ഞാൻ സിനിമ ഉപേക്ഷിക്കാൻ കാരണം അള്ളാഹു ആണ്, തല മറയ്‌ക്കാതെ പുറത്ത് പോകുമ്പോള്‍ നഗ്നയായി തോന്നി, അള്ളാഹുവിന് വേണ്ടിയാണ് ഹിജാബ് ധരിക്കുന്നത്- മുംതാസ്

സിനിമാ അഭിനയം നിർത്തിയതിന്റെ കാരണം തുറന്നു പറഞ്ഞ് തെന്നിന്ത്യൻ താരം മുംതാസ്. 1999-ല്‍ ഡി രാജേന്ദർ സംവിധാനം ചെയ്ത മോനിഷ എൻ മോണോലിസ എന്ന ചിത്രത്തിലൂടെ നായികയായിട്ടായിരുന്നു താരത്തിൻ്റെ അരങ്ങേറ്റം. ഞാൻ ഒരു മുസ്ലീം കുടുംബത്തിലാണ് ജനിച്ചത് .

എനിക്ക് ഖുറാൻ നന്നായി അറിയാം. ചില കാര്യങ്ങള്‍ ചെയ്യാനും , ചെയ്യാതിരിക്കാനും അള്ളാഹു എന്നോട് കല്‍പിച്ചിട്ടുണ്ട്. തുടക്കത്തില്‍ ഖുറാനില്‍ പറഞ്ഞതിന്റെ അർത്ഥം എനിക്കറിയില്ലായിരുന്നു. പക്ഷേ, ഏതോ ഒരു ഘട്ടത്തില്‍ അത് എന്നില്‍ പുലരാൻ തുടങ്ങി, ക്രമേണ എന്നില്‍ ഒരു മാറ്റം വന്നു.

അതുകൊണ്ടാണ് സിനിമയില്‍ ചില കാര്യങ്ങള്‍ ചെയ്യുന്നത് ഒഴിവാക്കിയത് ” – താരം പറയുന്നു. ഞാൻ സിനിമ ഉപേക്ഷിക്കാൻ കാരണം അള്ളാഹു ആണ്. അള്ളാഹു എന്നെ മാറ്റി. ഒരു ദിവസം ഞാൻ വീട്ടില്‍ ഇരിക്കുമ്പോള്‍ തലയില്‍ ദാവണി ശരിയാക്കി വെച്ചു. തല മറയ്‌ക്കാതെ പുറത്ത് പോകുമ്പോള്‍


നഗ്നയായി തോന്നി. പുറത്തിറങ്ങുമ്പോള്‍ മാന്യമായ വസ്ത്രം ധരിച്ചു . അള്ളാഹുവിന് വേണ്ടിയാണ് ഹിജാബ് ധരിക്കുന്നത് . സിനിമയില്‍ സ്വിമ്മിംഗ് സ്യൂട്ടില്‍ അഭിനയിച്ച ഒരാള്‍ അത്തരമൊരു വസ്ത്രം ധരിക്കുന്നു! ആശ്ചര്യമായിരിക്കും. പക്ഷേ, എന്നില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു.