കാലിന്റെ ചിത്രങ്ങള്‍ അയക്കാമോ എന്ന് കമന്റ്, കിടിലന്‍ മറുപടി നല്‍കി ചിത്രം പങ്കുവെച്ച് ഞെട്ടിച്ച് അശ്വതി ശ്രീകാന്ത്

in Entertainment


അവതാരകയും പിന്നീട് അഭിനേത്രിയുമായി എത്തി മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. അവതാരക ആയി എത്തി കൈയ്യടി നേടിയ അശ്വതി ശ്രീകാന്ത് ചക്കപ്പഴം എന്ന പരമ്പരയിലൂടെ ആണ് അഭിനേത്രിയായ അരങ്ങേറിയത്.

ഇപ്പോള്‍ പദ്മ, കമല എന്നീ രണ്ട് പെണ്‍മക്കളുമായി ജീവിതത്തിലും കരിയറിലും തിരക്കിലാണ് താരം. സോഷ്യല്‍മീഡിയയില്‍ സജീവമായ അശ്വതി തന്റെ അമ്മയെന്ന നിലയിലുള്ള അനുഭവങ്ങളും ചെറിയ ടിപ്സുകളും യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്.

തന്റെ നിലപാടുകളും അഭിപ്രായങ്ങളുമൊക്കെ തുറന്നുപറയാന്‍ അശ്വതിക്ക് ആരെയും പേടിയില്ല. ഇപ്പോഴിതാ അശ്വതി പങ്കുവെച്ച ക്യൂ ആന്‍ഡ് എ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഇതില്‍ കാല്‍പ്പാദങ്ങളുടെ ചിത്രം പങ്കുവെക്കാമോ എന്നായിരുന്നു ഒരാളുടെ ചോദ്യം.

ഒരു കൂട്ടം കാല്‍പ്പാദങ്ങളുടെ ചിത്രം പങ്കുവെച്ച് ഇത് മതിയോ എന്നായിരുന്നു അശ്വതിയുടെ മറുപടി. ജീവിതത്തില്‍ തിരിച്ചുപോയി ഒരു കാര്യം തിരുത്താന്‍ അവസരം കിട്ടിയാല്‍ എന്ത് ചെയ്യും എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഒന്നും ഇല്ലെന്നായിരുന്നു അശ്വതിയുടെ മറുപടി.

ഇന്നത്തെ തന്നെ സൃഷ്ടിച്ചത് കഴിഞ്ഞ കാലത്തെ ഓരോ അനുഭവങ്ങളും സംഭവങ്ങളുമാണ്. തനിക്ക് ഇതുവരെ ഉണ്ടായ ഓരോ മാറ്റങ്ങളെയും താന്‍ ഇഷ്ടപ്പെടുന്നുണ്ടെന്നും അശ്വതി പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു അശ്വതി തന്റെ യൂട്യൂബ് ചാനലില്‍ വീഡിയോ പങ്കിട്ടത്.


Leave a Reply

Your email address will not be published.

*