അടിച്ചു പൂസായിട്ടാണ് അന്ന് എന്റെ മുറിയിലേക്ക് കങ്കണ കയറി വന്നത് ! ആ ദിവസം സംഭവിച്ചത് തുറന്നു പറഞ്ഞു ഹൃഥ്വിക് റോഷൻ ആ കഥ ഇങ്ങനെ..

in Entertainment


ബോളിവുഡ് സിനിമാ ലോകത്തെ ഒരു വിവാദ നായിക എന്ന് തന്നെ വിളിക്കാവുന്ന നടിയാണ് കങ്കണ റണാവത്. അഭിനയമികവ് കൊണ്ട് എപ്പോഴും കയ്യടി വാങ്ങിയിട്ടുള്ള കങ്കണയുടെ യഥാർത്ഥ ജീവിതം എപ്പോഴും അല്പം ശോഭ കുറഞ്ഞതായിരുന്നു എന്നതാണ് സത്യം. പലപ്പോഴും വിവാദങ്ങളും മറ്റുമായിരുന്നു കങ്കണയെ പിന്തുടർന്നു കൊണ്ടിരുന്നത്. നടിയുടെ കരിയറിൽ തന്നെ കേട്ട ഏറ്റവും വലിയ വിവാദങ്ങളിൽ ഒന്നായിരുന്നു നടൻ ഹൃതിക്ക്

റോഷനും ഒപ്പമുള്ളത്. നടി ഉയർത്തിയ ആരോപണങ്ങൾ ശ്രദ്ധ നേടിയിരുന്നു. ഹൃതിക് ആയി പ്രണയത്തിലായിരുന്നുവെന്നും നടൻ തന്നെ വഞ്ചിക്കുകയായിരുന്നു എന്നുമാണ് ഒരിക്കൽ കങ്കണ തന്നെ പറഞ്ഞത്. സംഭവത്തിൽ നടിയ്ക്ക് എതിരെ നിയമനടപടികളുമായി വരെ ഹൃതിക്ക് രംഗത്തെത്തുകയാണ് ചെയ്തത്. നടിയോട് തനിക്കുള്ളത് വെറുമൊരു പ്രൊഫഷണൽ ബന്ധം മാത്രമാണെന്ന് ഹൃതിക്ക് അടിവരയിട്ട്

പറയുകയും ചെയ്തു. പിന്നീട് റിപ്പബ്ലിക് ടിവിയിലൂടെയും ഹൃതിക് ഈ കാര്യത്തിൽ പ്രതികരണം നടത്തിയിരുന്നു. ആദ്യമേ തന്നെ പറയാം ഞാൻ ഒരു ഇര അല്ല . എന്നെക്കുറിച്ച് ഞാൻ അങ്ങനെ ചിന്തിക്കാൻ മാത്രം ഒന്നും തന്നെ ഉണ്ടായിട്ടുമില്ല. ഞാനെന്തു പറഞ്ഞാലും അത് എനിക്കെതിരെ പ്രയോഗിക്കും എന്നും പരമാവധി സത്യസന്ധമായിരിക്കണം എന്നും എനിക്കറിയാം. ഞാൻ ഇപ്പോൾ വളരെയധികം അസ്വസ്ഥനാണ്.. ഞാൻ ഒരു

പ്രശ്നക്കാരൻ അല്ല. ജീവിതത്തിൽ ഒരിക്കൽപോലും ഞാൻ വഴക്ക് ഉണ്ടാക്കിയിട്ടില്ല. സ്ത്രീയും പുരുഷനുമായി. എന്റെ വിവാഹമോചനത്തിൽ പോലും വഴക്ക് ഉണ്ടായിട്ടില്ല. എനിക്കറിയാം ഞാൻ ഇപ്പോൾ ഒട്ടും തന്നെ ഗ്രേസ് അല്ലന്ന്. ഞാൻ ശരിയാണെന്ന് പറയുന്നതിലും മറ്റൊരാളെ തെറ്റുകാരി ആയി ചൂണ്ടി കാണിക്കുന്നതും ഒട്ടും തന്നെ ഗ്രേസ് ഇല്ല എന്ന് എനിക്ക് നന്നായി അറിയാം. അതുപോലെ തന്നെ എനിക്ക് ഭയമുണ്ട്. എന്റെ വാക്കുകൾ

തെറ്റായി വ്യാഖ്യാനിക്കപ്പെടുമോന്ന്. ഞാനവളെ കാണുന്നത് തന്നെ 2008 2009 കാലഘട്ടത്തിലാണ്. ഞങ്ങൾ നല്ല സുഹൃത്തുക്കൾ പോലും ആയിരുന്നില്ല. അവൾ വളരെയധികം പ്രൊഫഷണൽ ആണ് എന്നാണ് ഞാൻ കരുതിയിരുന്നത് അവളിൽ ഞാൻ ഒരുപാട് അഭിമാനിച്ചിരുന്നു. സിനിമയ്ക്ക് വേണ്ടി പരമാവധി നൽകിയിരുന്നു. ഒരു നടനെന്ന നിലയിൽ ഒരാൾ നമ്മുടെ സിനിമയ്ക്ക് പരമാവധി നൽകുമ്പോൾ അത് വളരെ വലുതാണ്.

എനിക്ക് അവളെ കുറിച്ച് ആ നിമിഷം അഭിമാനം തോന്നി. ഞാൻ അത് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്റെ സിനിമ കണ്ട് പ്രചോദനം തോന്നിയിട്ടുണ്ട് അവൾ പറഞ്ഞിരുന്നു. ഞാൻ ഒരു പ്രേശംസ ആയി മാത്രമാണ് അത് എടുത്തിട്ടുള്ളത്. ഞങ്ങൾ ജോർദാനിൽ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് പാർട്ടിയിൽ ആയിരുന്നു. ഞാൻ മടങ്ങാൻ തയ്യാറാവുകയായിരുന്നു. അപ്പോഴാണ് അവൾക്ക് സംസാരിക്കണം എന്ന് പറഞ്ഞത്. എനിക്ക് നല്ല

ക്ഷീണമുണ്ടായിരുന്നു രാവിലെ സംസാരിക്കാം എന്ന് ഞാൻ മറുപടി പറഞ്ഞു. റൂമിലേക്ക് പോയി. പെട്ടെന്ന് വാതിലിൽ ശക്തിയായി മുട്ടുന്നത് കേട്ട് ഞാൻ നോക്കാനായി ചെന്നപ്പോൾ അവളായിരുന്നു. അവളുടെ അവസ്ഥ ശരിയല്ല. പാർട്ടി ആയതിനാൽ മദ്യപിച്ചിട്ടുണ്ട്. ഞാൻ അവരുടെ സഹോദരിയോട് വന്നവളെ കൂട്ടിക്കൊണ്ടുപോകാൻ പറയുകയുമൊക്കെ ചെയ്തിരുന്നു. ഞാൻ അവളെ ജഡ്ജ് ചെയ്യുന്നില്ല എന്നും താരം പറഞ്ഞു.