പീഡിപ്പിച്ചു കൊല്ലാൻ നോക്കി ശാരീരിക ചൂഷണങ്ങള്‍ക്ക് ഇരയായി താന്‍ അനുഭവിക്കേണ്ടി വന്ന അതിക്രമം വെളിപ്പെടുത്തി പ്രശസ്ത താരം

in Special Report

സ്ത്രീകൾ പലപ്പോഴും ജോലിസ്ഥലത്ത് ചൂഷണം ചെയ്യപ്പെടുന്നു. തനിക്കെതിരായ ക്രൂരമായ അതിക്രമങ്ങളെക്കുറിച്ച് പ്രശസ്ത ബംഗ്ലാദേശ് നടി പോരി മോനി പരസ്യമായി സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ തുറന്നെഴുതി .
സോഷ്യൽ മീഡിയയിലൂടെ താൻ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് താരം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയോട് പറഞ്ഞു. താൻ ശാരീരിക പീഡനത്തിന് ഇരയാണെന്ന് പറഞ്ഞ താരം ചിലർ തന്നെ കൊല്ലാൻ ശ്രമിച്ചുവെന്നും വെളിപ്പെടുത്തി. തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നും പോരി മോനി പറഞ്ഞു.

നിരവധി ഫോളോവേഴ്‌സുള്ള പോരി മോനി സോഷ്യൽ മീഡിയയിൽ വളരെ സ്വാധീനം ചെലുത്തുന്ന ഒരു വ്യക്തിത്വം ആണ്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് ബംഗ്ലാദേശിലെ സ്ത്രീകൾക്ക് നീതി ഉറപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധതയെക്കുറിച്ചാണ് താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.

താൻ പലതവണ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റുമായി ബന്ധപ്പെട്ട ഏജൻസികളെ സമീപിച്ചിട്ടുണ്ടെന്നും എന്നാൽ പരാതി മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നും പോരി മോനി ആരോപിക്കുന്നു. ഒടുവിൽ ഗതികെട്ടാണ് തന്റെ നിർഭാഗ്യം സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതായി താരം പറയുന്നു.

‘ഞാൻ ശാരീരിക പീഡനത്തിന് ഇരയായിരുന്നു. ചിലർ എന്നെ ബലാത്സംഗം ചെയ്ത് കൊല്ലാൻ ശ്രമിച്ചു. എനിക്ക് നീതി വേണം ‘, താരം സോഷ്യൽ മീഡിയയിൽ എഴുതി.ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനഇതിൽ വേണ്ട നടപടികളെടുക്കണം എന്ന രീതിയിലാണ് താരത്തിന്റെ പോസ്റ്റ്.

‘എനിക്ക് രണ്ടര വയസ്സുള്ളപ്പോൾ എനിക്ക് അമ്മയെ നഷ്ടപ്പെട്ടു. ഇന്ന് എനിക്ക് ഒരു അമ്മ വേണം. എന്നെ രക്ഷിക്കൂ. ഞാൻ ധാരാളം ആളുകളോട് സഹായം ചോദിച്ചു. എല്ലാം കേട്ടശേഷം അവർ ഉപേക്ഷിച്ചു. ആരും സഹായിച്ചില്ല. കഴിഞ്ഞ മൂന്നോ നാലോ ദിവസമായി ഞാൻ നീതിക്കായി അലഞ്ഞുനടക്കുകയാണ്. ‘പോരി മോനി പറയുന്നു .