
അര്‍ധ രാത്രി കല്‍പ്പാത്തി ക്ഷേത്രത്തില്‍ തര്‍ക്കിച്ച് നടന്‍ വിനായകന്‍. ഇതിൻരെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. കല്‍പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് വിനായകനും നാട്ടുകാരും തമ്മില്‍ തര്‍ക്കിക്കുന്ന വീഡിയോ ആണ് പുറത്ത് വന്നത്. ഇതിനു പിന്നാലെ വിനായകന്
കൽപാത്തി ക്ഷേത്രത്തിൽ വിലക്കേർപ്പെടുത്തിയെന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ വാർത്തകൾ വ്യാജമെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. പതിമൂന്നാം തിയതി രാത്രി ക്ഷേത്രത്തിന്റെ നട അടച്ച ശേഷം കല്‍പ്പാത്തിയിൽ എത്തിയതായിരുന്നു നടൻ. തുടർന്ന് ക്ഷേത്രത്തിൽ
പ്രവേശിക്കണം എന്ന് വിനായകൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ രാത്രി ക്ഷേത്രത്തിന്റെ നട അടച്ച ശേഷം കല്‍പ്പാത്തിയിൽ എത്തിയതായിരുന്നു നടൻ. എന്നാൽ രാത്രി 11 മണി കഴിഞ്ഞതിനാൽ ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിയില്ല എന്ന് സ്ഥലത്തുള്ള നാട്ടുകാർ അറിയിക്കുകയായിരുന്നു.
ഇതോടെയാണ് തര്‍ക്കം ആരംഭിച്ചത്. സംഭവത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. താന്‍ ഭഗവാനെ കാണാന്‍ വന്നതാണെന്നും ഒന്നു മാറിനില്ലെടോ എന്നും വിഡിയോയില്‍ വിനായകന്‍ പറയുന്നത് കേള്‍ക്കാം. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.