
താൻ ഏറെ ആസ്വദിച്ചാണ് ഉദ്ഘാടനങ്ങൾക്ക് പോകുന്നതെന്നും വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനേക്കാൾ തനിക്ക് പ്രിയം ഇനാഗുറേഷന് പോകുന്നതാണെന്നും മലയാളികളുടെ പ്രിയ നടി ഹണി റോസ്. ഹണിയുടെ വാക്കുകൾ ഇങ്ങനെ… ഫങ്ഷന് പോകുമ്പോൾ എന്ത് ഡ്രസ് ധരിക്കും എന്നതിൽ കൺഫ്യൂഷൻ വരാറുണ്ട്. നേരത്തെ തന്നെ വാങ്ങിച്ച് വെച്ചിട്ടുള്ള കലക്ഷനിൽ നിന്നാണ് ഡ്രെസ് സെലക്ട് ചെയ്യുന്നത്. ആഘോഷങ്ങൾ വരുമ്പോൾ നേരത്തെ തന്നെ പ്ലാൻ ചെയ്യും.
ഇനോഗറേഷൻ ഫങ്ഷൻ കാര്യങ്ങൾ ഞാൻ സംസാരിക്കുന്ന കാര്യങ്ങളല്ല. കാറിലിരിക്കുമ്പോഴാണ് ഉദ്ഘാടനം ചെയ്യാൻ പോകുന്ന ഷോപ്പിന്റെ ഡീറ്റെയ്ൽസ് അറിയുന്നത്. ഞാൻ ഏറ്റവും എഞ്ചോയ് ചെയ്യുന്ന ഒന്നാണ് ഉദ്ഘാടനങ്ങളിൽ പങ്കെടുക്കുക എന്നത്. ആളുകൾ നമുക്ക് വേണ്ടി കാത്ത് നിൽക്കുന്നതും അവരുടെ സ്നേഹവും എല്ലാം എനിക്കിഷ്ടമാണ്. ഒരാളുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നതാകും നമ്മൾ ഉദ്ഘാടനം ചെയ്യാൻ പോകുന്ന ഷോപ്പ്. നന്നായി വരണമേയെന്ന് പറഞ്ഞ് അയാൾ ആരംഭിക്കുന്ന സ്ഥാപനത്തിലേക്ക് നമുക്ക് ക്ഷണം വരുന്നത്.
അത് ഒരു അനുഗ്രഹമായാണ് ഞാൻ കാണുന്നത്. ആ വൈബ് എനിക്ക് ഇഷ്ടമാണ്. പക്ഷെ കുറേ ആളുകൾ കൂടുന്ന കല്യാണത്തിന് പോകുന്നത് എനിക്ക് ഭയങ്കര ഡിസ് കംഫേർട്ടാണ്. അവാർഡ് ഷോയ്ക്ക് പോയാലും ഭീകര പ്രശ്നമാണ് എനിക്ക്. എങ്ങനെ എങ്കിലും അവിടെ നിന്ന് ഓടിപ്പോയാൽ മതിയെന്ന ഫീലാണ്. ഇൻഗുറേഷന് പോയാൽ ഭയങ്കര കംഫേർട്ടാണ്. അവിടം വിട്ട് പോകാൻ തോന്നില്ല. തിരികെ വരാൻ കൂട്ടാക്കാതെ ഞാൻ നിൽക്കുമ്പോൾ കോർഡിനേറ്റ് ചെയ്യുന്നവർ വിളിച്ചുകൊണ്ട് പോവുകയാണ് ചെയ്യാറ്.