ഞാൻ വളർന്നത് ബോർഡിങ്ങിൽ.. ചെറുപ്പത്തിൽ തന്നെ അച്ഛനും അമ്മയും വേർപിരിഞ്ഞു.. കെയറിങ് കിട്ടാതെ വളർന്നവളാണ് ഞാൻ.. ബോർഡിങ് സ്കൂളിലെ ചീത്തവാക്കുകൾ കേട്ടാണ് വളർന്നത്.. അൻഷിത










ബിഗ് ബോസ് തമിഴ് സീസണ്‍ 8 പ്രത്യേകതളോടെ കളി തുടരുകയാണ്. കമല്‍ ഹാസന് പകരം ഇത്തവണ വിജയ് സേതുപതിയാണ് ഷോ ഹോസ്റ്റ് ചെയ്യുന്നത്. കൂടെവിടെ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടി അന്‍ഷിത അഞ്ചി ഷോയില്‍ ഒരു മത്സരാര്‍ത്ഥിയാണ്. സ്വന്തം കഥ പറയേണ്ട ഒരു ടാസ്‌കില്‍ വളരെ ഇമോഷണലായി താന്‍ കടന്നുവന്ന വഴികളെ കുറിച്ച് സംസാരിക്കുന്ന അന്‍ഷിതയുടെ പ്രമോ വീഡിയോ പുറത്തുവന്നു. ‘ചെറുപ്പത്തില്‍ തന്നെ എന്റെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. അതിന് ശേഷം എന്നെ ബോര്‍ഡിങ് പോലുള്ള ഒരിടത്താക്കി. അവിടെയാണ് ഞാന്‍ വളര്‍ന്നത്. ചെറുപ്പത്തില്‍ എല്ലാവരും വാത്സല്യത്തോടെയുള്ള വിളികളാണ് കേള്‍ക്കുന്നത്,



എന്നാല്‍ എനിക്കവിടെ കേള്‍ക്കേണ്ടി വന്നതെല്ലാം ചീത്ത വാക്കുകളാണ്. ഞാന്‍ ഇവിടെ വരെ എത്തിയത് എന്നെ പിന്നില്‍ നിന്നാരെങ്കിലും സപ്പോര്‍ട്ട് ചെയ്തതുകൊണ്ടല്ല. വളരെ അധികം കഷ്ടപ്പെട്ട് തന്നെയാണ് ഇവിടെ വരെ എത്തിയത്’ ‘അങ്ങനെ എല്ലാത്തെയും അതിജീവിച്ച് വന്നു നില്‍ക്കുമ്പോഴാണ്, എന്റെ ജീവിതത്തെ പൂര്‍ണമായും തകര്‍ത്ത ആ സംഭവം ഉണ്ടായത്. എന്താണെന്നോ ഏതാണെന്നോ ഒന്നും അന്വേഷിക്കാതെ സോഷ്യല്‍ മീഡിയ എന്റെ ജീവിതം, അവര്‍ തന്നെ എഴുതാന്‍ തുടങ്ങി’ കരഞ്ഞുകൊണ്ടാണ് അന്‍ഷിത ഇത്രയും പറയുന്നത്.
ചെറുപ്പത്തിലേ അച്ഛനും അമ്മയും വേര്‍പിരിഞ്ഞതിനെ കുറിച്ചും, അതിന് ശേഷം അമ്മയുടെ കുടുംബത്തിനൊപ്പം ജീവിക്കുന്നതിനെ കുറിച്ചുമെല്ലാം നേരത്തെ



തന്റെ യൂട്യൂബ് ചാനലിലൂടെ അന്‍ഷിത വെളിപ്പെടുത്തിയതാണ്. കൂടെവിടെ എന്ന സീരിയലിലൂടെ ഏറെ പ്രശംസകളും നടിയെ തേടിയെത്തിയിരുന്നു. ചെല്ലമ്മ എന്ന സീരിയലൂടെയാണ് തമിഴ് സീരിയല്‍ ലോകത്ത് തുടക്കമിട്ടത്. അതിലെ നായകനുമായി വന്ന ഗോസിപ്പാണ് അന്‍ഷിതയുടെ ജീവിതം തകര്‍ത്ത ആ സംഭവം. നിങ്ങള്‍ കേട്ട, നിങ്ങളുണ്ടാക്കിയ കഥയല്ല യഥാര്‍ത്ഥ ഞാന്‍. യഥാര്‍ത്ഥത്തില്‍ ഞാന്‍ എന്താണ് എന്ന് എനിക്ക് തെളിയിക്കാന്‍ കിട്ടിയ അവസരമാണ് ബിഗ് ബോസ് ഷോ എന്ന് ആദ്യ എപ്പിസോഡില്‍ അന്‍ഷിത പറഞ്ഞിരുന്നു. ചെറുപ്പം മുതലേ സ്‌നേഹത്തിന് വേണ്ടി അലഞ്ഞ എനിക്ക് ഈ ഷോയിലൂടെ എല്ലാവരുടെയും സ്‌നേഹം വേണം എന്ന ആഗ്രഹം മാത്രമേയുള്ളൂ എന്നും നടി പറഞ്ഞിരുന്നു.