ഹിന്ദുവിന്റെ “സ്ത്രീശക്തി”.. ഹിന്ദു വീര സ്ത്രീകളുടെ കഥകൾ എണ്ണിയെണ്ണി പറഞ്ഞ് അഖില ശശിധരൻ.. സംഭവം വൈറൽ അഖില ശശിധരൻ..

in Entertainment

മലയാള സിനിമ മേഖലയിൽ അറിയപ്പെടുന്ന നായിക നടിയാണ് അഖില ശശിധരൻ. വെറും രണ്ട് സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചത് എങ്കിലും ഇപ്പോഴും മലയാള സിനിമ പ്രേക്ഷകർക്കിടയിൽ താരത്തിന് ഒരുപാട് ആരാധകർ ഉണ്ട് എന്തുകൊണ്ടാണ് രണ്ട് വിജയ സിനിമകളുടെ ഭാഗമായതിനുശേഷം പിന്നീട് താരത്തെ കാണാതായത് എന്ന തരത്തിലുള്ള അന്വേഷണങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു എന്നത് തന്നെയാണ് അതിന്റെ ഏറ്റവും വലിയ തെളിവ്.

എന്തായാലും ഒരുപാട് സമയത്തിനുശേഷം സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. 112 മത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിനോടനുബന്ധിച്ച് ഇന്നലെ നടന്ന വനിതാ സമ്മേളനത്തിൽ വെച്ച് താരം നടത്തിയ ഒരു പ്രസംഗം ഇപ്പോൾ വലിയ പ്രേക്ഷക പ്രീതിയോടെയാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. താരം പറഞ്ഞ ഓരോ വാക്കുകളും കാലിക പ്രസക്തമാണ് എന്നത് തന്നെയാണ് താരത്തിന്റെ വാക്കുകളെ ശ്രദ്ധേയമാക്കിയത്.

ഭാരത ചരിത്രത്തിൽ സ്ത്രീകൾ നൽകിയ സംഭാവനകളെ കുറിച്ച് വ്യക്തമാക്കി ആണ് താരം സംസാരിച്ചിരിക്കുന്നത്. ചരിത്രത്തിലുടനീളം സത്രീകൾ നയിച്ച യുദ്ധങ്ങളെ കുറിച്ചും സ്ത്രീ ശക്തിയെ കുറിച്ചും താരം പ്രസംഗത്തിൽ പറഞ്ഞിട്ടുണ്ട്. സ്ത്രീ ശാക്തീകരണം എന്നത് സ്ത്രീതത്തിന്റെ നിരവധി ഗുണങ്ങളുടെ ശാക്തീകരണമാണ് എന്നും സ്ത്രീയും പുരുഷനും ഒന്നെന്ന ആശയത്തിലേക്ക് എത്തുമ്പോൾ മാത്രമേ ശാക്തീകരണം സാധ്യമാകൂ എന്നും താരം പ്രസംഗത്തിൽ പറയുന്നു.

താരത്തിന്റെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ :
ഭാരതീയ സങ്കൽപ്പത്തിൽ സ്ത്രീ എന്നതിന് വളരെ പ്രാധാന്യമുണ്ട്. നമ്മുടെ എല്ലാ സങ്കൽപ്പത്തിലും സ്ത്രീയാണ്. പ്രകൃതി സ്ത്രീയാണ്. നദി, ശക്തി, സമ്പത്ത്, ജ്ഞാനം, വിജ്ഞാനം എന്നിവയെല്ലാം സ്ത്രീ സങ്കൽപ്പമാണ് നമ്മുടെ പൗരാണിക ചരിത്രം പരിശോധിച്ചാൽ ഋഗ്വേദത്തിൽ തന്നെ സ്ത്രീയുടെ ബുദ്ധി സവിശേഷതകളെ കുറിച്ച് വിളിച്ചോതുന്ന ഒരുപാട് ഉദാഹരണങ്ങളുണ്ട്. 30ഓളം ഋഷികമാരെക്കുറിച്ച് അതിലെല്ലാം പറയുന്നുണ്ട്. ലോപാമുദ്ര, മൈത്രേയി പോലെയുള്ള ഋഷികമാരുടെ ബുദ്ധിശക്തി ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്.

വീരാംഗനകൾ എന്നൊരു സങ്കൽപ്പമുണ്ട്. സ്ത്രീ യോദ്ധാക്കൾ എന്നാണ് ഇതിനർത്ഥം. വിഷ്പാല എന്നൊരു വീരാംഗനയെ കുറിച്ച് ഋഗ്വേദത്തിൽ പറഞ്ഞിട്ടുണ്ട്. മദ്ധ്യ കാലത്തേക്ക് എത്തിയാൽ അഖില്യാ ഭായി ഖോയ്ക്കർ എന്ന ദാർശനീകയായ ധീര, സ്വന്തം സേനയെ നയിച്ച് യുദ്ധക്കളത്തിൽ ഇറങ്ങിയ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ പുനസ്ഥാപനത്തിനായി ചുക്കാൻ പിടിച്ച മഹാറാണി നായിക്കി ദേവി എന്നിങ്ങനെ നിരവധി വനിതാരത്‌നങ്ങളുണ്ട്.

ഇവരുടെ വിവരങ്ങളൊന്നും ചരിത്ര പുസ്തകത്തിൽ കാണില്ല എന്നത് മറ്റൊരു സത്യമാണ്. റാണി അപ്പാക്കയെപ്പോലെയുള്ള ധീരവനിതകളെ കുറിച്ചും ചരിത്ര പുസ്തകത്തിലൊന്നും രേഖപ്പെടുത്തിയില്ല എന്നതാണ് സത്യം. യുദ്ധക്കളത്തിലേക്ക് പോകുമ്പോൾ വന്ദിക്കുന്നത് ഭദ്രകാളിയെയും ദുർഗയെയുമാണ്. ഞാൻ കളരിപ്പയറ്റ് അഭ്യസിക്കുന്ന വ്യക്തിയാണ്. ഇന്നും കളരിലയിൽ അഭ്യാസം തുടങ്ങുന്നതിന് മുൻപ് വന്ദിക്കുന്നത് ഖളൂരിക ഭഗവതിയെയാണ്. കളരിത്തറയുടെ അദ്ധ്യക്ഷ ഖളൂരിക ഭഗവതിയാണ്.

സ്ത്രീയും പുരുഷനുമെല്ലാം ഭഗവതിയെ വന്ദിച്ചാണ് അഭ്യാസം തുടങ്ങുക. ഇതെല്ലാം സ്ത്രീ സങ്കൽപ്പത്തിനുള്ള പ്രധാന്യത്തിന്റെ ഉദാഹരണമാണ്. ഇക്കോ ഫെ-മിനിസം എന്നൊരു ആശയമുണ്ട്. പരിസ്ഥിതിയെയും സ്ത്രീയുടെ അവസ്ഥയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ആശയമാണത്. ഭാരതത്തിലെത്തിയാൽ ആദ്ധ്യാത്മിക ഇക്കോ ഫെമിനിസം എന്ന് പലപ്പോഴും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ഇവിടെയുള്ളത് പരസ്പര ആശ്രയത്വത്തിന്റെ ആശയമാണ്

എന്താണ് ശക്തി? ഒരു കുട്ടിയുടെ വേദന പറയാതെ തന്നെ മനസിലാക്കാൻ കഴിയുന്ന ഒരു അമ്മയുടെ അവബോധമാണോ ശക്തി? അതോ റസ്ലിംഗിൽ രണ്ടു പേരെ അടിച്ചു വീഴ്ത്താൻ കഴിയുന്നതാേണാ?. നൂറ്റാണ്ടുകളോളം ആക്രമിക്കപ്പെട്ടിട്ടും സ്വന്തം ധർമത്തെ സംരക്ഷിക്കാൻ കാണിക്കുന്ന ആത്മ വീര്യമാണോ ശക്തി അതോ എന്നിൽ നിന്നും ഭിന്നമായത് എന്തിനെയും ഞാൻ ഇല്ലാതാക്കും എന്ന ശ്രമമാണോ?. വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ് ഇത്.

സംയമനം, സാന്ത്വനം, അനുകമ്പ കരുണ, എന്നിവയെല്ലാം സ്ത്രീത്വത്ത പ്രദർശിപ്പിക്കുന്നതിന്റെ ഗുണങ്ങളാണ്. സ്ത്രീത്വം എന്നതിന് ചില ഗുണങ്ങളുണ്ട്. ആ ഗുണങ്ങൾക്കാണ് ശാക്തീകരണത്തിന്റെ ആവശ്യം. പുരുഷനും പ്രകൃതിയും ഒന്നു തന്നെയാണ്. ഓരോ വ്യക്തിയിലും സ്ത്രീയും പുരുഷനും തുല്യതയിലേക്ക് എത്തുന്നതിന്റെ ആശയം. ആ ശാക്തീകരണമാണ് നമുക്ക് ആവശ്യം. സ്ത്രീത്വം എന്ന ആശയം വളർത്തിയെടുക്കുക എന്നത് വളരെ പ്രധാന്യമേറിയ കാര്യമാണ്. സ്ത്രീ ശക്തി മാത്രമല്ല, ശിവശക്തി കൂടിയാണ് നമുക്ക് ആവശ്യം. നമ്മുടെ അഭിവൃദ്ധിക്കും രാജ്യത്തിന്റെ അഭിവൃദ്ധിക്കും ആവശ്യം.