Connect with us

പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ജ്യോതി കൃഷ്ണ. നല്ല കഥാപാത്രങ്ങളെ അനശ്വരമാക്കി മലയാളികളുടെ മനം കവരാൻ താരത്തിന് സാധിച്ചു. മമ്മൂട്ടി നായകനായ ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് വരുന്നത്. അതിന് ശേഷം ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചു. പക്ഷേ ദിലീപ് നായകനായ ലൈഫ് ഓഫ് ജോസുകുട്ടി എന്ന ചിത്രത്തിലൂടെയാണ് താരം കൂടുതലായി പ്രേക്ഷക ശ്രദ്ധ നേടിയത്.

ചില വിവാദങ്ങളിലും ഗോസിപ്പുകളിലും അതുപോലെ ഓൺലൈൻ അതിക്രമങ്ങളും താരം നേരിട്ടിട്ടുണ്ട്. വിവാഹ ജീവിതത്തിലേക്ക് കടന്ന ശേഷം അഭിനയത്തിൽ നിന്ന് ബ്രേക്ക് ഇട്ടിരിക്കുകയാണ് താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ് ജ്യോതി. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഒരു ചലഞ്ചുമായി മുന്നോട്ടുവന്നിരിക്കുകയാണ് താരം. ജീവിതത്തിൽ ചെറിയ തെറ്റുചെയ്തവരോട് ഒരു സോറി ചലഞ്ചുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് താരം. താരത്തിന്റെ വാക്കുകൾ;

പല തെറ്റുകളും നമ്മൾ ചെയ്തിട്ട് ഒരു സോറി പോലും പറയാതെ ഈഗോ വച്ചിട്ട് നമ്മളങ്ങ് പോകും. എന്റെ ജീവിതത്തിലും ചില തെറ്റുകൾ പറ്റിയിട്ട് സോറി പറഞ്ഞതുമുണ്ട് പറയാതെ പോയവരുമുണ്ട്. അത്തരത്തിൽ ചിലരോടാണ് ഞാൻ ഇപ്പോൾ സോറി പറയാൻ പോകുന്നത്. നമ്മളുടെ എല്ലാവരുടെയും പ്രിയങ്കരനായ നാഷണൽ അവാർഡ് വിന്നർ കൂടിയായ സലിം കുമാറിനോടാണ്. 2013ൽ മൂന്നാം നാൾ ഞായറാഴ്ച എന്ന സിനിമയിൽ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്.

സെറ്റിൽ വച്ചിട്ട് എന്റെ പക്വത കുറവ് കൊണ്ടാണ് അത് സംഭവിച്ചതെന്നാണ് എനിക്ക് ഇപ്പോൾ ആലോചിക്കുമ്പോൾ തോന്നുന്നത്. ചെറിയ ഒരു കാര്യത്തിന് എനിക്ക് അത് ഹാൻഡിൽ ചെയ്യാൻ പറ്റാതെ വന്നപ്പോൾ ഞാനും സലീമേട്ടനും നല്ല രീതിയിൽ ഒരു വഴക്കുണ്ടായി. ഞങ്ങൾ രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചില്ല. സിനിമയുടെ ഷൂട്ട് കഴിഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞിട്ടും ഞാൻ സലീമേട്ടനോട് മാത്രം യാത്ര പറയാതെ പോയി.

ഞാൻ ചെയ്തത് ശരിയല്ല എന്ന് എനിക്കും അറിയാമായിരുന്നു. ആ ഒരു പ്രായത്തിന്റെയും കുറച്ച് വാശിയും. ആരോടാണ് ചെയ്‌തെന്ന് ആലോചിക്കുമ്പോൾ എനിക്ക് തന്നെ എന്നോട് പുച്ഛം തോന്നുകയാണ്. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് അന്നത്തെ ആ പെരുമാറ്റത്തിന് സോറി. ജ്യോതി വീഡിയോയിലൂടെ പറഞ്ഞു.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Entertainment

സ്ത്രീകളുടെ സൗന്ദര്യം അവളുടെ ശരീരത്തിലോ ധരിക്കുന്ന വസ്‌ത്രത്തിലോ അല്ല;…. പിന്നെ????.

Published

on

By

മലയാളത്തിൽ ഇന്ന് ഏറെ ആരാധകർ ഉള്ള മോഡലും നടിയുമാണ് അമേയ മാത്യു. അമൃത ടിവിയിൽ ഒരു പരിപാടിയിൽ കൂടി എത്തിയ താരം ആണ് അമേയ. എന്നാൽ അമേയ എന്ന താരം ശ്രദ്ധ നേടിയത് കരിക്ക് എന്ന മലയാളത്തിൽ ഏറെ ആരാധകർ ഉള്ള വെബ് സീരിസിൽ കൂടി ആയിരുന്നു.

ഒറ്റ എപ്പിസോഡിൽ മാത്രം അഭിനയിച്ചിട്ടുള്ള താരത്തിന് വമ്പൻ ആരാധകർ തന്നെ ഉണ്ടായി ആ ഷോ കഴിഞ്ഞതോടെ.. താരം എന്ന് പ്രേക്ഷക ശ്രദ്ധ നേടുന്നത് തന്റെ പുത്തൻ ഫോട്ടോഷൂട്ടുകളിൽ കൂടി ആണ്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് തലക്കെട്ടായി നൽകിയ വാചകം ആണ് വൈറൽ ആകുന്നത്.

ഒരു സ്ത്രീയുടെ സൗന്ദര്യം അവൾ ധരിക്കുന്ന വസ്ത്രത്തിലോ അവളുടെ ശരീരത്തിലോ മുഖ സൗന്ദര്യത്തിലൊ അല്ല. മറിച്ചു തളരാതെ മുന്നേറുന്ന അവളുടെ ആത്മവിശ്വാസത്തിലും ആരോഗ്യത്തിലും ആണ്. നിരവധി ആളുകൾ ആണ് താരത്തിന് പിന്തുണയും ആയി എത്തിയത്.


Continue Reading

Entertainment

ലാലേട്ടന്റെയോ മമ്മൂക്കയുടെയോ ഒരു അനുഗ്രഹം മതി പിന്നെ ലൈഫ് സെറ്റാണ് : ശരണ്യ ആനന്ദ്

Published

on

By


പോസ്റ്റിനു കടപ്പാട്
ജനപ്രിയ പരമ്പരയായ കുടുംബവിളക്കിലെ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ശരണ്യ ആനന്ദ്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹവും തുടര്‍ന്നുള്ള വിശേഷങ്ങളും സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമായത്. നവംബര്‍ ആദ്യ ആഴ്ചയായിരുന്നു ശരണ്യയുടെ വിവാഹം നടന്നത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഗൂരുവായൂരില്‍ വെച്ചാണ് മനേഷ് രാജനുമായി ശരണ്യ വിവാഹിതയാവുന്നത്. വിവാഹത്തിന് ശേഷം താരം സോഷ്യല്‍മീഡിയയിലൂടെ വിശേഷങ്ങളെല്ലാം പ്രേക്ഷകരോട് പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ടോക്സ് ലെറ്റ് മീ ടോക് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ താരം ചില തുറന്നു പറച്ചിലുകള്‍ നടത്തുകയാണ്.

അഭിനയ രംഗത്തേക്ക് ഇറങ്ങിയപ്പോള്‍ മമ്മൂട്ടിയുടെയും ലാലേട്ടന്റെയും അനുഗ്രഹം വാങ്ങി അഭിനയിക്കാന്‍ ഇറങ്ങിയതിനെ കുറിച്ച് ശരണ്യ പറഞ്ഞിരിക്കുന്നത്.മോഹന്‍ലാലിനൊപ്പം 1971 ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന ചിത്രത്തില്‍ ചെറിയ മിലിറ്ററി നഴ്സിന്റെ വേഷമായിരുന്നു താരം ചെയ്തത്.ചിത്രത്തില്‍ ആ കഥാപാത്രം ചെയ്യുന്ന സമയത്ത് ലാലേട്ടന്റെ കൂടെയാണ് കോംപീനേഷന്‍ സീന്‍ എന്ന് സംവിധായകന്‍ പറഞ്ഞു.

പിന്നെ താന്‍ ഒന്നും നോക്കിയില്ല, സമ്മതം പറഞ്ഞുവെന്ന് ശരണ്യ പറയുന്നു. അഭിനയരംഗത്ത് തിളങ്ങാന്‍ ലാലേട്ടന്റെയോ മമ്മൂക്കയുടെയോ ഒരു അനുഗ്രഹം മതി പിന്നെ ലൈഫ് സെറ്റാണെന്ന് വിശ്വസിക്കുന്ന ആളാണ് താന്‍ എന്നും അതുകൊണ്ട് പിന്നെ വേറെ ഒന്നും നോക്കിയില്ല എന്നും താരം പറയുന്നു.

ആ ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുന്‍പ് മമ്മൂക്കയുടെ കൂടെ നാന ഫോട്ടോഷൂട്ട് നടത്തിയുംതാരം ശ്രദ്ധ നേടിയിരുന്നു. പന്ത്രണ്ട് പുതുമുഖങ്ങള്‍ക്ക് ഇടയില്‍ മമ്മൂക്ക നില്‍ക്കുന്നതായിരുന്നു തീം.. അവരില്‍ ഒരാളായി ശരണ്യയും ഉണ്ടായിരുന്നു. ആദ്യമൊക്കെ മമ്മൂക്കയുടെ കൂടെ ഫോട്ടോ എടുക്കാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. അങ്ങനെ ആ ആഗ്രഹം സാധിച്ചപ്പോള്‍ ഒരുപാട് സന്തോഷമായി എന്നും താരം പറയുന്നു.
അന്ന് മമ്മൂക്കയോട് അനുഗ്രഹം വാങ്ങിയിരുന്നു എന്നും ശരണ്യ പറയുന്നു.അടുത്തിടെയാണ് തെന്നിന്ത്യന്‍ താരം ശരണ്യ ആനന്ദ് കുടുബ വിളക്ക് പരമ്പരയില് എത്തിച്ചേര്‍ന്നത്, നേരത്തെ വേദിക എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച നടി പരമ്പരയില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്നാണ് ശരണ്യ പാരമ്പരയിലേക്ക് വന്നത്. പ്രമുഖ മാധ്യമങ്ങളെല്ലാം ശരണ്യയുടെ വിവാഹ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സിനിമയില്‍ അഭിനയിച്ചപ്പോഴുണ്ടായ അതേ പിന്തുണ തന്നെയാണ് ശരണ്യയ്ക്ക് മിനി സ്‌ക്രീന്‍ പ്രേക്ഷകരും നല്‍കുന്നത്. അദ്ദേഹത്തിന്റെ പേര് ഇനി തന്റെയൊപ്പം കാണുമെന്നു ചൂണ്ടിക്കാട്ടിയാണ് ശരണ്യ വിവാഹ വാര്‍ത്ത പുറത്തു വിട്ടത്.വിവാഹവും തുടര്‍ന്നുള്ള വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലും വൈറല്‍ ആയിരുന്നു.

ആകാശ ഗംഗ 2, മാമാങ്കം എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ സിനിമകള്‍.നടി എന്നതില്‍ ഉപരി ഒരു ഫാഷന്‍ ഡിസൈനറും കൊറിയോഗ്രാഫറും മോഡലുമാണ്. തമിഴിലൂടെയാണ് സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്സിലൂടെയാണ് മലയാളത്തില്‍ തുടക്കമിട്ടത്.

തുടര്‍ന്ന് അച്ചായന്‍സ്, ചങ്ക്‌സ്, കപ്പു ചീനോ തുടങ്ങിയ ചിത്രങ്ങളിലും ശരണ്യ അഭിനയിച്ചിട്ടുണ്ട്. സുജാതയുടെയും ആനന്ദ് രാഘവന്റെയും മകളായി താരം ജനിച്ചത് സൂററ്റിലായിരുന്നു.അടൂരാണ് ശരണ്യയുടെ യഥാര്‍ത്ഥ സ്വദേശം. വിവാഹ വാര്‍ത്ത പുറത്തു വന്നതു മുതല്‍ നിരവധി പേരാണ് നടിയ്ക്ക് ആശംസകളുമായി എത്തിയിട്ടുള്ളത്.

Continue Reading

Entertainment

എന്തൊരു ലുക്കാണ് ആര്‍ക്കെങ്ങിലും അസുയ തോനിയാല്‍ അതിനും തെറ്റില്ല… അടിപൊളി ഗ്ലാമര്‍ ലുക്കില്‍ സാധിക

Published

on

By

മലയാള സിനിമയിൽ അഭിനയിക്കുന്ന നടിമാർ അഭിനയത്തോടൊപ്പം തന്നെ ചെയ്യുന്ന ഒരു കാര്യമാണ് ഫോട്ടോഷൂട്ടുകൾ. മലയാള നടിമാർ മാത്രമല്ല ഒട്ടുമിക്ക ഭാഷകളിലെയും നടിനടന്മാർ ഫോട്ടോഷൂട്ടുകൾ ഇടയ്ക്കിടെ ചെയ്യാറുണ്ട്.

പല ബ്രാൻഡുകൾക്കും മാഗസീനുകൾക്കും ഓൺലൈൻ പോർട്ടലുകൾക്കും ഒക്കെ വേണ്ടിയാണ് ഇത്തരം ഫോട്ടോഷൂട്ടുകൾ ഇവർ ചെയ്യാറുള്ളത്.ഫോട്ടോഷൂട്ടിന്റെ കാര്യത്തിൽ ഒരുപാട് ചെയ്യുന്ന ഒരു സിനിമനടിയാണ് സാധിക വേണുഗോപാൽ.

ഏത് തരം ഫോട്ടോഷൂട്ട് ആണെങ്കിലും താരം ചെയ്യും. ഗ്ലാമറസ്, മോഡേൺ, ട്രഡീഷണൽ അങ്ങനെ ഏത് വേഷത്തിലും ലുക്കാണ് സാധിക. മഴവിൽ മനോരമയിലെ പട്ടുസാരി എന്ന സീരിയലാണ് സാധികയ്ക്ക് ഇത്രയേറെ ആരാധകരെ സ്വന്തമാക്കാൻ കാരണമായത്.

അതിന് മുമ്പ് അതെ കാരണത്താൽ എന്ന അവാർഡുകൾ വാരിക്കൂട്ടിയ ഷോർട്ട് ഫിലിമിലെ പ്രകടനവും ഓൺലൈൻ ലോകത്ത് താരത്തിന് ശ്രദ്ധനേടാൻ കാരണമായി. സിനിമയിലും സീരിയലിലും ഷോർട്ട് ഫിലിമുകളിലും ഒരുപോലെ അഭിനയിക്കുന്ന താരം, സോഷ്യൽ മീഡിയയിൽ മോശം കമന്റുകൾ ഇടുന്നവർക്ക് എതിരെ പ്രതികരിക്കുന്ന ഒരാളുകൂടിയാണ്.

സാധിക പ്രശസ്ത ഓൺലൈൻ പോർട്ടലുകളിൽ ഒന്നായ ഇന്ത്യൻ സിനിമ ഗാല്ലറിക്ക് വേണ്ടി ചെയ്ത പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് ആരാധകർക്ക് ഇടയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. ദിലീപ് ഡി.കെ എന്ന ഫോട്ടോഗ്രാഫറുടെ അതിമനോഹരമായ ക്ലിക്കുകൾക്ക് ഫോട്ടോഗ്രാഫറായ മനു മുളന്തുരുത്തിയുടെ റീ-ടച്ച് കൂടിയായപ്പോൾ ഇരട്ടി ലുക്കായി.

നസീബ ജലീലിന്റെ സ്മോക്കി പലെറ്റാണ് താരത്തിന്റെ പുതിയ മേക്കോവറിന് വേണ്ടി മേക്കപ്പ് ചെയ്തിരിക്കുന്നത്. മികച്ച കമന്റുകളാണ് ആരാധകരുടെ ഭാഗത്ത് നിന്നും സാധികയ്ക്ക് ലഭിച്ചിരിക്കുന്നത്. നിമിഷനേരംകൊണ്ട് തന്നെ സാധികയുടെ പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയകളിൽ വൈറലായി. ഫ്ളവേഴ്സിന്റെ സ്റ്റാർ മാജിക്കിൽ മിക്കപ്പോഴും പങ്കെടുക്കുന്ന ഒരാളാണ് സാധിക.


COURTESY INDIAN CINEMA GALLERY

Continue Reading

Trending