പരിമിതികളെ എല്ലാം അതിജീവിച്ച മോഡല്‍ ഇതാണ്.. അടാര്‍ ഫോട്ടോകൾ കാണാം..

0
16

നിസ്സാര പ്രശ്‌നങ്ങളിൽ അകപ്പെടുമ്പോള്‍ തന്നെ ഇപ്പോള്‍ ജീവിതം അവസാനിപ്പിക്കുന്ന ആളുകള്‍ വര്‍ധിച്ചുവരുകയാണ്.

ജീവിതത്തിൽ അവർ അഭിമുഖീകരിക്കുന്ന ചെറിയ പ്രശ്‌നങ്ങൾ വലുതായി കാണുന്നവര്‍ അത്തരം പ്രവണതകളിലേക്ക് എത്തുന്നു.

എന്നാൽ ജീവിത പ്രതിസന്ധികളെ ഒരു പ്രചോദനമായി കണക്കാക്കുകയും അതിനെ വിജയത്തിലേക്കുള്ള ചവിട്ടുപടിയായി കാണുകയും ജീവിതത്തിൽ വിജയം നേടുകയും ചെയ്യുന്ന ധാരാളം ആളുകൾ നമുക്ക് ചുറ്റുമുണ്ട്.

പരിമിതികളോടെ ലോകത്തെ കീഴടക്കിയ അനേകരുടെ ജീവിതത്തെ നമ്മള്‍ എല്ലാവരുംകണ്ട് അനുകരിക്കേണ്ടിയിരിക്കുന്നു.

അത്തരത്തില്‍ ഇല്ലമയില്‍ നിന്നും കരുത്തിനെ കൂട്ട് പിടിച്ച് ഒരു പ്രസസ്ഥ മോഡല്‍ എന്ന നിലയിലേക്ക് എത്തിയ താരമാണ് പാത്തു കുട്ടി. ഒരു കാല്‍ നഷ്ടമായ താരമാണ് പാത്തു.

പക്ഷെ അതിനെ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത്, ഒരു പ്രഫഷണല്‍ മോഡല്‍ ആയി മാറി. തന്റെ കുറവിനെ കുറവായി കാണാതെ അതിനെ ഒപ്പം കൂട്ടിയപ്പോള്‍ എല്ലാം നേരെയായി.

സോഷ്യൽ മീഡിയയിൽ സജീവമായ നടി നിരവധി ഫോട്ടോഷൂട്ടുകളിൽ ഏർപ്പെട്ടിട്ടുണ്ട്. നടി അഭിമാനത്തോടെ തന്റെ എല്ലാ ഫോട്ടോകളും ഇൻസ്റ്റാഗ്രാമിൽ പങ്കിടുന്നു.

ഓരോ ഫോട്ടോയ്ക്കും പ്രതികരണം മികച്ചതാണ്. താരത്തിന്‍റെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ പേര് തന്നെ വളരെ വ്യത്യസ്തമാണ് “Im diffrent” എന്നാണ്.

അതിൽ നമുക്ക് താരത്തിന്‍റെ ആത്മവിശ്വാസത്തിന്റെ നിഴൽ കാണാന്‍ സാധിക്കും. ഞാൻ വ്യത്യസ്തനാണെന്ന് ലോകത്തോട് വിളിച്ചുപറയുന്നു.

തന്റെ ഇൻസ്റ്റാഗ്രാംമില്‍ താരം കുറിച്ചിട്ടുണ്ട് “Im amputee lady..” എന്ന്, ഞാൻ അംഗഹീന പെണ്‍കുട്ടിയാണ്.എന്ന് വളരെ അഭിമാനത്തോടെയാണ് താരം പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here