Warning: Trying to access array offset on false in /home6/topstarm/theinstantrecords.com/wp-content/themes/mh-magazine-lite/includes/mh-custom-functions.php on line 144
Warning: Attempt to read property "post_title" on null in /home6/topstarm/theinstantrecords.com/wp-content/themes/mh-magazine-lite/includes/mh-custom-functions.php on line 144
കഴിഞ്ഞ ദിവസം നടനും എം എൽ എ യുമായ മുകേഷ് മന്ത്രിമാരെ രൂക്ഷമായി വിമർശിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് വളരെ ശ്രദ്ധ നേടിയിരുന്നു. കെഎസ്ആർടിസി സ്റ്റാൻഡിന്‍റെ ദുരവസ്ഥയിൽ ഗതാഗതവകുപ്പിനെതിരെയാണ് മുകേഷ് രംഗത്ത് വന്നത്.
കൊല്ലത്തെ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കെട്ടിടം അപകടാവസ്ഥയിലാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ മുകേഷ് ചൂണ്ടിക്കാട്ടി. യാത്രക്കാർക്ക് സുരക്ഷിതമായി കയറി നിൽക്കാനാകുന്ന മിനിമം സൗകര്യമെങ്കിലും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പറയാതെ വയ്യ.. എന്ന തലക്കെട്ടോടെയാണ് അദ്ദേഹം കുറിച്ചത്.. വാക്കുകൾ ഇങ്ങനെ, കൊല്ലം നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന കെഎസ്ആർടിസി ബസ്റ്റാൻഡ് കെട്ടിടം അപകടാവസ്ഥയിൽ ആണെന്ന് മനസ്സിലാക്കിയതിനു ശേഷം ഒരു എംഎൽഎ എന്ന
നിലയിൽ ഇടപെടാവുന്നതിന്റെ പരമാവധി ഇടപെടുകയും. ആദ്യം എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടിയും പിന്നീട് ആറ് കോടിയും നൽകാം എന്നു പറഞ്ഞ് ബന്ധപ്പെട്ട വകുപ്പിന് കത്ത് നൽകുകയും ചെയ്യുകയുണ്ടായി.
നിരവധി തവണ നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിക്കുകയും
വിഷയങ്ങൾ അവതരിപ്പിച്ച് ആയതിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നും രണ്ടും മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരോട് നേരിട്ട് കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്, കൊല്ലം ഡിപ്പോയ്ക്ക് അടിയന്തര ആവശ്യം വാണിജ്യ സൗധമല്ല…
യാത്രികർക്ക് സുരക്ഷിതമായും ഭയരഹിതമായും കയറി നിൽക്കാൻ കഴിയുന്ന മിനിമം സൗകര്യമാണ്.
അത് നൽകാൻ മാനേജ്മെന്റും വകുപ്പും തയ്യാറാവുന്നില്ലെങ്കിൽ വലിയ വില നൽകേണ്ടിവരും. എന്നും അദ്ദേഹം കുറിച്ചു… തന്റെ കുറിപ്പിനോടപ്പം അദ്ദേഹം മുൻ ഗതാഗതമന്ത്രി
എ.കെ.ശശീന്ദ്രനും നിലവിലെ മന്ത്രി ആന്റണി രാജുവിനും കെ.എസ്.ആർ.ടി.സി. മാനേജ്മെൻറിനും കെട്ടിടത്തിന്റെ ദയനീയസ്ഥിതി ചൂണ്ടിക്കാട്ടി അയച്ച കത്തുകളും നിയമസഭാ ചോദ്യോത്തരവേളയിൽ വിഷയം ഉന്നയിച്ചതിന്റെ വിവരങ്ങളും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഈ കുറിപ്പിനെ പരസ്യമായി പരിഹസിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കുവെച്ച കുറിപ്പും വളരെ ശ്രദ്ധ നേടുകയാണ്. രാഹുൽ കുറിച്ചത് ഇങ്ങനെ.. “ഈ ചങ്ങാതിയല്ലേ പുതുപ്പള്ളിയില്‍ പുതിയ ബസ് സ്റ്റാന്റ് വരാന്‍ ജയ്ക്കിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞതെന്നായിരുന്നു രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചത്. ഒപ്പം മുകേഷിന്റെ വളരെ രസകരമായ ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.