ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകി നടി സൂര്യ മേനോൻ.. മണിക്കുട്ടനുമായി കല്യാണം പ്രതീക്ഷിക്കാമോ?

ബിഗ് ബോസിന്റെ മറ്റൊരു സീസൺ ആരംഭിച്ചിരിക്കുകയാണ്. പുതിയ സീസൺ വരുമ്പോൾ അതിന് മുമ്പുള്ള സീസണുകളിലെ മത്സരാർത്ഥികളുടെ പേരുകൾ വീണ്ടും സജീവമായി നിറഞ്ഞ് നിൽക്കാറുണ്ട്. ബിഗ് ബോസ് മലയാളം സീസൺ മൂന്നിൽ മത്സരാർത്ഥിയായി എത്തിയ ഒരാളായിരുന്നു നടിയും അവതാരകയുമായ

സൂര്യ മേനോൻ. മണിക്കുട്ടൻ ആയിരുന്നു ആ സീസണിൽ വിജയിയായത്. സായി രണ്ടാമതും ഡിംപാൽ മൂന്നാമതും എത്തിയിരുന്നു. ആ സീസണിൽ അവസാനം എലിമിനേഷൻ വഴി പുറത്തായ സൂര്യ ആയിരുന്നു. 91 ദിവസം വീട്ടിൽ നിൽക്കാൻ സൂര്യയ്ക്ക് സാധിച്ചു. ഒന്നാമത് എത്തിയ മണിക്കുട്ടനെ ഇഷ്ടമാണെന്ന്

പറഞ്ഞിരുന്നു ഷോയിൽ വച്ച് സൂര്യ. എന്നാൽ മണിക്കുട്ടൻ ഷോയിൽ താൽപര്യമില്ലെന്നും പറഞ്ഞിരുന്നു. ഒരു സുഹൃത്തായിട്ടാണ് സൂര്യയെ കാണുന്നത് എന്നും പറഞ്ഞിരുന്നു. എങ്കിലും സൂര്യ ഷോയിൽ പലപ്പോഴും തന്റെ ഇഷ്ടത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്ന കൂട്ടത്തിൽ മണിക്കുട്ടനുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ്. “മണിക്കുട്ടനുമായി ഒരു കല്യാണം ഇനി പ്രതീക്ഷിക്കാമോ എന്നായിരുന്നു ആരാധകരിൽ ഒരാൾ ചോദിച്ചത്. ഇതിന് മറുപടിയായി

ഇല്ല എന്ന് കൊടുക്കുകയും ചെയ്തു. അതുപോലെ മണിക്കുട്ടന്റെ പ്ലാൻ എന്താണ് ആൾ കല്യാണം കഴിക്കുന്നുണ്ടോ എന്നും ഒരാൾ ചോദിച്ചിട്ടുണ്ട്. അതിന് അറിയില്ല എന്നായിരുന്നു സൂര്യയുടെ മറുപടി. ചേച്ചി കല്യാണം കഴിക്കുമോ എന്നും ചിലർ ചോദിച്ചതിന്, അതിന് ഉറപ്പില്ല എന്നായിരുന്നു പ്രതികരണം.

അതുപോലെ മണിക്കുട്ടനെ വിളിക്കാറുണ്ടോ എന്നും ഒരാൾ ചോദിച്ചു. എന്തേലും കാര്യം വന്നാൽ വിളിക്കും എന്നായിരുന്നു സൂര്യ മറുപടി നൽകിയത്. ബിഗ് ബോസ് 6 കാണുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി. താനിപ്പോൾ കരിയറിലാണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നതെന്നും സൂര്യ പറഞ്ഞു.