എന്നെ കാണാനെത്തിയവരെ ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ല, എല്ലാവരെയും സന്തോഷിപ്പിക്കും, പുത്തൻ രീതിയിലുള്ള വസ്ത്രങ്ങളാണ് ഡിസൈമ്‍ ചെയ്യാറ്- ഹണി റോസ്

in Entertainment

മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് ഹണി റോസ്. സമൂഹ മാധ്യമങ്ങളിലും സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ വേഗം വൈറലാകാറുണ്ട്. ഇതിന് പുറമെ കേരളത്തിലെ ഉദ്ഘാടന ചടങ്ങുകളിലും ഹണി റോസ് സജീവ സാന്നിദ്ധ്യമാണ്. വ്യത്യസ്തമായ വസ്ത്രങ്ങൾ

ധരിച്ചാണ് ഉദ്ഘാടന വേദികളിൽ ഹണി പ്രത്യക്ഷപ്പെടുന്നത്. ഉദ്ഘാടനത്തിന് പോകുമ്പോൾ താൻ കൂടുതൽ ശ്രദ്ധിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഹണി റോസ് ഇപ്പോൾ ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് ശ്രദ്ധനേടുന്നത്. ഉദ്ഘാടനത്തിന് പോകുമ്പോൾ താൻ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് വസ്ത്രധാരണം ആണെന്ന് ഹണി റോസ്

പറയുന്നു. ഓരോ ഉദ്ഘാടനവും ഓരോ സെലിബ്രേഷനാണെന്നും പരമാവധി ഗംഭീരമാക്കേണ്ടത് തന്റെ കടമയാണെന്നും താരം പറയുന്നു. അതിനാൽ നല്ല റിച്ച് വസ്ത്രങ്ങൾ ധരിക്കുമെന്നും ഹണി റോസ് കൂട്ടിച്ചേർത്തു. ‘റെഡിമെയ്ഡും ഡിസൈൻ വേഷങ്ങളുമൊക്കെ ഇടാറുണ്ട്. നല്ല റഫറൻസുകൾ എടുത്ത് വെയ്ക്കും.

പിന്നീട് ഡിസൈനർ ഷിജുവും ഞാനും മമ്മിയും കൂടെ ഡിസ്‌കസ് ചെയ്ത് ഡ്രസ് പ്ലാൻ തെയ്യും. ഒരു ടീം വർക്കെന്നു പറയാം. സിനിമകളിൽ കാരക്ടറിന്റെ വേഷം മാത്രമല്ലേ പറ്റൂ. ഇതുപോലെ വെറൈറ്റി ഒന്നും പറ്റില്ലല്ലോ. അപ്പോൾ പരീക്ഷണം നടത്താനുള്ള ഏറ്റവും നല്ല സ്ഥലമാണ് ഉദ്ഘാടന വേദികൾ. അതുകൊണ്ട് തന്നെ ഞാനവിടങ്ങ് അടിച്ച് പൊളിച്ചും.


എവിടെ നിന്ന് വാങ്ങി, എന്താണ് മെറ്റീരിയൽ എന്നൊക്കെ ഒരുപാട് പേർ ചോദിക്കാറുണ്ട്. ഉദ്ഘാടനത്തിന് വിളിക്കുന്നതൊക്കെ ഒരുപാട് സന്തോഷമുള്ള കാര്യമാണ്. ഭാഗ്യം എന്ന് തന്നെ പറയാം. കരിയറിന്റെ തുടക്കം മുതലേ ഉദ്ഘാടനം ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ ഇപ്പോഴാണ് അതെല്ലാവരും ആഘോഷിക്കുന്നതെന്ന് മാത്രം.