
ബിഗ് ബോസ് റിയാലിറ്റി ഷോനെ കുറിച്ച് ആദ്യമായി മനസ്സ് തുറന്ന് ഗായത്രി സുരേഷ്. ബിഗ് ബോസ് ഷോ മത്സരാർത്ഥി ജാസ്മിൻ എതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങളോട് ആയിരുന്നു ഗായത്രി സുരക്ഷ പ്രതികരിച്ചത്.
ജാസ്മിൻ എന്ന വ്യക്തി വളരെ ഇന്റലിജന്റ് ആണെന്നും ഒരു കാര്യം പെട്ടെന്ന് മനസ്സിലാക്കി സ്വിച്ച് ചെയ്യാൻ ആ കുട്ടിക്ക് സാധിക്കാറുണ്ടെന്നും ഗായത്രി പറയുന്നു. തന്നെയും ബിഗ് ബോസിലേക്ക് വിളിച്ചിട്ടുണ്ടായിരുന്നു പക്ഷേ പോകാതിരിക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നുവെന്നും ഗായത്രി അറിയിച്ചു.
പുതിയ സീസൺ താൻ കാണാറുണ്ട്. ചിലപ്പോൾ ഒക്കെ എന്റർടൈനിങ് ആയി വരുന്നുണ്ട്. നന്ദന നല്ല സ്മാർട്ട് ആയ വ്യക്തിയാണ്. എന്തും പറയാൻ ധൈര്യമുള്ള ഒരാളായിട്ടാണ് ഫീൽ ചെയ്യാറുള്ളത്. ജാസ്മിന്റെ കാര്യമാണെങ്കിൽ വളരെ ഇന്റലിജന്റ് ആയ ഒരു വ്യക്തിയാണ്.
കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കി പോയിന്റുകൾ കൃത്യമായി പറയാൻ ജാസ്മിൻ അറിയാം. എത്ര അടി കിട്ടിയാലും പറയാനുള്ളത് ജാസ്മിൻ എന്തായാലും പറഞ്ഞിരിക്കും. ഒരു വീഴ്ച പോലും വരുത്താറില്ല. 23 വയസ്സ്ഉള്ളു. 30 വയസ്സ് ഒക്കെ എത്തുമ്പോൾ എന്തായിരിക്കും
എന്ന് താനിടയ്ക്ക് ആലോചിക്കാറുണ്ട്. വൃത്തി വളരെ സെൻസിറ്റീവായ ഒരുപാട് വിഷയമാണ് ഷോയുടെ അകത്ത് നടക്കുന്നത് എന്താണെന്ന് ഞങ്ങൾക്കറിയില്ല. വൃത്തിയുടെ കാര്യം പറഞ്ഞ് കളിയാക്കിയാൽ ഒരാളെ മനഃപൂർവം വീഴ്ത്താൻ വളരെ എളുപ്പമായിരിക്കും.
മാനസികമായി തളർത്താനും അത് മതി. ആവശ്യമുള്ള കാര്യത്തിൽ വ്യക്തി ഉണ്ടോ എന്നാണ് നോക്കേണ്ടത്. സ്വന്തമായി ചെരുപ്പിടാതെ നടക്കാനാണ് ഇഷ്ടമെങ്കിൽ അവർ അങ്ങനെ നടന്നോട്ടെ. പക്ഷേ അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആകരുതെന്നും ഗായത്രി പറഞ്ഞു.