ഞാനെന്ന ഭാവംഎനിക്ക് ഉണ്ടായിരുന്നു… ദേഷ്യവും വേദനയും ഇൻസെക്യൂരിറ്റിയും പ്രകടിപ്പിച്ചു.. അത് ആളുകളെ നീരസപ്പെടുത്തി; മണി സാറിന് എന്നോ‌ട് ദേഷ്യമാണ്!! വർഷങ്ങൾക്ക് ശേഷം തുറന്നു പറഞ്ഞു മധു

in Entertainment


റോജ എന്ന ഒറ്റ സിനിമയിലൂടെ ആരാധകരെ ഏറെ സ്വാധീനിച്ച താരമാണ് നടി മധു. അതുമാത്രമല്ല റോജ, ജെന്റിൽമാൻ, യോദ്ധ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ നിറഞ്ഞുനിന്നു. ഇപ്പോഴിതാ കരിയറിലെ താരത്തിളക്കമുള്ള കാലത്ത് തനിക്ക് പറ്റിയ പിഴവുകളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ്


മധുവിപ്പോൾ. ആ പ്രായത്തിലെ അഹങ്കാരം കാരണം എനിക്ക് ​ഗോഡ്ഫാദർ ഇല്ലെന്നാണ് പറഞ്ഞിരുന്നതെന്ന് മധു പറയുന്നു. പക്ഷെ ജീവിതം മനസിലാക്കിയ ഞാൻ ഇന്നങ്ങനെ പറയില്ല. എന്നെ റിജക്ട് ചെയ്ത സംവിധായകൻ ആദ്യം ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ആ ഫോട്ടോ​ഗ്രാഫ് മാ​ഗസിനിൽ വന്നു. ഹേമ മാലിനിയുടെ


അമ്മാവന്റെ മകൾ നടിയാകാൻ ശ്രമിക്കുന്നു എന്നും എഴുതി. ഇത് ചെന്നെെയിൽ ബാലചന്ദർ സർ കണ്ടു. അദ്ദേഹം ​​ഹേമ മാലിനിയുടെ വീട്ടിലേക്ക് വിളിച്ചു. ആരാണ് ഈ പെൺകുട്ടി എന്ന് ചോദിച്ചു. ഹേമാ ജിയുടെ അമ്മയാണ് ഫോണെടുത്തത്. എന്റെ സഹോദരിയുടെ മകളാണത് എന്ന് അവർ പറഞ്ഞു.

അങ്ങനെയാണ് അഴകൻ എന്ന സിനിമ തനിക്ക് ലഭിച്ചതെന്നും മധു വ്യക്തമാക്കി. റോജയിലേക്ക് മണിരത്നം തന്നെ തെരഞ്ഞെടുത്തതിനെക്കുറിച്ചും മധു സംസാരിച്ചു. റോജ ബാലചന്ദർ സാറുടെ പ്രൊഡക്ഷനായിരുന്നു. മണിരത്നം 200 പെൺകുട്ടികളെ റോജയിലേക്ക് ഓഡിഷൻ ചെയ്തെന്ന് അറിഞ്ഞു. തനിക്ക്


നായികയെ കിട്ടിയില്ലെന്ന് മണിരത്നനം പറഞ്ഞപ്പോൾ ബാലചന്ദർ സർ തന്റെ കാര്യം പറഞ്ഞു. ഇങ്ങനെയാെരു പെൺകുട്ടിയുണ്ട്, തീർത്തും, പുതുമുഖമല്ല, രണ്ട് മൂന്ന് സിനിമകൾ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം മണി സാറോട് പറഞ്ഞു. നടിയെ അയക്കാൻ മണി സർ ആവശ്യപ്പെട്ടു. ഞാനും അച്ഛനും മണി സാറുടെ


ഓഫീസിൽ പോയി. ഓഡിഷന് ശേഷം തനിക്ക് റോജയിൽ അവസരം ലഭിച്ചതെന്നും മധു വ്യക്തമാക്കി. അതേസമയം മണിരത്നത്തിന് തന്നോട് ദേഷ്യം തോന്നിയിരിക്കാമെന്നും റോജ പറയുന്നു. പോപ്പുലറായ ഒരു മാ​ഗസിനിൽ എന്റെ അഭിമുഖം വന്നു. മണിരത്നമാണ് നിങ്ങളെ താരമാക്കിയതെന്ന് അഭിമുഖത്തിൽ

പറഞ്ഞപ്പോൾ ഞാൻ പറഞ്ഞത് ആരും ഒരാളെ താരമാക്കാൻ വേണ്ടി സിനിമ ചെയ്യില്ല, ഞാൻ ആ കഥാപാത്രത്തിന് അനുയോജ്യമായിരുന്നു, എന്നെ തെരഞ്ഞെടുത്തു. ഞാൻ നന്നായി അഭിനയിച്ചു എന്നാണ്. പക്ഷെ മാ​ഗസിനിൽ വന്ന തലക്കെട്ട് മണി സർ എന്നെ താരമാക്കിയില്ല എന്നാണ്. ഞാനെന്ന ഭാവം

തനിക്ക് ഉണ്ടായിരുന്നു. ഞാൻ നിഷ്കളങ്കയായിരുന്നു. പക്ഷെ ദേഷ്യവും വേദനയും ഇൻസെക്യൂരിറ്റിയും പ്രകടിപ്പിച്ചു. ഒരു മതിൽ പണിതു. ഞാനെന്ന ഭാവമായി. അത് ആളുകളെ നീരസപ്പെടുത്തി. അതുകൊണ്ട് തനിക്ക് നല്ല സൗഹൃദം ഉണ്ടായില്ല. പല സിനിമകളിലും തന്നെ നായികയായി വീണ്ടും വിളിച്ചില്ലെന്നും


മധു തുറന്ന് പറഞ്ഞു. റോജയുടെ വിജയത്തിന്റെ ക്രെഡിറ്റ് മണിരത്നത്തിന് നൽകേണ്ടതായിരുന്നു. മണി സർ എനിക്ക് പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല എന്ന മനോഭാവമായിരുന്നെന്നും റോജ വ്യക്തമാക്കി. താൻ അഹങ്കാരിയാണെന്ന ധാരണ സിനിമാ ലോകത്തുണ്ടായിട്ടുണ്ടെന്നും മധു തുറന്ന് പറഞ്ഞു.

Leave a Reply

Your email address will not be published.

*