Connect with us

ധോണിക്കും ചെന്നൈ സൂപ്പർ കിങ്‌സിനുമെതിരെ കടുത്ത വിമര്ശങ്ങളുമായി ആരാധകർ രംഗത്ത്. സോഷ്യൽ മീഡിയ വഴിയാണ് ആരാധകർ തങ്ങളുടെ അമർഷം പങ്കുവെയ്ക്കുന്നത്. ഐപിഎൽ ലെ തുടർച്ചയായ തോൽവികളാണ് ആരാധകരെ ക്ഷുഭിതരാക്കിയിരിക്കുന്നത്.

കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനോടും തോറ്റതോടെയാണ് ആരാധകർ ധോണിക്കെതിരെയും പരിശീലകനായ ഫ്ളമിംഗിനെതിരെയും തിരിഞ്ഞിരിക്കുന്നത് ഇരുവരും ഉടൻ സ്ഥാനമൊഴിയണമെന്നും ഈ സീസൺ കഴിഞ്ഞാൽ ധോണി ടീം വിടണമെന്നുമാണ് ആരാധകരുടെ ആവിശ്യം.

ചെന്നൈ സൂപ്പർ കിങ്സിന്റെ ട്വിറ്റുകൾ റീട്വീറ്റ് ചെയ്താണ് ആരാധകർ അമർഷം പ്രകടിപ്പിക്കുന്നത്. നിങ്ങളെ പരിശീലക സ്ഥാനത്ത് പോലും കാണാൻ ആഗ്രഹിക്കുന്നില്ല ജഗദീശൻ ഉൾപ്പെടെയുള്ള താരങ്ങളെ നിങ്ങൾ നശിപ്പിച്ചു. യുവതാരങ്ങൾക്ക് അവസരം നൽകണമെന്നും ആരാധകർ പറയുന്നു.

ഐപിഎൽ ലെ എക്കാലത്തെയും മികച്ച ടീം ആയിരുന്ന ചെന്നൈ സൂപ്പർ കിങ്‌സ് ഇത്തവണ വൻ പരാജയമാണ് ഏറ്റുവാങ്ങിയത്. എല്ലാ സീസണിലും പ്ളേ ഓഫ് കളിക്കുകയും മൂന്ന് പ്രാവിശ്യം കിരീടം സ്വന്തമാക്കുകയും ചെയ്ത ടീമായിരുന്നു ധോണിയുടെ മഞ്ഞപ്പട.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

മെഗാ ലേലത്തിൽ ധോണിയെ സിഎസ്കെ റിലീസ് ചെയ്യണം ; കാരണം വെളിപ്പെടുത്തി ആകാശ് ചോപ്ര

Published

on

By

14ആം സീസണിന് മുന്നോടിയായി ഐപിഎല്‍ മെഗാ താരലേലം നടന്നാല്‍ ടീം ഒന്നാകെ ഉടച്ചുവാര്‍ക്കാനുള്ള തയാറെടുപ്പിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. വയസന്‍ താരങ്ങളെ ഒഴിവാക്കി യുവതാരങ്ങളെ ടീമിലെടുത്ത് ടീമിന്‍റെ മുഖച്ഛായ മാറ്റാനൊരുങ്ങുകയാണെങ്കിലും നായകന്‍ എം എസ് ധോണിയെ കൈവിടില്ലെന്ന് ചെന്നൈ ടീം മാനേജ്മെന്‍റ് നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത സീസണിലും ധോണി തന്നെയാവും ചെന്നൈയെ നയിക്കുകയെന്നും ചെന്നൈ വ്യക്തമാക്കിയിരുന്നു.

മെഗാ താരലേലം നടന്നാല്‍ മൂന്ന് കളിക്കാരെ മാത്രമാണ് ഒരു ടീമിന് നിലനിര്‍ത്താനാകുക. ഈ മൂന്ന് താരങ്ങളില്‍ ഒരാള്‍ എന്തായാലും ധോണിയാകുമെന്ന് ഉറപ്പാണ്. എന്നാല്‍ നിലനിര്‍ത്തുന്ന താരങ്ങളില്‍ ചെന്നൈ ധോണിയെ ഉള്‍പ്പെടുത്തരുതെന്ന് നിര്‍ദേശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര.

കാരണം ഇത്തരത്തില്‍ ധോണിയെ നിലനിര്‍ത്തിയാല്‍ ചെന്നൈ ധോണിക്കായി 15 കോടി രൂപ എല്ലാവര്‍ഷവും മുടക്കേണ്ടിവരും. എന്നാല്‍ 15 കോടി മുടക്കി നിലനിര്‍ത്തുന്ന ധോണി വരുന്ന മൂന്ന് സീസണില്‍ കളിക്കുമെന്ന് യാതൊരു ഉറപ്പുമില്ല.

ഈ സാഹചര്യത്തില്‍ ധോണിയെ ലേലത്തില്‍ വെക്കുകയും റൈറ്റ് ടു മാച്ച്‌ കാര്‍ഡ് വഴി ധോണിയെ വീണ്ടും ചെന്നൈ ടീമിലെത്തിക്കുകയുമാണ് ചെന്നൈ ചെയ്യേണ്ടതെന്ന് ആകാശ് ചോപ്ര പറഞ്ഞു. ഇങ്ങനെ ചെയ്യുന്നത് വഴി ചെന്നൈ ടീമിന് കൂടുതല്‍ പണം ലാഭിക്കാമെന്നും അടുത്ത താരലേലത്തില്‍ മികവുള്ള കൂടുതല്‍ താരങ്ങളെ ടീമിലെത്തിക്കാമെന്നും ചോപ്ര പറയുന്നു.

മെഗാ താരലേലത്തില്‍ മൂന്ന് വര്‍ഷമെങ്കിലും ടീമില്‍ തുടരാനിടയുള്ള താരങ്ങളെ മാത്രമെ വന്‍തുക നല്‍കി ടീമുകള്‍ നിലനിര്‍ത്താന്‍ തയാറാവു. എന്നാല്‍ ധോണിയെ നിലനിര്‍ത്തിയാല്‍ 2022ല്‍ നടക്കുന്ന താരലേലത്തില്‍ ചെന്നൈക്ക് 15 കോടി കുറവ് മാത്രമെ ലേലത്തുകയുണ്ടാകു. ഈ സാഹചര്യം ഒഴിവാക്കാന്‍ ധോണിയെ ലേലത്തില്‍ വെച്ച്‌ റൈറ്റ് ടു മാച്ച്‌ കാര്‍ഡിലൂടെ തിരിച്ചുപിടിക്കണമെന്നാണ് ചോപ്ര പറയുന്നത്.

ഇതുവഴി 2022ലെ താരലേലത്തില്‍ കൂടുതല്‍ തുക കൈവശം വരുമെന്നും ഇതുവഴി കൂടുതല്‍ മികച്ച താരങ്ങളെ ഉള്‍പ്പെടുത്താനാവുമെന്നും ചോപ്ര പറഞ്ഞു.

Continue Reading

Cricket

മത്സരത്തിനിടെ അനുഷ്‌കയോട് ഫുഡ് കഴിച്ചോയെന്ന് കോഹ്‌ലി; രസകരമായ വീഡിയോ കാണാം

Published

on

By

ബോളിവുഡും ക്രിക്കറ്റ് ലോകവും ഒരുപോലെ ആഘോഷമാക്കിയ ഒന്നായിരുന്നു വിരാട് കോലി-അനുഷ്ക ശർമ്മ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത തീർത്തും സ്വകാര്യമായ ചടങ്ങിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. വിവാഹസമയത്ത് അനുഷ്കയ്ക്ക് പ്രായം 29 വയസ്സായിരുന്നു.

കുറച്ചു നാൾ മുൻപ് താൻ ഗർഭിണിയാണെന്ന് പുറം ലോകത്തോട് വെളിപ്പെടുത്തിയിരുന്നു താരം. ഞങ്ങൾ ഇനി രണ്ടല്ല, മൂന്നാണ് എന്ന ക്യാപ്‌ഷനോട് കൂടിയാണ് താൻ ഗർഭിണിയായ വിവരം അനുഷ്‌ക പങ്കുവെച്ചത്. വിരാട് കോഹ്‌ലിയോടൊപ്പം നിൽക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ ഇരുവരുടെയും പുതിയ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

അനുഷ്കയോട് ഭക്ഷണം കഴിച്ചോ എന്ന് ആംഗ്യത്തിലൂടെ ചോദിക്കുന്ന കോഹ്‌ലിയെ വിഡിയോയിൽ കാണാൻ കഴിയുക. ആംഗ്യഭാഷയിൽ തന്നെ ഭർത്താവിന് മറുപടി നൽകുകയാണ് അനുഷ്ക. IPL മത്സരത്തിനിടയിൽ ആണ് ഇരുവരുടെയും ഈ രസകരമായ സംസാരം.

Continue Reading

Entertainment

ധോണി ഭായ് വല്ലതും പറഞ്ഞോടാ ??? സത്യം പറയാലോ നിന്നെ ഒന്ന് കെട്ടിപിടിച് ഉമ്മ വെക്കുവാൻ തോന്നുകയാ…!!!

Published

on

By

ചാരു : സഞ്ജു, എവിടെയാ???? Last seen ഒരുപാട് നേരം മുമ്പേ ആണല്ലോ??? 😒…നന്നായി പെർഫോം ചെയ്യണം കേട്ടോ…നീ വിളിക്കാൻ ആയിട്ട് ഞാൻ വെയിറ്റ് ചെയ്ത് ഇരിക്കുകയാ…. ഒന്ന് വിളിക്ക്, ടോസ് ഇടാറായല്ലോ??? പപ്പയും മമ്മിയുമൊക്കെ പ്രാർത്ഥനയിലാ… Waiting for your Reply……ടാ, ഒന്ന് വാ……..
സഞ്ജു : ചാരു, ഞാൻ 10 മിനിറ്റിനുള്ളിൽ വിളിക്കാം… ടോസ് കഴിഞ്ഞോട്ടെ…………..
ചാരു : Mmm…Okk okk 😘😘😘….സാരമില്ല… wait ചെയ്യാം…..

After 10 മിനിറ്റ്
ഹലോ, ചാരു… നമ്മുടെ ബാറ്റിംഗ് ആണ്… പ്രാർത്ഥിക്കണം… പപ്പയും മമ്മിയും പ്രാർത്ഥനയിലാണോ?? പറഞ്ഞേക്ക് കേട്ടോ……ടോസ് CSK നേടി, ഞങ്ങളെ ബാറ്റിംഗിന് വിടുകയാ….
ചാരു : എനിക്ക് ആകെ ടെൻഷൻ, പക്ഷെ നിനക്ക് വേണ്ടാട്ടോ… നീ നിന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശിയാൽ മതി …. ടാ, ഓപ്പണർ ആണൊ???
സഞ്ജു : അല്ല, വൺ ഡൌൺ ആണ്… സ്മിത്ത് ഭായ് വിളിക്കുന്നു, പോട്ടെ………..
ചാരു : Ok സഞ്ജു, Play well…. Love u & Miss u…അറ്റ്ലീസ്റ്റ് ഒരു ഫിഫ്റ്റി എങ്കിലും അടിക്കും, എനിക്ക് ഉറപ്പാണ്…… പോയി വാ………
സഞ്ജു : Me too chaaru….i will try my level best……………..


സഞ്ജു ബാറ്റിംഗിനിറങ്ങുന്നു

ചാരു : സഞ്ജു, ഈ മെസ്സേജ് നീ ഇപ്പോൾ വായിക്കില്ല എന്ന് അറിയാം, എന്നാലും ടൈപ് ചെയ്യാതെ ഇരിക്കുവാൻ ആകുന്നില്ല…. നീ ഇപ്പോൾ ബാറ്റിംഗിന് ഇറങ്ങിയേക്കുക ആണ് … ടീം സ്കോർ 11….ഇന്ന് നിന്റെ ദിവസം ആണ് സഞ്ജു… എന്തെന്നാൽ, നിന്റെ ജന്മദിനവും ജനിച്ച മാസവും 11th ആണല്ലോ… So എല്ലാം കൊണ്ട് ഇത് നിന്റെ ദിവസം ആകട്ടെ… തത്കാലം ഞാൻ ഫോൺ മാറ്റി വെക്കുന്നു… ഞങ്ങൾ എല്ലാവരും ദാദയെ പോലെ നഖവും കടിച്ച്‌ ടെൻഷൻ അടിച്ചിരിക്കയാ… അടിച്ച് പൊളിക്ക്‌ സഞ്ജു ……………
കുറച്ച് നിമിഷങ്ങൾക്ക് ശേഷം
സഞ്ജു, you Beauty ❣️❣️❣️👌👌👌👌 ഇജ്ജാതി സിക്സ്…………
ദേ പിന്നെയും…. സിക്സ്…..സിക്സ്…… സിക്സ്👌👌👌👌👌
Wow, ഫിഫ്റ്റി…….. 😘😘😘😘😘😘😘😘😘

പപ്പ ഇവിടിരുന്നു, ഇനി പതുക്കെ കളിക്കാൻ പറയുന്നുണ്ട്…. നീ എങ്ങനെ കേൾക്കാനാ… നീ മുട്ടാൻ നിൽക്കണ്ട തട്ടിക്കോ… ഞാൻ ഉണ്ട് കൂടെ…..😉😉😉
ദാ ഇത് വരെ 9 സിക്സറുകൾ പായിച്ചിട്ടുണ്ട്, ഒരുപാട് ട്രോൾ messages ഒക്കെ എനിക്ക് വരുന്നുണ്ട്, ശരിക്കും കമന്ററി ബോക്സിലെ പ്രതിഭകൾ നിന്റെ ബാറ്റിംഗിനെ വാനോളം പുകഴ്ത്തുമ്പോൾ i feel proud, lots of huggg😘😘😘😘

അയ്യോ!!! Out 🤦‍♀️🤦‍♀️🤦‍♀️🤦‍♀️
ശോ, സെഞ്ച്വറി പോയല്ലോ… സാരമില്ല, പൊളി ആയി ബാറ്റ് ചെയിതു….. ഒന്നെന്റെ msg നോക്ക് ഡ്രസിങ് റൂമിൽ വന്നിട്ട്….. കെട്ടിപിടിച്ചൊരു ഉമ്മ തരാൻ തോന്നുന്നുവാ അത്രയ്ക്ക് മനോഹരമായ ഇന്നിംഗ്സ്… പപ്പയും മമ്മിയുമൊക്കെ ഹാപ്പി ആണ്… ദാ പയ്യന്മാർ വീടിനു മുന്നിലൂടെ സഞ്ജു ഉയിർ ഫ്ലെക്സ് ഉം കൊണ്ട് ബൈക്ക് റൈസ് ചെയ്യുന്നു.. കോവിഡ് ഭീഷണി ഉള്ളതിനാൽ പപ്പ അവരെ സൗമ്യമായി പറഞ്ഞയച്ചു… ഞാൻ വെയിറ്റ് ചെയ്യുവാട്ടോ…. വേഗം വാ ഇന്നിംഗ്സ് ബ്രേക്കിനു…….ഫോം ആവുമെന്ന് ഉറപ്പായിരുന്നു, പക്ഷെ ഇങ്ങനെ CSK യെ പഞ്ഞിക്കിടുമെന്ന് വിചാരിച്ചില്ലടാ 🥰🥰🥰

രാജസ്ഥാൻന്റെ ബാറ്റിംഗിന് ശേഷം
ചാരു :ഹലോ,,,എത്തിയോ വെടിക്കെട്ട് വീരൻ…… 😍😍😍 എനിക്ക് ഉറപ്പായിരുന്നു ഇന്ന് നിന്റെ ദിവസം ആണെന്ന്… ബാറ്റിംഗ് നു ഇറങ്ങിയത് ടീം സ്കോർ 11 ൽ… ഔട്ട്‌ ആയത് 11 ഓവറിൽ…..ആകെ നേടിയ റൺസ് നോക്കിയാൽ 74(7+4)=11..ഇന്ന് നിന്റെ ദിവസം ആടാ… കീപ്പിങ്ങിലും പൊളിച്ചു അടുക്കണം …..ധോണി ഭായ് വല്ലതും പറഞ്ഞോടാ ബാറ്റിംഗ് കണ്ട്??? സത്യം പറയാലോ നിന്നെ ഒന്ന് കെട്ടിപിടിച് ഉമ്മ വെക്കുവാൻ തോന്നുകയാ 😘😘😘😘😘…നീ ഓരോ പന്ത് ഫെയിസ് ചെയ്യുമ്പോഴും ഞാൻ വിവാഹ ഫോട്ടോ നെഞ്ചിൽ ചേർത്ത് വെച്ച് ദൈവത്തെ വിളിക്കുമായിരുന്നു…..

സഞ്ജു : 😘😘😘😘😘😘….ആ പിന്നെ 11 ന്റെ ഗുട്ടൻസ് 😳😳..ചാരു, ഞാൻ അത്രക്കൊന്നും ചിന്തിച്ചതെ ഇല്ല…ധോണി ഭായ് ബാറ്റിംഗ് സമയം ഒന്നും പറഞ്ഞില്ലടാ…. ചാരു ഞാൻ മാച്ച് കഴിഞ്ഞ് വിളിക്കാം… ടീമിന് വേണ്ടി ഇനി പ്രാർത്ഥിക്ക്….ഫീൽഡിങ് ടൈം ആകുന്നു……..
ചാരു : തീർച്ചയായും, സഞ്ജു kk….
Finally Rajasthan won 16 റൺസ്…..
സഞ്ജു : ചാരു…. വല്ലാത്ത സന്തോഷം… ഞാൻ നിന്നെ വിളിക്കാം പിന്നീട്.. ഇവിടെ ഫെസ്റ്റിവൽ മൂഡ് ആണ്…. ധോണി ഭായ് എന്നോട് വന്ന് കുറേ സംസാരിച്ചു ബാറ്റിംഗിനെ കുറിച്ച്… പ്രസന്റേഷൻ സെർമനിയിലോട്ട് പോകുന്നു… MOM എനിക്കാണ് ❣️❣️❣️

ചാരു : Ok….Congrats 😘😘😘😘😘Wishes മെസ്സേജുകൾ കൊണ്ട് ഇരിക്കാൻ വയ്യാട്ടോ…..ഗൾഫിൽ പോയാൽ ഏത് മലയാളിയും പണി എടുക്കും എന്നൊരു ട്രോൾ കണ്ട് ചിരിച്ച് ചത്തു 😆😆😆😆😆…..നമ്മുടെ ഫ്രണ്ട്സിന്റെ സ്റ്റാറ്റസ് മുഴുവൻ നിന്റെ സിക്സറുകൾ ആണ്…..കീപ്പിങ് എനിക്ക് ഒത്തിരി ഇഷ്ടായി ഇന്നത്തെ……….
ടാ, പോയോ…. ആ okk

കുറേ മണിക്കൂറിനു ശേഷം
സഞ്ജു : ചാരു, ഇപ്പോഴാ ആഘോഷമൊക്കെ കഴിഞ്ഞത്, നീ ഫുഡിയോ ??? പപ്പയേയും മമ്മിയെയും ഞാൻ വിളിച്ചിരുന്നു.. നീ ഹാപ്പി അല്ലേ?
ചാരു : ഹാപ്പി അല്ലേ എന്നോ.. സെഞ്ച്വറി പോയ ഒരു വിഷമം ഉണ്ട്, അതൊഴിച്ചാൽ ഫുൾ ഹാപ്പി.. ആഘോഷത്തിൽ ലിക്കർ ഉണ്ടോ?? Mmm ചിയർ ഗേൾസ് ഇല്ലാത്തതാണ് ഏക ആശ്വാസം 😉😉😄😄😄😄
സഞ്ജു : എയ് 😉😉😉😉😉😉😉….പോടീ 👊👊👊😍😍😍
ചാരു : Mmmmmmmmmm, … അടുത്ത മാച്ചിൽ ഇതിനേക്കാൾ സ്കോർ ചെയ്യണം….. അഥവാ duck ആയാലും സെഞ്ച്വറി ആയാലും ഈ ചാരു ഉണ്ട് കൂടെ… . ആ പിന്നെ പുറത്തു ഇറങ്ങുമ്പോൾ മാസ്ക് മറക്കല്ലേ…..FB യിൽ ആരാധികമാരെ കൊണ്ട് നിറയുമല്ലോ ഇന്ന് 😏😛…….Miss u so much
സഞ്ജു : I too miss youuuuuu….. അയ്യോ ഡാ ദാ റോബിൻ ഭായ് മലയാളി പൊളിയല്ലേ ടിക് ടോക് ചെയ്യാൻ എന്നെ വിളിക്കുന്നു……..
കിടക്കാൻ നേരം ഞാൻ Text ചെയ്യാം… Ummmmhhhhhhhhh……Take care……

ശെരിയാ മലയാളി പൊളിയല്ലേ….❣️❣️❣️❣️
ഇന്നലെ നടന്ന (22/9/2020) CSK vs RAJASTHAN മത്സരം സഞ്ജുവിന്റെയും ഭാര്യ ചാരുലതയുടെയും വാട്സ്ആപ്പ് ചാറ്റിന്റെ രൂപത്തിൽ എഴുതാൻ ഉള്ള ശ്രമം….
©️Darsaraj Surya

Continue Reading

Trending