ തീരുമാനമെന്നും ഭാവിയിൽ ഒരു സിനിമ തന്നെ സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ടെന്നും നിവേദിത വെളിപ്പെടുത്തുന്നു.

ഡേറ്റ് ക്ലാഷ് കാരണമാണ് ദൃശ്യത്തിൽ മോഹൻലാലിന്റെ മകളുടെ വേഷം ചെയ്യാൻ കഴിയാഞ്ഞതെന്നും എന്നാൽ ദൃശ്യം തമിഴ് റീമേക്കിൽ കമൽ ഹാസന്റെ മകളായി വേഷമിടാൻ അവസരം ലഭിച്ചെന്നും താരം പറയുന്നു. ചാപ്പാകുരിശ്, തട്ടത്തിൻ മറയത്ത്, റോമൻസ് തുടങ്ങിയ ചിത്രങ്ങളിൽ നിവേദിത അഭിനയിച്ചിട്ടുണ്ട്.

Continue Reading

Trending