ആനമയക്കി എന്നൊക്കെ പറയുന്നപോലെ ദേ കടുവ മയക്കി,, മഞ്ചു പത്രോസിന്റെ പുത്തൻ ഫോട്ടോസ് കടുവയുടെ ഒപ്പം,, കാണുക,,

റിയാലിറ്റി ഷോയിലൂടെ എത്തി ജനപ്രീതി നേടിയ ആളാണ് മഞ്ജു പത്രോസ്. ഷോയ്ക്ക് ശേഷം സിനിമാ- സീരിയൽ -സറ്റയർ പരിപാടികളിൽ മഞ്ജു സജീവ സാന്നിധ്യമായി. പിന്നീട് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും സുപരിചിതയായ മഞ്ജു പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. പലപ്പോഴും

വിമർശനങ്ങൾ വരാറുണ്ടെങ്കിലും അവയ്ക്ക് തക്കതായ മറുപടികളും മഞ്ജു നൽകും. തായിലാൻഡിൽ ഒരു കടുവയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി. മഞ്ജു കടുവയെ മയക്കിയെടുത്താണ് ചിലർ ചിത്രങ്ങൾക്ക് താഴെ കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മഞ്ജുവിനോടൊപ്പം പ്രിയ സുഹൃത്ത് സിമിയും

തായ്ലൻഡിൽ അവധി ആഘോഷിക്കാൻ പോയിരുന്നു. പതിവുപോലെ നിരവധിപേർ ബോഡി ഷെയിം ചെയ്ത് കൊണ്ടുള്ള കമന്റുകൾ അടക്കം പങ്കുവെച്ചിരുന്നു. അതിൽ തന്നെ വല്ലാതെ വിഷമിപ്പിച്ച തന്റെ ദിവസം നശിപ്പിച്ച് കമന്റിന് മറുപടിയും നൽകിയിരുന്നു. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ്

മഞ്ജു പത്രോസ് കടന്നു വരുന്നത്. പിന്നീട് മറിമായത്തിലൂടെ അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് സിനിമകളിലും സജീവമായി മാറി. ഇതിനിടെ ബിഗ് ബോസിലുമെത്തി. ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയായിരുന്നു മഞ്ജു. ഇപ്പോള്‍ സിനിമകളിലും സീരിയലുകളിലുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ്.