പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക് സി തോമസിനും ഭാര്യ ഗീതു തോമസിനും ആണ്‍കുഞ്ഞ്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ജെയ്ക് അറിയിച്ചു.
2019 ഒക്ടോബറിലായിരുന്നു ജെയ്കും ഗീതുവും തമ്മിലുള്ള വിവാഹം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ഗീതുവിനെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തിരുന്നു. ഗര്‍ഭിണിയായ ഭാര്യയെ ഉപയോഗിച്ച് ജെയ്ക്ക് സഹതാപവോട്ട്
നേടാന്‍ ശ്രമിക്കുന്നെന്ന തരത്തിലായിരുന്നു പ്രചാരണം. ഗീതു വോട്ട് അഭ്യര്‍ഥിക്കുന്ന വിഡിയോ ഉള്‍പ്പെടെ പ്രചരിപ്പിച്ചായിരുന്നു അധിക്ഷേപം. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനോട് 37,719 വോട്ടിനാണ് ജെയ്ക്ക് പരാജയപ്പെട്ടത്.
തുടര്‍ച്ചയായ മൂന്നാം തവണയാണ് ജെയ്ക്ക് പുതുപ്പള്ളിയില്‍ മത്സരിച്ചത്. 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പകളില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയും മത്സരിച്ചിരുന്നു.2019 ഒക്‌ടോബർ 19നായിരുന്നു ഇരുവരുടെയും വിവാഹം.
ഇരുവരും സി എം എസ് കോളേജിലെ വിദ്യാർത്ഥികളായിരുന്നു. പരേതനായ ചിറയിൽ എം ടി തോമസിന്റെയും അന്നമ്മ തോമസിന്റെയും മകനാണ് ജെയ്ക്ക്. ചെങ്ങളം സ്രാമ്പിക്കൽ എസ് ജെ തോമസിന്റെയും ലീന തോമസിന്റെയും മകളാണ് ഗീതു.