അങ്ങനെ അങ്ങേർക്കും പെണ്ണായി.. സ്വാമി നിത്യാനന്ദയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു, ഞങ്ങളുടെ പേരുകൾ തമ്മിൽ സാമ്യത ഉണ്ട്!! പ്രിയാ ആനന്ദ്

ജയ് നായകനായി അഭിനയിച്ച ‘വാമനൻ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന നടിയാണ് പ്രിയ ആനന്ദ്. അതിനു ശേഷം ശിവ കാർത്തികേയൻ, അഥർവ, വിക്രം പ്രഭു, ഗൗതം കാർത്തിക്, പൃഥ്വിരാജ്, പുനീത് രാജ്കുമാർ, അശോക് സെൽവൻ തുടങ്ങി നിരവധി


തെന്നിന്ത്യൻ നായകന്മാർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. സുമോ, കസേതൻ കടവുലട, അന്ധഗൻ എന്നീ ചിത്രങ്ങളാണ് പ്രിയ ആനന്ദിൻ്റെ അടുത്ത ചിത്രങ്ങൾ. ഒരുപാട് മികച്ച ചിത്രങ്ങളിലൂടെ ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു ഏത് കഥാപാത്രമാണെങ്കിലും

വളരെ മനോഹരമായി താരം അവതരിപ്പിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെയാണ് ചുരുങ്ങിയ
കാലഘട്ടത്തിനുള്ളിൽ തന്നെ വലിയ പ്രശസ്ത താരത്തിന് സ്വന്തമാക്കാൻ സാധിച്ചത്. ഏത് കഥാപാത്രമാണെങ്കിലും വിശ്വസിച്ചു താരത്തെ ഏൽപ്പിക്കാം എന്ന് സിനിമ മേഖലയിൽ

ഒരു സംസാരം തന്നെ ഉണ്ട്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത പ്രിയ ആനന്ദ് താൻ എന്ത് പോസ്റ്റുകൾ ഇടണമെന്ന് വളരെ ഇഷ്ടമാണ്. മാസത്തിൽ രണ്ടു തവണയെങ്കിലും വിവാദ ആൾദൈവം സ്വാമി നിത്യാനന്ദയുടെ ഉദ്ധരണികൾ താരം പങ്കുവെക്കുന്നത് ആരാധകർ ശ്രദ്ധിച്ചിട്ടുണ്ട്.

അടുത്തിടെ ഒരു അഭിമുഖത്തിൽ താരത്തോട് ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ താരത്തിന് സ്വാമിയെ ഇഷ്ടമാണ് എന്നായിരുന്നു താരത്തിന്റെ ആത്മാർത്ഥമായ മറുപടി. നിത്യാനന്ദ സ്വാമിയെ എനിക്ക് ഒരുപാട് ഇഷ്ടമാണെന്നും താരം പറയുന്നുണ്ട്. എനിക്ക് അദ്ദേഹത്തെ വിവാഹം കഴിക്കണം

എന്നും താരം പറഞ്ഞു. ഞാൻ അങ്ങനെ ചെയ്താൽ എൻ്റെ പേര് പോലും മാറ്റേണ്ടതില്ല. പ്രിയ ആനന്ദ്, നിത്യാനന്ദ് എന്നീ പേരുകൾ നന്നായി ചേരുന്നതാണ് എന്നും താരം തമാശ രൂപേണ താരം പറഞ്ഞു. അതുകൊണ്ട്
തന്നെ പേര് മാറ്റാൻ പോലും എനിക്ക് ബുദ്ധിമുട്ടില്ലെന്ന്

സോഷ്യൽ മീഡിയയിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. കൂടാതെ നിത്യ ആനന്ദ സ്വാമിക്ക് ഒരുതരം ശക്തിയുണ്ട്. അതു കൊണ്ടാണ് അയാൾക്ക് ചുറ്റും ധാരാളം ആളുകൾ ഉള്ളത് എന്നും എല്ലാവരേയും എളുപ്പത്തിൽ ആകർഷിക്കാൻ അദ്ദേഹത്തിനറിയാമെന്നും താരം

പറഞ്ഞു. അയാളുടെ പ്രസംഗം ഇപ്പോൾ ഇൻ്റർനെറ്റിൽ വൈറലായിരിക്കുകയാണ് എന്നും താരം പറയുന്നുണ്ട്. അദ്ദേഹത്തെ വിവാഹം കഴിക്കണമെന്ന് താരം പറഞ്ഞത് തമാശ രൂപയാണ് എന്നാണ് ചില ആരാധകർ അഭിപ്രായപ്പെടുന്നത്. എന്നാൽ മറ്റു ചിലർ ഇതിനെ ഗൗരവത്തോടെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.