ഒരു ടോപ്പിന് ഒരു ലക്ഷത്തിനടുത്ത് വില! ഇത്ര ആർഭാടം വേണോ എന്ന് ആരാധകർ സിംപിൾ ലുക്കിന് നസ്രിയ പൊടിക്കുന്നത് ലക്ഷങ്ങൾ !

in Entertainment


ഒരു കാലത്ത് തമിഴ് സിനിമയുടെ ഹാർട്ട്ബീറ്റ് ആയിരുന്നു നടി നസ്രിയ നാസിം. മലയാളത്തിലും തമിഴിലും തിളങ്ങി നിൽക്കുന്ന സമയത്താണ് നസ്രിയ ഫഹദിനെ വിവാഹം ചെയ്യുന്നത്. പിന്നീട് താരം സിനിമയിൽ നിന്നും നീണ്ട ഒരു ഇടവേള എടുത്തു.

നാഷണൽ ക്രഷ് എന്ന പേര് ചേരുക നസ്രിയയ്ക്കാകും. കൂൾ ലുക്കിലാണ് താരം പൊതുചടങ്ങിനൊക്കെ എത്താറുള്ളത്. വളരെ സിംപിളായ വസ്ത്രങ്ങൾ ആണ് നസ്രിയ ധരിക്കുന്നത്. എന്നാൽ, സിംപിൾ ലുക്കിനായി പണം ഏറെ ചെലവാക്കുന്നുണ്ട് എന്നതാണ് വാസ്തവം.

അടുത്തിടെ പ്രേമലുവിന്റെ വിജയാ​ഘോഷ ഇവന്റിന് എത്തിയ നസ്രിയയുടെ ലുക്ക് പരിശോധിച്ചാൽ ഇക്കാര്യം മനസിലാകും. ഇന്റർനാഷണൽ ബ്രാൻഡായ ​ഗുച്ചിയുടെ ടോപ്പാണ് നസ്രിയ ധരിച്ചത്. 88257 രൂപയാണ് ഈ ടോപ്പിന്റെ വില. ഇറ്റലിയിൽ വെച്ചാണ് ഈ ടോപ്പ് നിർമ്മിച്ചത്.

86 ശതമാനവും കോട്ടൻ ഫാബ്രിക്കാണ്. ഫൈബറും പോളിമൈഡും ഫാബ്രിക്കിൽ ഉൾപ്പെടുന്നു. നടി അന്ന് ധരിച്ച സ്പെക്സും മറ്റ് ആക്സസറീസും വിലപിടിപ്പുള്ളതാണ്. പൊതുവെ ബ്രാൻഡസ് വസ്ത്രങ്ങൾ ധരിച്ചാണ് നസ്രിയയെ എപ്പോഴും കാണാറ്. സിനിമാ ഇവന്റുകളിലും

മറ്റും പല നടിമാരും സിനിമാ രം​ഗത്തെ ഫാഷൻ ഡിസൈനേർസ് ഒരുക്കുന്ന വസ്ത്രങ്ങൾ ധരിക്കാറുണ്ട്. എന്നാൽ നസ്രിയയെ പലപ്പോഴും സിംപിൾ ലുക്കിലാണ് കാണാറ്. പക്ഷെ സിംപിളാവാൻ വലിയ തുക തന്നെ നസ്രിയ ചെലവഴിക്കുന്നുണ്ടെന്നതാണ് യാഥാർത്യം.