Connect with us

ക്ഷേത്ര തടാകത്തിലെ മുതല ക്ഷേത്ര നടയില്‍ എത്തിയതു ഭക്തര്‍ക്കു കൗതുകക്കാഴ്ചയായി. കാസര്‍ക്കോട് കുമ്പളയിലെ അനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിലെ തടാകത്തിലെ ബബിയ എന്ന മുതലയാണ് പുലര്‍ച്ചെ ക്ഷേത്ര നടയില്‍ എത്തിയത്.

തടാകത്തിലെ ഗുഹയില്‍ കഴിയുന്ന ബബിയ ക്ഷേത്ര ശ്രീകോവിലിന് അടുത്തെത്തിയത് കൗതുകക്കാഴ്ചയാവുകയായിരുന്നു. മേല്‍ശാന്തി കെ.സുബ്രഹ്മണ്യ ഭട്ട് എത്തിയപ്പോഴാണ് മുതല നടയില്‍ കിടക്കുന്നത് കണ്ടത്. സാധാരണ രാത്രിയില്‍ മുതല ക്ഷേത്രത്തിന് സമീപത്തേക്ക് കരയിലേക്ക് എത്താറുണ്ടെങ്കിലും പുലര്‍ച്ചെ മേല്‍ശാന്തി എത്തുംമുമ്പേ തിരികെ തടാകത്തിലേക്കു മടങ്ങുകയാണ് പതിവ്.

ഭക്തര്‍ ക്ഷേത്യത്തിലെ ഭഗവാനായി സങ്കല്‍പ്പിക്കപ്പെടുന്ന ബബിയ ക്ഷേത്ര നടയ്ക്കു മുന്നില്‍ എത്തിയതോടെ മേല്‍ശാന്തി പ്രാര്‍ഥനയും പൂജയും നടത്തി. എന്നാല്‍ ആനപ്പടിക്കപ്പുറത്തേക്ക് മുതല വന്നിട്ടില്ലെന്നാണ് ക്ഷേത്ര അധികൃതര്‍ പറയുന്നത്.

ബബിയ നടയില്‍ കിടക്കുന്ന ദൃശ്യം കീഴ്ശാന്തി മൊബൈലില്‍ പകരത്തിയ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെ ഒട്ടേറെപ്പേര്‍ പങ്കുവെച്ചു. ബബിയയ്ക്ക് ഇപ്പോള്‍ 75 ഓളം പ്രായമായെന്നാണ് കണക്ക്‌. ഏതാനും നേരം കഴിഞ്ഞു ബബിയ തിരിച്ച് ഗുഹയിലേയ്ക്ക് മടങ്ങുകയും ചെയ്തു.

സാധാരണ മുതലകളെപ്പോലുള്ള അക്രമ സ്വഭാവരീതികളും ബബിയയ്ക്കില്ല. ബ്രിട്ടീഷ് ഭരണകാലത്തുണ്ടായിരുന്ന മുതലായാണെന്നും ഒരു പട്ടാളക്കാരന്‍ വെടിവച്ചിട്ടും ബബിയക്ക് ഒന്നും സംഭച്ചില്ലെന്നുമാണ് ഐതിഹ്യം.

ബബിയ ക്ഷേത്രനടയില്‍ കിടക്കുന്ന ചിത്രങ്ങള്‍ അപൂര്‍വമാണെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. പൂജ കഴിഞ്ഞു രാവിലെ 8നും ഉച്ചയ്ക്കു 12 നും മേല്‍ശാന്തി നല്‍കുന്ന നിവേദ്യം ആണ് ബബിയയുടെ ആഹാരം.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralam

വിവാഹ ശേഷം തന്റെ സ്വപ്‌നങ്ങൾ തകർന്നു മലയാളികള്‍ക്ക് പരിചിതരായ ഗേ ദമ്പതികളായ നിവേദും റഹീമും വേര്‍പിരിഞ്ഞു

Published

on

By

കേരളത്തിലെ ആദ്യ സ്വവർഗാനുരാഗ പുരുഷാദമ്പതികളാണ് നികേഷും സോനുവും. ഇവരുടെ വിവാഹമാണ് മറ്റ് സ്വവര്ഗാനുരാഗികൾക്ക് പ്രചോദനവും ധൈര്യവും നൽകിയത്. സോനുവിനും നികേഷിനും ശേഷം കേരളത്തിൽ വിവാഹിതരായ ഗേ ദമ്പതികളാണ് നിവേദും റഹീമും. നീണ്ട 6 വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. എന്നാൽ ഇപ്പോൾ ഇരുവരും വേർപിരിഞ്ഞു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നിവേദ് തന്നെയാണ് ഇക്കാര്യം വെളുപ്പെടുത്തിയത്. വിവാഹത്തിന് മുൻപ് തന്റെ എല്ലാ സ്വപ്നങ്ങൾക്കും കൂട്ടായി അവൻ ഉണ്ടായിരുന്നു എന്നാൽ വിവാഹ ശേഷം തന്റെ സ്വപ്‌നങ്ങൾ തകർന്നു എന്നാണ് നിവേദ് പറഞ്ഞത്. ഒരു കുഞ്ഞ് വേണമെന്ന തന്റെ ആഗ്രഹം റഹീം എതിർത്തു.

ഒരു കുഞ്ഞിനെ ദത്തെടുക്കാം എന്ന എന്റെ ആഗ്രഹത്തെ റഹീം പാടെ തള്ളിക്കളഞ്ഞു. ഇതോടെ ജീവിതം തകർന്നു. അതിനുശേഷം തങ്ങൾക്ക് ഒരു വിധത്തിലുമുള്ള ബന്ധവും ഉണ്ടായിരുന്നില്ല. റഹീം പോയെങ്കിലും അവന്റെ കുടുംബം എന്റെയൊപ്പം നിന്നു. അത്കൊണ്ടാണ് താങ്ങാനാവാത്ത സങ്കടത്തിൽ നിന്നും താൻ കരകയറിയത്. ഇപ്പോൾ ഒരാളുമായി റിലേഷൻ ഉണ്ട് സമയമാവുമ്പോൾ പറയാം എന്നും നിവേദ് വെളിപ്പെടുത്തി.

Continue Reading

Entertainment

കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ട് അന്തം വിട്ട് ആരാധകർ.ഗ്ലാമർ ലുക്കിൽ മഞ്ഞുരുകും കാലത്തിലെ ജാനികുട്ടി;ചിത്രങ്ങൾ കാണാം

Published

on

By

മലയാള മിനി സ്ക്രീൻ ചരിത്രത്തിൽ തന്നെ റേറ്റിങ്ങിൽ മുൻനിരയിൽ നിൽക്കുന്ന സീരിയലുകളിൽ ഒന്നായിരുന്നു മഞ്ഞുരുകും കാലം. സീരിയലിലെ ജാനികുട്ടി എന്ന കഥാപാത്രം ആരും മറക്കാൻ സാധ്യതയില്ല. മോനിഷയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.

മുൻ നിര നായികമാർക്കൊപ്പം തന്നെ ചുരുങ്ങിയ കഥാപാത്രങ്ങൾ കൊണ്ട് മോനിഷയ്ക്ക് ടെലിവിഷൻ മേഖലയിൽ തന്റെ സ്ഥാനം ഉറപ്പിക്കാനും സാധിച്ചു. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ ഒന്നാകെ.

രണ്ടുവർഷം മുൻപായിരുന്നു താരത്തിന്റെ വിവാഹം നടക്കുന്നത്. വിവാഹ ചിത്രങ്ങളും വീഡിയോയും എല്ലാം സോഷ്യൽ മീഡിയ വഴി വൈറലും ആയിരുന്നു.

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടപെട്ട പരമ്പരകളിൽ ഒന്നാണ് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം. ഈ സൂപ്പർഹിറ്റ് പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് മോനിഷ. ഏറെ ഇഷ്ടപ്പെട്ട നടിയാണ് മോനിഷ.

തന്റെ മികച്ച അഭിനയം കൊണ്ട് കുറഞ്ഞകാലം കൊണ്ടുതന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. വിവാഹത്തിന് ശേഷവും സീരിയലിൽ സജീവമാണ് താരം. മഞ്ഞുരുകുംകാലം എന്ന പരമ്പരയിൽ ജാനിക്കുട്ടി എന്ന കേന്ദ്ര കഥാപാത്രത്തെയാണ് മോനിഷ അവതരിപ്പിച്ചത്.

രണ്ട് വർഷം മുമ്പാണ് താരം അർശക് നാഥ് എന്നയാളെ വിവാഹം കഴിച്ചത്. താരത്തിന്റെ വിവാഹവാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വ്യത്യസ്തമായ ഫോട്ടോകൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പഴമ നിറഞ്ഞൊഴുകുന്ന ഏവരെയും ആകർഷിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിട്ടുള്ളത്.

Continue Reading

Entertainment

പഞ്ചായത്ത് മാറി വോട്ട് ചെയ്യാൻ പറ്റുമോ? കള്ളവോട്ട് ചെയ്തിട്ടാണേലും ജയിപ്പിച്ചേക്ക്! സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് ഉപയോഗിച്ചാല്‍ കര്‍ശന നടപടി

Published

on

By

വനിതകള്‍ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപകരമായി ചിത്രീകരിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

ജില്ലാ പൊലീസ് മേധാവികള്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കി.

സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ ചിത്രങ്ങളും സ്വകാര്യ ചിത്രങ്ങളും എഡിറ്റ് ചെയ്തും അശ്ലീല പദങ്ങള്‍ ഉപയോഗിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് നിര്‍ദ്ദേശം.

ഇത്തരം സംഭവങ്ങളില്‍ സ്വീകരിക്കുന്ന നടപടികള്‍ ഉടന്‍ തന്നെ പോലീസ് ആസ്ഥാനത്തെ ഇലക്ഷന്‍ സെല്ലില്‍ അറിയിക്കണമെന്നും ജില്ലാ പൊലീസ് മേധാവികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഐടി ആക്റ്റിലെയും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും വകുപ്പുകള്‍ പ്രകാരമായിരിക്കും നടപടി.

Continue Reading

Trending