Connect with us

നാട്ടിൻപുറത്തിന്റെ നന്മ നിറഞ്ഞ ഓരോ വെഡിങ് ഫോട്ടോഷൂട്ടും മലയാളികൾക്ക് സമ്മാനിക്കുന്നത് നിലക്കാത്ത ഗൃഹാതുരത്വത്തിന്റെ തിരിച്ചു കിട്ടാൻ കൊതിക്കുന്ന ഓർമകളാണ്. അത് കൊണ്ട് തന്നെയാണ് ഈ ഒരു വെഡിങ് ഫോട്ടോഷൂട്ട് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്.

നാട്ടിൻപുറത്തിന്റെ നന്മയും നിഷ്‌കളങ്കതയും സൗകുമാര്യവും തെല്ലും ചോർന്നു പോകാതെയാണ് ഈ വെഡിങ് ഫോട്ടോഷൂട്ട് പകർത്തിയിരിക്കുന്നത്.

ജാക്‌സൺ – ശിൽപ്പ ദമ്പതികളുടെ മനം നിറക്കുന്ന ഫോട്ടോസ് പകർത്തിയിരിക്കുന്നത് അമ്മ വെഡിങ് ക്രിയേഷൻസാണ്. മനോഹരമായ കാഴ്ചവിരുന്നാണ് ഓരോ ഫോട്ടോയിലും പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Entertainment

ഇന്ന് ദിലീപിനും കാവ്യക്കും നാലാം വിവാഹ വാർഷികം;

Published

on

By

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വിവാദങ്ങൾ ഉണ്ടാക്കിയ വിവാഹം ആയിരുന്നു കാവ്യാ മാധവന്റെയും ദിലീപിന്റെയും . മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്ത വിവാഹം കൂടി ആയിരുന്നു ഇരുവരുടെയും. എന്നാൽ വളരെ രഹസ്യമായി ആണ് വിവാഹം നടന്നത് എന്നുള്ളതാണ് മറ്റൊരു വസ്തുത. മമ്മൂട്ടി അടക്കം ഉള്ള സൂപ്പർ താരങ്ങൾ എത്തിയ വിവാഹം നടന്നത്.

2016 നവംബർ 25 നു ആയിരുന്നു ഇരുവരുടെയും വിവാഹം. 32 വയസ്സുള്ള കാവ്യയെ ദിലീപ് തന്റെ 48 ആം വയസിൽ ആണ് വിവാഹം കഴിക്കുന്നത്. മഞ്ജു വാര്യർ ആയിരുന്നു ദിലീപിന്റെ ആദ്യ ഭാര്യ. ഇരുവരുടെയും വിവാഹ മോചനത്തിന് ശേഷം ആയിരുന്നു ദിലീപ് കാവ്യാ യെ വിവാഹം കഴിക്കുന്നത്. നീണ്ട 15 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച ശേഷം ആയിരുന്നു ദിലീപ് കാവ്യയും ജീവിതത്തിൽ ഒന്നാകുന്നത്.

ആദ്യ വിവാഹ ത്തിൽ ദിലീപിന് ഒരു മകൾ ഉണ്ട്. അതുപോലെ തന്നെ കാവ്യയുടെയും രണ്ടാം വിവാഹം ആണ്. ആദ്യ വിവാഹം ഏറെ നാൾ തുടരാൻ കഴിയാതെ കാവ്യാ വിവാഹ മോചനം നേടുക ആയിരുന്നു. എന്നാൽ ആദ്യ വിവാഹത്തിൽ മക്കൾ ഒന്നുമില്ലാത്ത കാവ്യക്ക് ദിലീപും ആയുള്ള വിവാഹ ത്തിൽ ഒരു മകൾ ഉണ്ട്. മഹാലക്ഷമി എന്നാണ് മകളുടെ പേര്.

മലയാളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചുള്ള വിവാഹം ആയിരുന്നു ഇരുവരുടെയും. തന്നെക്കാൾ 16 വയസിന് കുറവുള്ള കാവ്യയെ ആയിരുന്നു ദിലീപ് വിവാഹം കഴിക്കുന്നത്. 2018 ൽ ഇവർക്കും ഒരു മകൾ ജനിച്ചു. വിജയദശമി ദിനത്തിൽ ജനിച്ച കുഞ്ഞിന് മഹലഷ്മി എന്നായിരുന്നു പേര്. മഞ്ജുവും താനും ഒരു ഭാര്യയും ഭർത്താവും എന്നതിൽ ഉപരി എന്തും തുറന്നു പറയാൻ കഴിയുന്ന മികച്ച കൂട്ടുകാർ കൂടി ആയിരുന്നു എന്ന് ദിലീപ് പറയുന്നു.

എന്നാൽ താനും മഞ്ജുവും പിരിയാൻ ഉള്ള കാരണം ഒരിക്കലും കാവ്യാ ആയിരുന്നില്ല എന്നും ദിലീപ് അഭിമുഖത്തിൽ പറയുന്നു. കാവ്യാ തന്റെ ജീവിതത്തിലേക്ക് വരും എന്ന് താൻ ഒരിക്കലും കരുതി ഇരുന്നില്ല.

പ്രായപൂർത്തി ആകാത്ത മകൾ വളർന്നു വരുന്നതിന്റെ ആകുലതകൾ തന്നിൽ ഉണ്ടായിരുന്നു. വിവാഹ മോചനം ആയപ്പോൾ പരിഭവം പറഞ്ഞ പലരും അതിനു ശേഷം ഒപ്പം ഉണ്ടായിരുന്നില്ല. ഷൂട്ടിംഗ് എറണാകുളത്തേക്കായി പരിമിതപ്പെടുത്തി. വഴക്കിട്ടവരും പരിഭവം കാണിച്ചവരും ആരും ഒപ്പമുണ്ടായിരുന്നില്ല.

അച്ഛൻ എപ്പോഴാ വീട്ടിൽ വരുന്നതെന്ന ചോദ്യം മകൾ മീനാക്ഷിയിൽ നിന്നും ഉണ്ടായിക്കൊണ്ടേയിരുന്നു. ആ ചോദ്യം കേൾക്കുമ്പോൾ ലൊക്കേഷനിൽ നിൽക്കാനാവില്ല. സഹോദരി രണ്ടു വർഷത്തോളം അവരുടെ വീടുപേക്ഷിച്ചു കുടുംബവുമായി ദിലീപിന്റെ വീട്ടിലേക്കു താമസം മാറ്റേണ്ടി വന്നു. തനിക്ക് വേണ്ടി പലരും ബുദ്ധിമുട്ടുന്നത് പ്രയാസമുണ്ടാക്കിയെന്നും ദിലീപ്.

എന്തിനാണ് വെറുതെ കാവ്യയുടെ പേരും ചേർത്തു വിവാദത്തിനു ഇടവയ്ക്കുന്നതെന്ന സുഹൃത്തുക്കളുടെ ചോദ്യം മറുപക്ഷത്ത്. ഒടുവിൽ എല്ലാരും മുൻകയ്യെടുത്ത് കല്യാണം നടത്തി. കാവ്യയെ വിവാഹം ചെയ്യുമെന്ന് സ്വപനത്തിൽ പോലും വിചാരിച്ചിരുന്നില്ല. രണ്ടുമൂന്നു ദിവസം കൊണ്ടാണ് കല്യാണം പ്ലാൻ ചെയ്തത്. ആദ്യം അറിയിച്ചത് മമ്മൂട്ടിയെ ആയിരുന്നുവെന്നും ദിലീപ് പറയുന്നു. വിവാഹ ശേഷം കാവ്യാ അഭിനയ ലോകത്തിൽ സജീവം അല്ല.Continue Reading

Entertainment

സ്ത്രീകളുടെ സൗന്ദര്യം അവളുടെ ശരീരത്തിലോ ധരിക്കുന്ന വസ്‌ത്രത്തിലോ അല്ല;…. പിന്നെ????.

Published

on

By

മലയാളത്തിൽ ഇന്ന് ഏറെ ആരാധകർ ഉള്ള മോഡലും നടിയുമാണ് അമേയ മാത്യു. അമൃത ടിവിയിൽ ഒരു പരിപാടിയിൽ കൂടി എത്തിയ താരം ആണ് അമേയ. എന്നാൽ അമേയ എന്ന താരം ശ്രദ്ധ നേടിയത് കരിക്ക് എന്ന മലയാളത്തിൽ ഏറെ ആരാധകർ ഉള്ള വെബ് സീരിസിൽ കൂടി ആയിരുന്നു.

ഒറ്റ എപ്പിസോഡിൽ മാത്രം അഭിനയിച്ചിട്ടുള്ള താരത്തിന് വമ്പൻ ആരാധകർ തന്നെ ഉണ്ടായി ആ ഷോ കഴിഞ്ഞതോടെ.. താരം എന്ന് പ്രേക്ഷക ശ്രദ്ധ നേടുന്നത് തന്റെ പുത്തൻ ഫോട്ടോഷൂട്ടുകളിൽ കൂടി ആണ്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് തലക്കെട്ടായി നൽകിയ വാചകം ആണ് വൈറൽ ആകുന്നത്.

ഒരു സ്ത്രീയുടെ സൗന്ദര്യം അവൾ ധരിക്കുന്ന വസ്ത്രത്തിലോ അവളുടെ ശരീരത്തിലോ മുഖ സൗന്ദര്യത്തിലൊ അല്ല. മറിച്ചു തളരാതെ മുന്നേറുന്ന അവളുടെ ആത്മവിശ്വാസത്തിലും ആരോഗ്യത്തിലും ആണ്. നിരവധി ആളുകൾ ആണ് താരത്തിന് പിന്തുണയും ആയി എത്തിയത്.


Continue Reading

Entertainment

ലാലേട്ടന്റെയോ മമ്മൂക്കയുടെയോ ഒരു അനുഗ്രഹം മതി പിന്നെ ലൈഫ് സെറ്റാണ് : ശരണ്യ ആനന്ദ്

Published

on

By


പോസ്റ്റിനു കടപ്പാട്
ജനപ്രിയ പരമ്പരയായ കുടുംബവിളക്കിലെ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ശരണ്യ ആനന്ദ്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹവും തുടര്‍ന്നുള്ള വിശേഷങ്ങളും സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമായത്. നവംബര്‍ ആദ്യ ആഴ്ചയായിരുന്നു ശരണ്യയുടെ വിവാഹം നടന്നത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഗൂരുവായൂരില്‍ വെച്ചാണ് മനേഷ് രാജനുമായി ശരണ്യ വിവാഹിതയാവുന്നത്. വിവാഹത്തിന് ശേഷം താരം സോഷ്യല്‍മീഡിയയിലൂടെ വിശേഷങ്ങളെല്ലാം പ്രേക്ഷകരോട് പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ടോക്സ് ലെറ്റ് മീ ടോക് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ താരം ചില തുറന്നു പറച്ചിലുകള്‍ നടത്തുകയാണ്.

അഭിനയ രംഗത്തേക്ക് ഇറങ്ങിയപ്പോള്‍ മമ്മൂട്ടിയുടെയും ലാലേട്ടന്റെയും അനുഗ്രഹം വാങ്ങി അഭിനയിക്കാന്‍ ഇറങ്ങിയതിനെ കുറിച്ച് ശരണ്യ പറഞ്ഞിരിക്കുന്നത്.മോഹന്‍ലാലിനൊപ്പം 1971 ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന ചിത്രത്തില്‍ ചെറിയ മിലിറ്ററി നഴ്സിന്റെ വേഷമായിരുന്നു താരം ചെയ്തത്.ചിത്രത്തില്‍ ആ കഥാപാത്രം ചെയ്യുന്ന സമയത്ത് ലാലേട്ടന്റെ കൂടെയാണ് കോംപീനേഷന്‍ സീന്‍ എന്ന് സംവിധായകന്‍ പറഞ്ഞു.

പിന്നെ താന്‍ ഒന്നും നോക്കിയില്ല, സമ്മതം പറഞ്ഞുവെന്ന് ശരണ്യ പറയുന്നു. അഭിനയരംഗത്ത് തിളങ്ങാന്‍ ലാലേട്ടന്റെയോ മമ്മൂക്കയുടെയോ ഒരു അനുഗ്രഹം മതി പിന്നെ ലൈഫ് സെറ്റാണെന്ന് വിശ്വസിക്കുന്ന ആളാണ് താന്‍ എന്നും അതുകൊണ്ട് പിന്നെ വേറെ ഒന്നും നോക്കിയില്ല എന്നും താരം പറയുന്നു.

ആ ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുന്‍പ് മമ്മൂക്കയുടെ കൂടെ നാന ഫോട്ടോഷൂട്ട് നടത്തിയുംതാരം ശ്രദ്ധ നേടിയിരുന്നു. പന്ത്രണ്ട് പുതുമുഖങ്ങള്‍ക്ക് ഇടയില്‍ മമ്മൂക്ക നില്‍ക്കുന്നതായിരുന്നു തീം.. അവരില്‍ ഒരാളായി ശരണ്യയും ഉണ്ടായിരുന്നു. ആദ്യമൊക്കെ മമ്മൂക്കയുടെ കൂടെ ഫോട്ടോ എടുക്കാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. അങ്ങനെ ആ ആഗ്രഹം സാധിച്ചപ്പോള്‍ ഒരുപാട് സന്തോഷമായി എന്നും താരം പറയുന്നു.
അന്ന് മമ്മൂക്കയോട് അനുഗ്രഹം വാങ്ങിയിരുന്നു എന്നും ശരണ്യ പറയുന്നു.അടുത്തിടെയാണ് തെന്നിന്ത്യന്‍ താരം ശരണ്യ ആനന്ദ് കുടുബ വിളക്ക് പരമ്പരയില് എത്തിച്ചേര്‍ന്നത്, നേരത്തെ വേദിക എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച നടി പരമ്പരയില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്നാണ് ശരണ്യ പാരമ്പരയിലേക്ക് വന്നത്. പ്രമുഖ മാധ്യമങ്ങളെല്ലാം ശരണ്യയുടെ വിവാഹ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സിനിമയില്‍ അഭിനയിച്ചപ്പോഴുണ്ടായ അതേ പിന്തുണ തന്നെയാണ് ശരണ്യയ്ക്ക് മിനി സ്‌ക്രീന്‍ പ്രേക്ഷകരും നല്‍കുന്നത്. അദ്ദേഹത്തിന്റെ പേര് ഇനി തന്റെയൊപ്പം കാണുമെന്നു ചൂണ്ടിക്കാട്ടിയാണ് ശരണ്യ വിവാഹ വാര്‍ത്ത പുറത്തു വിട്ടത്.വിവാഹവും തുടര്‍ന്നുള്ള വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലും വൈറല്‍ ആയിരുന്നു.

ആകാശ ഗംഗ 2, മാമാങ്കം എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ സിനിമകള്‍.നടി എന്നതില്‍ ഉപരി ഒരു ഫാഷന്‍ ഡിസൈനറും കൊറിയോഗ്രാഫറും മോഡലുമാണ്. തമിഴിലൂടെയാണ് സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്സിലൂടെയാണ് മലയാളത്തില്‍ തുടക്കമിട്ടത്.

തുടര്‍ന്ന് അച്ചായന്‍സ്, ചങ്ക്‌സ്, കപ്പു ചീനോ തുടങ്ങിയ ചിത്രങ്ങളിലും ശരണ്യ അഭിനയിച്ചിട്ടുണ്ട്. സുജാതയുടെയും ആനന്ദ് രാഘവന്റെയും മകളായി താരം ജനിച്ചത് സൂററ്റിലായിരുന്നു.അടൂരാണ് ശരണ്യയുടെ യഥാര്‍ത്ഥ സ്വദേശം. വിവാഹ വാര്‍ത്ത പുറത്തു വന്നതു മുതല്‍ നിരവധി പേരാണ് നടിയ്ക്ക് ആശംസകളുമായി എത്തിയിട്ടുള്ളത്.

Continue Reading

Trending