ഗ്ലാമര്‍ താരം യഷിക ആനന്ദിന്റെ നില അതീവ ഗുരുതരമായി തുടരുന്നു.. ഞാട്ടലോടെ സിനിമ ലോകം.. താരത്തിന് വേണ്ടി പ്രാര്‍ത്ഥനയോടെ ആരാധകര്‍..

0
3

വാഹനാപകടത്തിൽ തമിഴ് നടി യഷിക ആനന്ദിന് ഗുരുതരമായി പരിക്കേറ്റു. താരത്തിനോട് ഒപ്പം ഉണ്ടായിരുന്ന ഒരു സുഹൃത്ത് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

ഞായറാഴ്ച രാവിലെയാണ് മഹാബലിപുരത്താണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട് കാർ റോഡിന് മീഡിയനില്‍ ഇടിക്കുകയായിരുന്നു.

യശികയും മൂന്ന് സുഹൃത്തുക്കളും കാറിലുണ്ടായിരുന്നു. നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമേരിക്കയിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന ഹൈദരാബാദിലെ ഭവാനി (28) ആണ് മരിച്ചത്.

യാഷികയുടെ നില ഗുരുതരമാണ്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അമിതവേഗത്തിൽ വന്ന കാറിന് നിയന്ത്രണം നഷ്ടപ്പെട്ടു, ഒരു മീഡിയൻ ഇടിച്ച് റോഡിന്റെ വശത്തുള്ള ഒരു കുഴിയിലേക്ക് മറിഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്‌കള്‍.

തെന്നിന്ത്യന്‍ താരത്തിന് ആരാധകര്‍ കൂടി വരുന്ന കാലം ആയിരുന്നു ഇപ്പോള്‍. മികച്ച രീതില്‍ മുന്നേറി വരുന്ന ഒരു യുവ നായിക ആയിരുന്നു യഷിക.

താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ട്‌ വളരെ മികച്ചതും അതീവ ഗ്ലാമറസസും ആയിരുന്നു, അതുകൊണ്ട് തന്നെ ലോകം മുഴുവനും താരത്തിന്‍റെ ഫോട്ടോസ് വൈറല്‍ ആകാറുണ്ട്.

ആരാധകര്‍ക്ക് ഈ അപടകം ഒരു വലിയ ദുഃഖ വാര്‍ത്തയായി, പ്രിയതാരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആരാധകര്‍ മറക്കുന്നില്ല, ചെറിയ നാളുകള്‍ കൊണ്ട് ആരാധകരുടെ പ്രിയങ്കരിയായ താരമാണ് യഷിക.

ആരാധകരുടെ പള്‍സ് മനസിലാക്കി അവര്‍ക്കും ഇഷ്ടം ആകുന്ന രീതിയില്‍ നിരവധി ഷൂട്ട്‌ താരം ഇതിനോടകം നടത്തിയിട്ടുണ്ട്. എത്രയും വേഗം തിരിച്ചുവരാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍..

LEAVE A REPLY

Please enter your comment!
Please enter your name here