4k video footage of a young pregnant woman suffering with back pains while standing in her bedroom at home

തന്നെ ഗർഭിണിയാക്കി കടന്നു കളഞ്ഞ കാമുകന്റെ മാതാപിതാക്കളെ വർഷങ്ങൾക്കുശേഷം കണ്ടപ്പോൾ.

in Entertainment

എന്തിനാണ് മഞ്ജു 106 ൽ ഉള്ള സാറ്‌ ഈ പ്രായത്തിൽ ഒരു ആത്മഹത്യാശ്രമം നടത്തിയത്? സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോൾ സെലീന സഹപ്രവർത്തകയോട് ചോദിച്ചു. അത് പുതിയ കാര്യമൊന്നുമല്ല. ഇടയ്ക്കിടെ ഇങ്ങനെ ഉണ്ടാക്കാറുണ്ട്. അതിന് കാരണം മറ്റൊന്നുമല്ല അദ്ദേഹത്തിന്റെ ഒരേ ഒരു മകൻ രണ്ടുവർഷം മുമ്പ് ഒരു ആക്സിഡന്റിൽ മരിച്ചിരുന്നു. മകനെ അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമായിരുന്നു. അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ? കുറച്ചു മുൻപ് വീട്ടിൽ പോയിട്ട് വരാം എന്ന് പറഞ്ഞു പോയി.

കഷ്ടം മഞ്ജു ഈ പ്രായത്തിൽ മാതാപിതാക്കൾ തനിച്ച് ആകുന്നത് എത്ര ദയനീയമാണ് അല്ലേ? പിറ്റേ ദിവസം രാത്രിയിൽ നഴ്സായ സലീന മുറിയിലേക്ക് വരുമ്പോൾ മാത്യൂസ് ഒരു ചെറിയ ആൽബം മറിച്ച് നോക്കുകയാണ്. അയാൾ ആൽബം മടക്കിവെച്ച് അവളെ ക്ഷണിച്ചു. ഇന്നും ഒരുപാട് മരുന്നുണ്ട് അല്ലേ മോളെ? ഇന്നും കൂടി കഴിച്ചാൽ മതിയല്ലോ. നാളെ ഡിസ്ചാർജ് ചെയ്യും എന്നാണ് പറഞ്ഞത്. പോയാലും പിന്നെ ഇങ്ങോട്ട് തന്നെ വരേണ്ടത്. അയാൾ നിരാശയോടെ പറഞ്ഞത് സെലീനയ്ക്ക് വിഷമമായി.

സാർ അങ്ങനെയൊന്നും ഇനി ചിന്തിക്കരുത് നഷ്ടപ്പെട്ടതൊന്നും ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് സാറിന് അറിയാമല്ലോ. ഒരു മകൻ ഉണ്ടായിരുന്നത് നഷ്ടപ്പെട്ട അ അമ്മയുടെ അവസ്ഥയെക്കുറിച്ച് സാർ ചിന്തിക്കണം. ഇനി സാറിന്റെ സപ്പോർട്ട് ആണ് അമ്മയ്ക്ക് വേണ്ടത്. നിങ്ങൾ രണ്ടുപേരും ഇനിയും സന്തോഷമായി ഒരുപാട് നാൾ ജീവിക്കണം. എനിക്ക് നഷ്ടപ്പെട്ടത് മകനെ മാത്രമല്ല എന്റെ കൂട്ടുകാരൻ കൂടിയായിരുന്നു അവൻ. ഞങ്ങളുടെ ഇടയിൽ യാതൊരു രഹസ്യങ്ങളും ഉണ്ടായിരുന്നില്ല. അവസാനമായി അവൻ വിളിക്കുമ്പോൾ

എന്നോട് പറഞ്ഞത് അവൻ ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നുണ്ട് എന്നും അവൾ മറ്റൊരു മതം ആയതുകൊണ്ടാണ് അപ്പനോട് ഇതുവരെ പറയാതിരുന്നത് എന്നുമാണ്. ഞാൻ സമ്മതിക്കില്ല എന്ന് തീർത്ത പറഞ്ഞപ്പോൾ അവൻ പറയുകയാണ് അപ്പൻ എന്നോട് ക്ഷമിക്കണം അവളെ എനിക്ക് ഉപേക്ഷിക്കാൻ കഴിയില്ല. എന്റെ കുട്ടി അവളുടെ വയറ്റിൽ വളരുന്നുണ്ട് എന്ന്. അത് കേട്ടതും ഞാൻ ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു. പിന്നീട് ഒരുപാട് തവണ അവന്റെ കോൾ കണ്ടിട്ടും ഞാൻ അറ്റൻഡ് ചെയ്തില്ല.


ദേഷ്യം എല്ലാം മാറി എനിക്ക് സമ്മതമാണെന്ന് പറയാൻ തിരിച്ചു വിളിച്ചപ്പോൾ ഫോൺ എടുത്തത് അവന്റെ കൂട്ടുകാരനായിരുന്നു അവൻ പറഞ്ഞത് കേട്ട് ഞാൻ തകർന്നുപോയി മോളെ എന്റെ മോൻ …. അയാൾ പൊട്ടി കരയുവാൻ തുടങ്ങി. എല്ലാം കേട്ട് സെലീന പൊട്ടി കരയുവാൻ തുടങ്ങി. നഷ്ടപ്പെട്ടത് മാത്രമല്ല മോളെ എന്റെ വിഷമം അവൻ മൂലം ഗർഭിണിയായ ഒരു പാവം പെൺകുട്ടി ഇപ്പോൾ ഞാൻ മൂലം എവിടെയോ കിടന്ന് കഷ്ടപ്പെടുന്നുണ്ടാകില്ലേ? മരിക്കുന്നതിനു മുൻപ് അവരെയൊന്ന് കാണിച്ചു തന്നാൽ മതി


കർത്താവേ എന്നാണ് എന്റെ പ്രാർത്ഥന. മോള് കണ്ടിലെ എന്റെ മോനെ അയാൾ തന്റെ കയ്യിലിരുന്ന ആൽബം സെലീനയുടെ നേരെ നീട്ടി. വിറക്കുന്ന കൈകളോടെ അവളത് വാങ്ങി നോക്കി. ഒന്നേ നോക്കിയുള്ളൂ ഞാൻ ഇത്രയും നാൾ വെറുപ്പോടെ ഓർത്തിരുന്ന എന്നെങ്കിലും നേരിട്ട് കാണുമ്പോൾ പ്രതികാരം ചെയ്യാൻ വേണ്ടി കാത്തിരുന്ന ഒരിക്കൽ താൻ ജീവന് തുല്യം സ്നേഹിച്ചിട്ട് തന്റെ എല്ലാം കവർന്നെടുത്ത് തന്നെ വഞ്ചിച്ചു കടന്നു പോയതാണ് എന്ന് ഞാൻ ഇത്രയും നാൾ തെറ്റിദ്ധരിച്ച തന്റെ കാമുകന്റെ ഫോട്ടോ

കണ്ടപ്പോൾ ബോധംകെട്ടിപ്പോയി എന്ന് തോന്നിയ അവൾ പെട്ടന്ന് മുറിവിട്ട് ഇറങ്ങിപ്പോയി. പിറ്റേന്ന് ഡിസ്ചാർജ് സമ്മറിയും ആയി മുറിയിലേക്ക് വരുമ്പോൾ കൂടെ അവളുടെ മകനും ഉണ്ടായിരുന്നു. ഇതാണോ മോളുടെ മകൻ മിടുക്കൻ ആണല്ലോ. മാത്യൂസ് അവനെ ചേർത്ത് പിടിച്ചു. സാർ ഇനി മകന്റെ നഷ്ടമോർത്ത് സാർ ആത്മഹത്യയ്ക്ക് ശ്രമിക്കരുത്. അതുപോലെതന്നെ മകൻ കാരണം ഗർഭിണിയായ പെൺകുട്ടിയെ ഓർത്ത് വിഷമിക്കേണ്ട. ആ പെൺകുട്ടി ഞാനാണ് അങ്ങയുടെയും മകന്റെ ചോരയാണ് ഈ നിൽക്കുന്നത്.
ചെറു മകനെ കാണണമെന്ന് തോന്നുമ്പോൾ എന്നെ ഒന്ന് വിളിച്ചാൽ മതി വീട്ടിലേക്ക്

ഞാൻ കൊണ്ടുവന്ന് കാണിക്കാം. അവളത് പറഞ്ഞപ്പോൾ മാത്യുവിന് വിശ്വസിക്കാനായില്ല. മോളെ നീ എന്താണ് പറയുന്നത്? അതേ സാർ ഞാൻ പറയുന്നത് സത്യമാണ് വിശ്വാസമില്ലെങ്കിൽ ഈ ഫോട്ടോ നോക്കൂ അവൾ തന്നെ മൊബൈൽ ഫോണിൽ നിന്നും അവർ ഒരുമിച്ച് നിന്ന ഫോട്ടോ കാണിച്ചു കൊടുത്തു. എന്റെ മോളെ എനിക്കൊരു തെളിവും വേണ്ട ഈ മുഖം കണ്ടാൽ എനിക്ക് അറിയാമല്ലോ എന്റെ കൊച്ചു മകൻ ആണെന്ന്. ഇനി നിങ്ങൾ രണ്ടാളും കഴിയേണ്ടത് എന്റെ വീട്ടിലാണ്. മോളെ എതിരൊന്നും പറയരുത്. ഈ വൃത്ത ദമ്പതികളുടെ അപേക്ഷയാണെന്ന് കണ്ടാൽ മതി. നിറഞ്ഞ മിഴികളോടെ ആ ചുളിവ് വീണ കയ്കൾ അവൾ കൂട്ടിപ്പിടിച്ചു.