
മഴവിൽ മനോരമയിലെ മറിമായം എന്ന ടെലിവിഷൻ പ്രോഗ്രാമിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി രചന നാരായണൻകുട്ടി. സിനിമ മേഖലയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത് കഴിഞ്ഞ രചന ഇന്ന് ഏറെ തിരക്കുള്ള ഒരു അഭിനയത്രിയാണ്.
മനോഹരമായി ക്ലാസിക്കൽ നൃത്തം ചെയ്യുന്ന ഒരാളുകൂടിയാണ് രചന. കുട്ടിക്കാലം മുതൽ രചന അത് പഠിച്ചിട്ടുമുണ്ട്. അഭിനയം പോലെ തന്നെ രചനയ്ക്ക് ഏറെ പ്രിയവുമാണ്. സിനിമയ്ക്കും കലയ്ക്കും പുറത്ത് തന്റെ നിലപാടുകൾ തുറന്ന് പറയുന്ന
ഒരാളാണ് നടി രചന. നല്ലയൊരു ഈശ്വര വിശ്വാസി കൂടിയാണ് രചന എന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ രചന തന്റെ ജീവിതത്തിലെ മനോഹരമായ ഒരു മുഹൂർത്തം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. തിരുപ്പതി തിരുമല
ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമുള്ള ചിത്രങ്ങളാണ് രചന ആരാധകരുമായി പങ്കുവച്ചിട്ടുളളത്. വെറുമൊരു ദർശനം മാത്രമല്ല, തന്റെ തലമുടി മൊട്ടയടിച്ച് നേർച്ച നടത്തിയാണ് രചന തിരുപ്പതിയിൽ എത്തിയത്. “ഗോവിന്ദാ.. ഗോവിന്ദാ..
അഹംഭാവത്തിൽ നിന്ന് മുക്തി നേടുന്നു! തമോഗുണങ്ങൾ നീക്കം ചെയ്യുന്ന പ്രക്രിയ.. അവൻ്റെ വാസസ്ഥലത്ത്..”, ഇതായിരുന്നു രചന തന്റെ മൊട്ടയടിച്ച ചിത്രങ്ങൾക്ക് ഒപ്പം എഴുതിയത്. രചനയുടെ സഹപ്രവർത്തകരായ താരങ്ങൾ ഉൾപ്പടെ
നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ഇട്ടത്. നടിമാരായ സോനാ നായർ, ശ്വേതാ മേനോൻ, സുരഭി ലക്ഷ്മി, വീണ നായർ, കവിത നായർ, കൃഷ്ണ പ്രഭ, മഞ്ജു പിള്ള, ശ്രുതി ജയൻ തുടങ്ങിയ നടിമാർ രചനയുടെ പോസ്റ്റിന് താഴെ കമന്റ് ഇട്ടിട്ടുണ്ട്. നേരത്തെ
നടി കൃഷ്ണപ്രഭയും ഇതുപോലെ തിരുപ്പതിയിൽ പോയി മുടി മൊട്ടയടിച്ചിരുന്നു. കണ്ണാടി എന്ന സിനിമയാണ് കൃഷ്ണപ്രഭയുടെ അവസാനമിറങ്ങിയ സിനിമ. ഇതുകൂടാതെ നിരവധി ക്ഷേത്രങ്ങളിൽ ഉത്സവങ്ങളിൽ നൃത്ത പരിപാടികളിൽ രചന ഏറെ തിരക്കിലാണ്.